‘ഞാന്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്ന ഒരാളാണ്. എന്റെ എല്ലാ ഭക്ഷണത്തിലും നെയ്യ് അടങ്ങിയിട്ടുണ്ടാകും… ഗർഭകാലത്തെ ​വിശേഷങ്ങൾ പങ്കുവച്ച് കരീന.!

 

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡിലെ പ്രിയ താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും ഉള്ളത്. ഇപ്പോളിതാ ഗർഭകാലത്തെ ​വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

പണ്ടുമുതലേ’ രണ്ട് പേര്‍ക്ക് വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് എന്നൊക്കെയുള്ള ധാരണകള്‍ ഉണ്ടെന്ന് തോന്നുന്നു, പക്ഷെ നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി തന്നെയാണ് ആഹാരം കഴിക്കുന്നത്. ഇതില്‍ കൃത്യമായി പാലിച്ചിരിക്കേണ്ട ചട്ടങ്ങളൊന്നും ഇല്ല. കഴിക്കുന്നതെല്ലാം ഇരട്ടി കഴിക്കണം എന്നൊന്നുമില്ല. ഭക്ഷണത്തിന്റെ അളവ് കുറച്ച്‌ ചെറിയ ഇടവേളയില്‍ ആഹാരം കഴിക്കുന്ന രീതിയാണ് എന്റേത്. കാരണം ഗര്‍ഭകാലത്ത് ദഹനപ്രക്രിയ വളരെ സാവധാനമേ സംഭവിക്കുകയുള്ളു. ഞാന്‍ ഒരുപാട് തൈര് ആഹാരത്തില്‍ ചേര്‍ക്കും. പ്രത്യേകിച്ച്‌ രാവിലത്തെ ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഒപ്പം’.

കൂടാതെ കോവിഡ് ഒക്കെ മാറ്റിനിര്‍ത്തിയാലും ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഏറ്റവും പ്രധാനമെന്നാണ് താന്‍ കരുതുന്നത്. ‘ഞാന്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്ന ഒരാളാണ്. എന്റെ എല്ലാ ഭക്ഷണത്തിലും നെയ്യ് അടങ്ങിയിട്ടുണ്ടാകും. പാലുത്പന്നങ്ങള്‍ ഏറെ ഇഷ്ടമുള്ള ആളാണ് ഞാൻ.

എന്നാൽ ഗര്‍ഭകാലത്ത് എല്ലാ സ്ത്രീകളും നല്ല കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കണമെന്നും കഴിവതും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും കരീന പറഞ്ഞു. സമീകൃതമായ ആഹാരം ഉറപ്പാക്കുന്നതുപോലെ വ്യായാമവും വേണം. 40 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പോലും ഇപ്പോള്‍ പറയുന്നുണ്ട്. ഞാന്‍ സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും യോഗ ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് എന്നും കരീന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!