ബോളിവുഡ് താരം തബുവിന്റെ 50ാം പിറന്നാളായിരുന്നു ഇന്നലെ. താരത്തിന് ആശംസകളുമായി നിരവിധി പേരാണ് രംഗത്തെത്തിയത്. ഇപ്പോൾ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഫറാ ഖാന്റെ കുറിപ്പും എത്തിയിട്ടുണ്ട്. 25 വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവെച്ചാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
തബുവിനെ 25 വര്‍ഷം മുന്‍പാണ് കാണുന്നതെന്നും അന്ന് മുതൽ തങ്ങൾ സുഹൃത്തുക്കളാണെന്നും ഫറാ ഖാൻ എഴുതി. “വിറാസത് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ 1995ലാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. ചെറുപ്പം മുതല്‍ അറിയാവുന്ന സുഹൃത്തിനെ കണ്ടപോലെയായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ 25 വര്‍ഷം മുമ്പായിരുന്നു അത്. ഹാപ്പി ബര്‍ത്ത്ഡേ എന്റെ തപ്ദി. ഐ ലവ് യൂ. ഞാന്‍ എപ്പോഴും നിന്നെ പോകാന്‍ അനുവദിക്കും. കാരണം എപ്പോഴും നീ തിരിച്ചുവരുമെന്ന് എനിക്ക് അറിയാം” ഫറാ ഖാന് കുറിച്ചു.