ചിമ്പുവിനെ ഭരതനാട്യം പഠിപ്പിച്ച് ഗുരു ശരണ്യ മോഹൻ

സുശീന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ഈശ്വരൻ എന്ന ചിത്രത്തിന് വേണ്ടി അപ്രതീക്ഷിത മേക്കോവറാണ് നടൻ ചിമ്പു. 101 കിലോ ആയിരുന്ന അദ്ദേഹത്തിന്റെ ശരീരഭാരം ചിത്രത്തിനായി 71 ലേക്ക് കുറച്ചിരിക്കുകയാണ്. ഭാരം കുറച്ചതിന് പിന്നാലെ ചിമ്പു പങ്കുവച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ഡാൻസ് പഠിക്കുന്ന ചിമ്പുവിന്റെ ചിത്രമാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. മലയാള നടി ശരണ്യ മോഹനാണ് താരത്തിന്റെ ​ഗുരു.

ക്ലാസിക്കൽ ഡാൻസായ ഭരതനാട്യമാണ് ചിമ്പുവിനെ ശരണ്യ അഭ്യസിപ്പിക്കുന്നത്. ഈശ്വരന് വേണ്ടിയാണ് ചിമ്പു ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ചിമ്പുവിനൊപ്പം ഓസ്തി എന്ന സിനിമയിൽ ശരണ്യ വേഷമിട്ടിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നൃത്തിലേക്ക് മാറുകയായിരുന്നു താരം. സ്വന്തമായി നൃത്തവിദ്യാലയവും ശരണ്യ നടത്തുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!