റിമയും രമ്യയും പിന്നെ നവ്യാ നായരും

നീണ്ട ഒരു ഇടവേളയ്‌ക്കു ശേഷം നവ്യ നായർ മലയാള സിനിമയിൽ തിരികെയെത്തിയ ചിത്രമാണ് ‘ഒരുത്തീ’. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമിക്കുന്ന വി.കെ. പ്രകാശ് ചിത്രം ‘ഒരുത്തീ’യുടെ ചിത്രീകരണം എറണാകുളത്ത് നടക്കുകയാണ്. ഈ ചിത്രത്തിന്റെ ഭാഗമായി റിമ കല്ലിങ്കലിനേയും രമ്യ നമ്പീശനെയും കണ്ട സന്തോഷമാണ് നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചത്.

നവ്യയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

“ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി, ഒപ്പം സംവിധായകൻ വികെപിയും. ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു.

അവളേ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്കു, ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും, ആനന്ദലബ്ദിക്കിനി എന്തു വേണ്ടു ,പിന്നെവൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം , കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോൾ ..ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല , ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു, അങ്ങനെ ഒരു ചെറിയ സന്തോഷം.”

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!