ന​ട​ന്‍ വി​നീ​തി​ന്‍റെ പേ​രി​ല്‍ തട്ടിപ്പ്..!

 

കൊ​ച്ചി: ന​ട​ന്‍ വി​നീ​തി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പി​ന് ശ്ര​മം നടന്നിരിക്കുന്നു. ഫേ​സ്ബു​ക്കി​ലൂ​ടെ വി​നീ​ത് ത​ന്നെ​യാ​ണ് മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്. വി​ദേ​ശ​ത്ത് നി​ന്നും താ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വ്യാ​ജ ഫോ​ണ്‍ ന​മ്പ​രി​ലൂ​ടെ ചി​ല ആ​ളു​ക​ളെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യം എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​ന്നു​വെ​ന്നും വി​നീ​ത് കു​റി​ക്കുകയുണ്ടായി.

സം​ശ​യാ​സ്പ​ദ​മാ​യ ഇ​ത്ത​രം കോ​ണ്‍​ടാ​ക്ടു​ക​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ആ​ക്ട​ര്‍ വി​നീ​ത് എ​ന്ന പേ​രി​ല്‍ സേ​വ് ചെ​യ്ത വാ​ട്‌​സ്ആ​പ്പ് കോ​ണ്‍​ടാ​ക്ടി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് ഉ​ള്‍​പ്പ​ടെ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത് യു​എ​സി​ല്‍ നി​ന്നാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!