കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കാനുള്ള കാരണം ശബരിമലയുടെ ഹാംഗ് ഓവർ; നടൻ ദേവൻ

 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കാനുള്ള കാരണം ശബരിമലയുടെ ഹാംഗ് ഓവറെന്ന് നടന്‍ ദേവന്‍ ആരോപിക്കുന്നു.

‘സര്‍വേകള്‍ നടത്തി നേരിട്ടും അല്ലാതെയും ജനങ്ങളുടെ റിയാക്ഷന്‍ ഞാന്‍ മനസിലാക്കി. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എന്നെ പോലൊരാള്‍ തൃശൂരില്‍ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

ആ ഭാഗത്തൊക്കെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് ഒരു സിനിമാ താരം ഇവിടെ വന്ന് മത്സരിക്കാനുളള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നു. ബി ജെ പിക്ക് ഇപ്പോള്‍ ആ സ്വാധീനം അവിടെയില്ല എന്നാണ് എനിക്ക് കിട്ടിയ വിവരം. ഇത്തവണ അവിടെ മത്സരം രാഷ്ട്രീയമായിട്ടായിരിക്കും’,ദേവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!