മുൻകാമുകനെതിരെ മാനനഷ്ട കേസ് നൽകി അമല പോൾ

ചെന്നൈ: മുൻകാമുകൻ ഭവീന്തർ സിങ്ങിന് എതിരെ മാനനഷ്ട കേസ് നൽകാൻ നടി അമലാപോളിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. 2018ൽ സ്വകാര്യമായി നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ ഭവീന്തർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

തന്റെ അനുമതി ഇല്ലാതെ തെറ്റിധാരണ സൃഷ്ടിക്കാൻ ബോധപ്പൂർവമായിരുന്നു ശ്രമം എന്ന് അമല പോൾ ആരോപിച്ചു. മണിക്കൂറുകൾക്ക് ശേഷം ചിത്രങ്ങൾ ഭവീന്തർ തന്നെ പിൻവലിച്ചെങ്കിലും വിവാഹം കഴിഞ്ഞെന്ന രീതിയിൽ ചിത്രങ്ങൾ നിരവധി പേരാണ് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!