പനാജി: അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ നടി പൂനം പാണ്ഡെക്കെതിരെ പോലീസ് കേസെടുത്തു. ചാപ്പോളി ഡാമിൽ അശ്ലീല വീഡിയോ ചിത്രീകരിച്ചതിനെതിരെ ഗോവ ഫോർവേഡ് പാർട്ടിയുടെ വനിതാ വിഭാഗമാണ് പൂനം പാണ്ഡെയെതിരെ പരാതി നല്കുകയുണ്ടായത്.
പൊതുസ്ഥലത്ത് അശ്ലീല വിഡിയോ ചിത്രീകരിക്കുന്നതിന്റെ ഭാഗമായിപൂനം പാണ്ഡെ നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്തെന്നാണ് പരാതി. കൂടാതെ, ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ സബ് ഡിവിഷൻ -2 വർക്ക്സ് ഡിവിഷൻ നൽകിയ പരാതിയെ തുടർന്ന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സൗത്ത് ഗോവ എസ്.പി പങ്കജ് കുമാർ സിങ് പറഞ്ഞു.