വിജയ് യേശുദാസിന്റെ കാർ അപകടത്തിൽ; ആൾ അപായമില്ല

ആലപ്പുഴ: പ്രശസ്ത ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ ആലപ്പുഴയിൽ അപകടം സംഭവിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. ദേശീയ പാതയിൽ തുറവൂർ ജം​ഗ്ഷനിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.

വിജയ് യേശുദാസ് ആയിരുന്നു‌ കാർ ഓടിച്ചിരുന്നത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുമ്പോഴായിരുന്നു അപകടം. തൈക്കാട്ടുശേരി ഭാഗത്ത്‌ നിന്ന് മറ്റൊരു കാർ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം നടന്നത്. കുത്തിയതോട് പൊലീസ് എത്തി കാര്യങ്ങൾ നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!