ആരാധകന്റെ കുഞ്ഞിന് പിറന്നാൾ ആശംസകളുമായി പൃഥ്വി

 

മലയാളത്തിന്റെ ഇഷ്ട്ട നടനും സംവിധായകനുമൊക്കെയാണ് പൃഥ്വിരാജ്. ആരാധകരോട് സംസാരിക്കാൻ താരം സമയം കണ്ടെത്താറുമുണ്ട്. പൃഥ്വിരാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാണ്. ഇപ്പോഴിതാ ഒരു ആരാധകന്റെ മകന് പൃഥ്വിരാജ് ജന്മദിന ആശംസകള്‍ നേര്‍ന്നതാണ് ആരാധകര്‍ ചർച്ചയാക്കിയിരിക്കുകയാണ്. പൃഥ്വിരാജ് തന്നെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ്. എന്തായാലും പൃഥ്വിരാജിന്റെ ആശംസ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

സാദിഖ് മൻസൂര്‍ എന്ന ആരാധകൻ പൃഥ്വിരാജിനോട് അഭ്യര്‍ഥനയുമായി രംഗത്ത് എത്തുകയാണ് ഉണ്ടായത്. ഏട്ടാ, ഇന്ന് എന്റെ മകൻ ആദിയുടെ മൂന്നാം ജന്മദിനമാണ്, താങ്കളില്‍ നിന്ന് ആശംസ ലഭിക്കണമെന്നുണ്ട് എന്നായിരുന്നു അഭ്യര്‍ഥന. ആശംസയുമായി പൃഥ്വിരാജ് രംഗത്ത് എത്തുകയും ചെയ്യുകയുണ്ടായി. സന്തോഷകരമായ ജന്മദിന ആശംസകള്‍ ആദി, മനോഹരമായ ഒരു വര്‍ഷമുണ്ടാകട്ടെ, മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെയെന്നുമായിരുന്നു പൃഥ്വിരാജ് എഴുതിയത്. പൃഥ്വിരാജ് ആദിയുടെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്തായാലും ആരാധകന്റെ അഭ്യര്‍ഥന അംഗീകരിച്ചതിന് പൃഥ്വിരാജിനെ അഭിനന്ദിക്കുകയുണ്ടായി മറ്റുള്ള ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!