അവതരണ ശൈലിയുമായി പ്രേക്ഷകര്കക്ക് പ്രിയങ്കരിയായി മാറിയ അവതാരികയാണ് അശ്വതി ശ്രീകാന്ത്. എന്നാൽ ഇപ്പോളിതാ മോശം കമന്റിട്ടൾക്കെതിരെ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അശ്വതി.
“നല്ല അന്തസ്സുള്ള ആളാണ്. പ്രൊഫൈൽ ഫേക്ക് ആവാൻ സാധ്യത ഉണ്ട്. പ്രവാസിയായാൽ കണ്ടു പിടിക്കാൻ പറ്റില്ലെന്നൊരു വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന് എന്തും പറഞ്ഞു കളയും. സെക്സ്വൽ അബ്യുസ് ആണ് മെയിൻ. ആ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യാൻ എന്റെ മാന്യത അനുവദിക്കുന്നില്ല. റിപ്പോർട്ട് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം”, എന്ന പറഞ്ഞുകൊണ്ടാണ് ഒരു പ്രൊഫൈൽ ലിങ്ക് സഹിതം അശ്വതി ഷെയർ ചെയുകയുണ്ടായത്.
‘പിസി പുന്നക്കാത്തറയിൽ’ എന്ന പേരിലുള്ള പ്രൊഫൈലിൽ നിന്നാണ് അശ്വതിക്കെതിരെ അധിക്ഷേപം ഉണ്ടായിരിക്കുന്നത്. അശ്വതിക്ക് പിന്തുണയുമായി നിരവധി ആളുകൾ ആണ് രംഗത്ത് എത്തുകയുണ്ടായി.
നിയമം മാറാത്ത കാലത്തോളം ഇങ്ങനെയുള്ള മാനസീക രോഗികൾക്ക് അവസാനം ഉണ്ടാവില്ല. ഒരു ഐഡി പോയാൽ വേറൊരണ്ണവും ആയി വരും എന്നും ചിലർ അഭിപ്രായം പങ്ക് വയ്ക്കുന്നുണ്ട്.