ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്; വെളിപ്പെടുത്തലുമായി ആമിർ ഖാന്റെ മകൾ

പതിനാലാം വയസിൽ താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാൻ. വർഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഐറ വ്യക്തമാക്കി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ഐറ ഇക്കാര്യങ്ങൾ പങ്കുവയ്ച്ചത്.

4 വർഷത്തോളം താൻ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു. ഇതിന് കാരണമാണ് ഐറാ തുറന്നു പറഞ്ഞത്. പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായി. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമിർ ഖാനോടും പറഞ്ഞിട്ടുണ്ടായിരുന്നു. ആ ഭയാനകമായ സാഹചര്യം മറികടക്കാൻ മാതാപിതാക്കളാണ് തന്നെ സഹായിച്ചത്. ഇനി ഇത്തരത്തിൽ ഒരു സംഭവം ജീവിതത്തിൽ ഉണ്ടാകില്ലെന്ന് മനസിൽ ഉറപ്പിച്ചാണ് ആ മാനസികാവസ്ഥയിൽ നിന്ന് പുറത്തു കടന്നത് – ഐറാ ഖാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!