‘എന്റെ നായികയാകാൻ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്, എന്നാൽ എന്നോടൊപ്പം അഭിനയിക്കാൻ ഒരിക്കൽ പോലും മടി കാണിച്ചിട്ടില്ലാത്ത നായികയായിരുന്നു അവർ; ജഗദീഷ്

 

മലയാള ചലച്ചിത്ര ലോകത്ത് പകരം വയ്ക്കാനാവാത്ത താരമായി മാറിയ നടനാണ് ജഗദീഷ്. എന്നാൽ ഇപ്പോളിതാ സിനിമാരംഗത്ത് എല്ലാ കാലത്തും കൊമേഡിയൻമാരായ നായകൻമാർക്ക് നായികമാരെ കിട്ടാൻ പ്രയാസമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജഗദീഷ്. തനിക്കും ഈ അവസ്ഥ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .

 

‘മലയാള സിനിമയിൽ എന്റെ നായികയാകാൻ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്. അതിന്റെ പ്രധാന കാരണം ഒരു കൊമേഡിയന്റെ നായികയായിട്ട് വീണ്ടും ഉയർന്ന നായികാപദവിയിലേക്ക് എത്താൻ പറ്റുമോ എന്നുള്ള അവരുടെ പേടിയാണ്. ഞാൻ അഭിനയിച്ചതിൽ എന്റെ ഏറ്റവും ബെസ്റ്റ് പെയർ എന്ന് തോന്നിയിട്ടുള്ളത് ഉർവ്വശിയാണ്. എന്നോടൊപ്പം അഭിനയിക്കാൻ ഒരിക്കൽ പോലും മടി കാണിച്ചിട്ടില്ലാത്ത നായികയായിരുന്നു ഉർവ്വശി. കൊമേഡിയൻമാരുടെ നായികയാകാൻ മടി കാണിക്കുന്നവർ എല്ലാ കാലത്തുമുണ്ട്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. തമിഴിലൊക്കെ നായകന്റെ സഹോദരിയായി അഭിനയിക്കാൻ പോലും ചിലർക്ക് മടിയാണ്. കാരണം പിന്നെ സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടിയാണ്’. ജഗദീഷ് പറയുന്നു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!