‘നന്മമരം സുരേഷ് കോടാലിപ്പറമ്പനാ’യി റിയാസ് ഖാൻ

വളരെയധികം കൗതുകമുള്ള പോസ്റ്റർ ആണ് റിയാസ് ഖാന്‍ പങ്കുവച്ചത്. താരത്തിന്റെ പുതിയ ചിത്രത്തിൻറെ പോസ്റ്ററാണ്. കെ എന്‍ ബൈജു സംവിധാനം നിർവഹിക്കുന്ന  ‘മായക്കൊട്ടാരം’ എന്ന ചിത്രം ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപഹാസ്യ സ്വഭാവത്തില്‍ കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കുമെന്നാണ് റിയാസ് ഖാന്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റര്‍ നല്‍കുന്ന സൂചന.  ‘നന്മമരം’ എന്നറിയപ്പെടുന്ന ‘സുരേഷ് കോടാലിപ്പറമ്പന്‍’ എന്ന കഥാപാത്രമായി എത്തുന്നത് റിയാസ് ഖാനാണ്.

‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി’ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ നർമ്മത്തിൽ ചാലിച്ച വാചകം. ഒപ്പം വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ് പുഞ്ചിരിതൂകി നില്‍ക്കുന്ന റിയാസ് ഖാനും. സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിക്കുന്ന സിനിമയിൽ കന്നഡ താരം ദിഷ പൂവയ്യയാണ് നായികയായി വേഷമിടുന്നത്. ജയന്‍ ചേര്‍ത്തല, മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന്‍ സമ്പത്ത് രാമന്‍ എന്നിവരും സിനിമയിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!