വ്യാജ വാർത്തകൾ നൽകി അപകീർത്തിപ്പെടുത്തി; മീനാക്ഷി ദിലീപ്

ഓൺലൈൻ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീർത്തിപ്പെടുത്തി എന്ന് നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ ആലുവ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

അച്ഛനൊപ്പമുള്ള ജീവിതം മതിയായെന്നും അച്ഛന്റെ യഥാർഥ സ്വഭാവം തിരിച്ചറിഞ്ഞ മീനാക്ഷി അമ്മയ്ക്ക് അടുത്തേക്ക് പോവുകയാണെന്നും മറ്റുമുള്ള തലക്കെട്ടുകളോടെയാണ് വാർ‌ത്ത നൽകിയത്. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് മീനാക്ഷി പരാതി നൽകിയത്. പരാതിയിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു എന്ന് ആലുവ ഈസ്റ്റ് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!