ആദ്യ കര്‍വ ചൗത് ആഘോഷിച്ച് കാജല്‍-ഗൗതം

തെന്നിന്ത്യൻ നായിക കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ മാസം 30ന് വിവാഹിതയായിരുന്നു. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് ഭർത്താവ് . ഇവരുടെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. ഇപ്പോൾ വിവാഹശേഷമുള്ള ഇവരുടെ ആദ്യ കര്‍വ ചൗത് ആഘോഷിക്കുന്നതിന്റെ ഫോട്ടോയാണ് ചര്‍ച്ചയായിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോ പങ്കുവക്കുകയുണ്ടായത്.

കാജലും ഗൗതമും ഹെന്നയിടുന്നതാണ് ഫോട്ടോ. ഭര്‍ത്താവിന്റെ നന്മയ്‍ക്കായി ഉത്തരേന്ത്യൻ സ്‍ത്രീകള്‍ ആചരിച്ചു വരുന്ന ചടങ്ങാണ് കര്‍വ ചൗത് എന്നത്. വിവാഹം കഴിഞ്ഞ ഉടൻ തന്നെ വന്ന കര്‍വ ചൌത് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കാജല്‍. ഗൗതമും കാജലും ഹെന്നയിടുന്നതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത് . കാജല്‍ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളാണ് പങ്കുവച്ചത്. കാജലിന്റെ സഹോദരി നിഷ അഗര്‍വാളും കര്‍വ ചൌത് ആഘോഷത്തിനായി നവ ദമ്പതിമാര്‍ക്കൊപ്പം കൂടിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!