‘നമുക്ക് ഒരുപാട് കാര്യങ്ങൾ പറയണമെന്നും ഇത് ഇങ്ങനെ ആൾക്കാർക്ക് മനസിലായിരുന്നെങ്കിൽ എന്നൊക്കെ ആലോചിക്കാറുണ്ട്… മഡോണ

 

അഭിനേത്രിയും അതിനൊപ്പം ഗായികയുമാണ് മഡോണ സെബാസ്റ്റ്യൻ. എന്നാൽ ഇപ്പോളിതാ മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങളിലും വിവാദങ്ങളിലും അഭിപ്രായങ്ങൾ പറയാത്തത് ഭയമുളളത് കൊണ്ടല്ലെന്ന് വെളിപ്പെടുത്തുകയാണ് മഡോണ. അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ഇത്തരം പ്രശ്നങ്ങൾ ഞാനും ചിന്തിക്കാറുണ്ട്. നമുക്ക് ഒരുപാട് കാര്യങ്ങൾ പറയണമെന്നും ഇത് ഇങ്ങനെ ആൾക്കാർക്ക് മനസിലായിരുന്നെങ്കിൽ എന്നൊക്കെ ആലോചിക്കാറുണ്ട്. അതൊരുപക്ഷേ ഒരു പോസ്റ്റ് ഇട്ടതുകൊണ്ടോ വീഡിയോയിൽ പറഞ്ഞതുകൊണ്ടോ ഒന്നും ആർക്കും മനസിലാവണമെന്നില്ല. അത് വലിയ റിസ്ക് ആണ്. ഈ പ്രശ്നങ്ങളെക്കുറിച്ച് പറയാൻ മാത്രം ഞാൻ ആളായിട്ടില്ല. അല്ലെങ്കിൽ പറയാനുളള കൃത്യമായ സന്ദർഭം ഉണ്ടാവണം. അതില്ലെങ്കിൽ പറയാതിരിക്കുന്നതല്ലേ നല്ലത്. അല്ലാതെ ഭയമുളളത് കൊണ്ടല്ല.

പാർവതിയെ പോലുളളവർ പ്രവർത്തിക്കുന്നതിന്റെ ​ഗുണങ്ങൾ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് അവരോടും നന്ദിയും ബഹുമാനവുമുണ്ട്. കൂടാതെ പുരുഷന്മാരുടെ പ്രശ്നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യവുമില്ല. എന്നെ സംബന്ധിച്ച് കിട്ടുന്ന റോളുകൾ മാക്സിമം നന്നായി ചെയ്യണമെന്നേ ശ്രദ്ധിക്കാറുളളൂ. മറ്റ് കാര്യങ്ങളിൽ ഫോക്കസ് ചെയ്താൽ അത് നെ​ഗറ്റീവായി ബാധിക്കും. നമ്മളെല്ലാം സെൻസിറ്റീവ് ആൾക്കാരല്ലേ? പക്ഷേ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞാൽ ഇടപെടുക തന്നെ ചെയ്യും താരം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!