മഷൂറയെ വിവാഹം ചെയ്തതിനെ കുറിച്ച് ബഷീർ ബഷി മനസ് തുറക്കുന്നു…!

 

ബിഗ് ബോസ് ആദ്യ സീസണ്‍ കണ്ടവര്‍ക്കെല്ലാം ഏറെ സുപരിചിതനാണ് ബഷീര്‍ ബഷി. കഴിഞ്ഞ ദിവസമായിരുന്നു ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയുടെ പിറന്നാള്‍ ദിനം. പിറന്നാളാശംസ നേര്‍ന്നുള്ള ബഷീറിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കഴിഞ്ഞിരുന്നു.

പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച്‌ മഷൂറ എത്തിയിരുന്നു. സര്‍പ്രൈസായി പാര്‍ട്ടി നല്‍കിയിരിക്കുകയാണ് ബഷീറും സുഹാനയും. എന്‍രെ സന്തോഷം നിറഞ്ഞ ഈ ജീവിതത്തിന് കാരണമായ ലേഡിയാണ് സുഹാന, അപ്പോള്‍ അത് ആദ്യം കൊടുക്കേണ്ടതും അവര്‍ക്കാണെന്നായിരുന്നു മഷൂറ പറഞ്ഞത്. കല്ലുമ്മക്കായ വ്‌ളോഗിലൂടെയാണ് ഇവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചെത്തുന്നത്. രണ്ട് ഭാര്യമാരുള്ളപ്പോള്‍ എങ്ങനെയാണ് കുടുംബ ജീവിതം സുഗമമായി പോവുന്നതെന്നായിരുന്നു മിക്കവരും ബഷീറിനോട് ചോദിക്കുകയുണ്ടായത്.

രണ്ടാമത് വിവാഹം ചെയ്യാന്‍ ആദ്യഭാര്യയുടെ സമ്മതം വേണമെന്നറിഞ്ഞപ്പോള്‍ അത് നേടിയതിന് ശേഷമായിരുന്നു വിവാഹം നടത്തിയതെന്നും ബഷീര്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ”സുഹാനയോടാണ് മഷൂറയെക്കുറിച്ച്‌ ആദ്യം പറഞ്ഞത്. തന്നെക്കുറിച്ച്‌ വ്യക്തമായറിയാവുന്ന സുഹാന ഈ തീരുമാനത്തെ പിന്തുണച്ചിരുന്നു. ആദ്യം ഇതേക്കുറിച്ച്‌ കേട്ടപ്പോള്‍ ഏതൊരു ഭാര്യയേയും പോലെ അവളും വിഷമത്തിലായിരുന്നു. പിന്നീടാണ് അവള്‍ക്ക് കാര്യങ്ങളെക്കുറിച്ച്‌ ബോധ്യം വന്നത്. സുഹാനയോടുള്ള സ്‌നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല. തുടക്കത്തില്‍ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. അവളുടെ പൂര്‍ണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നു”മായിരുന്നു താരം പറഞ്ഞത്. വിവാഹ ശേഷം ഇരുവരും പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ലെന്നും സന്തോഷം നിറഞ്ഞ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നും ബഷീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!