വീണ്ടും മലയാളത്തിലേക്ക് വിജയ് സേതുപതി; ചിത്രം ’19(1)(എ)’

 

വിജയ് സേതുപതി വീണ്ടും മലയാളത്തിലെത്തുന്ന ചിത്രത്തിന് 19 (1)(എ) എന്ന് പേര് നൽകിയിരിക്കുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ഇന്ദു വി എസ് ആണ്. വിജയ് സേതുപതിക്കൊപ്പം നിത്യ മേനന്‍, ഇന്ദ്രജിത്ത് കുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി എത്തുന്നു.

മലയാളത്തില്‍ വിജയ് സേതുപതിയുടെ ആദ്യ ശ്രദ്ധേയ കഥാപാത്രമായിരിക്കും ഇത്. നേരത്തെ ജയറാം നായകനായ ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തില്‍ അതിഥിതാരമായാണ് വിജയ് സേതുപതി എത്തുകയുണ്ടായത്. ഈ വാരം കേരളത്തില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമെന്നാണ് കരുതപ്പെടുന്നത്.

സംവിധായിക തന്നെ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മനേഷ് മാധവനാണ്. എഡിറ്റിംദ് വിജയ് ശങ്കര്‍. സംഗീതം ഗോവിന്ദ് വസന്ത. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!