വിവാദങ്ങിലൂടെ രാജമൗലിയുടെ RRR

എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന രൗദ്രം രണം രുധിരം (RRR‌) എന്ന സിനിമയിൽ ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന കൊമാരാം ഭീം എന്ന കഥാപാത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ സൃഷ്ടിച്ചത്.

ടീസറിൽ കൊമാരാം ഭീം പരമ്പരാഗത മുസ്ലീം വേഷത്തിലെത്തിതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. തെലങ്കാന ബിജെപി സംസ്ഥാന പ്രസിഡന്റും കരിം ന​ഗർ എം.പിയുമായ ബണ്ടി സഞ്ജയ് കുമാർ രാജമൗലി ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും കൊമാരാം ഭീം എന്ന കഥാപാത്രം സിനിമയുടെ അവസാന പതിപ്പിലും ഈ വേഷം ധരിച്ച് സ്ക്രീനിലെത്തിയാൽ ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ തീയിടുമെന്നും പൊതുസമ്മേളനത്തിൽ ആഹ്വാനം ചെയ്തു. സംവിധായകൻ എസ് എസ് രാജമൗലിക്കെതിരെ ഭീഷണിയും നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!