‘വരനെ ആവശ്യമുണ്ട്’ ആദ്യ റിലീസ് ഗള്‍ഫില്‍

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ ഈ ആഴ്ച തീയേറ്ററുകളിലെത്തും.സത്യന്‍ അന്തിക്കാടിന്റെ മകന്‍ ആണ് അനൂപ് സത്യൻ. ചിത്രത്തിന്റെ റിലീസ് ഈ മാസം ഏഴിനാണെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ ഏഴിന് തീയേറ്ററുകളിലെത്തുന്ന ചിത്രം തലേന്ന് ജിസിസി രാജ്യങ്ങളില്‍ റിലീസ് ചെയ്യപ്പെടും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും അനൂപ് തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും സംയുക്തമായാണ് നിര്‍മ്മാണം.

ഛായാഗ്രഹണം മുകേഷ് മുരളീധരന്‍. സംഗീതം അല്‍ഫോന്‍സ് ജോസഫ്. എഡിറ്റിംഗ് ടോബി ജോണ്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിതിന്‍ നസീര്‍. ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും സ്‌ക്രീനിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!