മൂന്നര പതിറ്റാണ്ടോളം മലയാള സാഹിത്യ സാംസ്കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന ആർ. നരേന്ദ്രപ്രസാദ് വിടവാങ്ങിയിട്ട് ഇന്നേക്ക് 17 വർഷം തികയുന്നു.
എൻപതുകളുടെ തുടക്കത്തിൽ നാട്യഗൃഹം എന്ന നാടകട്രൂപ്പ് സ്ഥാപിച്ച്, അതിനായി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. നടന്മാരായ മുരളി, ഗോപകുമാർ, അലിയാർ കുഞ്ഞ്, റഷീദ് തുടങ്ങിയവർ ഈ ട്രൂപ്പിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ശ്യാമപ്രസാദിന്റെ പെരുവഴിയിലെ കരിയിലകൾ എന്ന ടെലിഫിലിമിലൂടെയാണ് ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 150ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പൈതൃകം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.