കീര്‍ത്തി സുരേഷിന്റെ ‘മിസ് ഇന്ത്യ’യില്‍ ‘കെജിഎഫ്: ചാപ്റ്റര്‍ 2’

 

കീര്‍ത്തി സുരേഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മിസ് ഇന്ത്യ. കീര്‍ത്തി സുരേഷിന്റെ മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഇപ്പോഴിതാ യാഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2 സിനിമയില്‍ പരാമര്‍ശിച്ചതിനെ കുറിച്ചാണ് ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്. യാഷിന്റെ ആരാധകരാണ് ഇതിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മിസ് ഇന്ത്യയിലെ ഒരു രംഗത്താണ് കെജിഎഫ്: ചാപ്റ്റര്‍ 2 എത്തുന്നത്.

കീര്‍ത്തി സുരേഷിന്റെ മാനസ സംയുക്ത എന്ന കഥാപാത്രമാണ്. നവീൻ ചന്ദ്ര എന്ന കഥാപാത്രമായി വിജയ് ആനന്ദും അഭിനയിക്കുന്നു. ഇരുവരും ഒരു സിനിമയ്‍ക്ക് പോകാൻ തീരുമിച്ചിരിക്കുന്നത്. തിയറ്ററില്‍ വിജയ് കീര്‍ത്തിയെ കാത്തിരിക്കുകയാണ്. അപോഴത്തെ രംഗത്തിന്റെ ഫോട്ടോയാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്. മിസ് ഇന്ത്യ സിനിമയിലെ ഒരു രംഗത്തെ തിയറ്ററില്‍ കെജിഎഫ്: ചാപ്റ്റര്‍ 2ന്റെ പോസ്റ്റര്‍ കണ്ടതാണ് യാഷിന്റെ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!