പിങ്കിൽ തിളങ്ങി നടി മാളവിക

തെന്നിന്ത്യൻ ബോളിവുഡ് താരമാണ് നടി മാളവിക മോഹനൻ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും ഇതെല്ലാം മികച്ചതായിരുന്നു. അഭിനേത്രി എന്നതിലുപരി റാമ്പിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ അതീവ ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണ്. ഫിലിം ഫെയറിന് മുന്നോടിയായുള്ള പരിപാടിയിലാണ് താരം അതീവ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടത്.

പിങ്ക് നിറത്തിലുളള ഡീപ്പ് നെക്കുള്ള സിംഗിൾ സ്ലിറ്റ് ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. അതീവ ഗ്ലാമറസ് ലുക്കുള്ള വസ്ത്രത്തിനോടൊപ്പം സിമ്പിൾ അക്സസറീസാണ് നടി തിരഞ്ഞെടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ലുക്കും പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ താരമാമാങ്കമായ ഫിലിം ഫെയർ പുരസ്കാരം ഈ മാസം 15നാണ്(ഫെബ്രുവരി) നടക്കുക.

മാളവികയുടെ ബോൾഡ് ലുക്ക് ബോളിവുഡ് ഫാഷൻ കോളങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിരക്കേറിയ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത് തലൈവർ ചിത്രമായ പേട്ടയിലാണ്. കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ മാസ്റ്ററാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. വിജയുടെ നായികയായിട്ടാണ് ചിത്രത്തിൽ മാളവിക എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!