‘നിങ്ങളൊക്കെ നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചുപറയുമ്പോള്‍ സൂക്ഷിക്കണം; അനശ്വര

 

അധിക്ഷേപങ്ങളെ അതേ നാണയത്തിൽ നേരിട്ട താരമാണ് അനശ്വര രാജന്‍. എന്നാൽ ഇപ്പോളിതാ ഡബ്‌ളിയുസിസിയുടെ റെഫ്യൂസ് ദി അബ്യൂസ് കാമ്പയിനിന്റെ ഭാഗമായി പ്രതികരിക്കുകയാണ് അനശ്വര,. സോഷ്യൽ മീഡിയയിൽ താൻ പങ്കുവയ്ക്കുന്ന തന്റെ സന്തോഷങ്ങള്‍ക്ക് കീഴില്‍ ഉണ്ടാകുന്ന അസഭ്യവര്‍ഷങ്ങള്‍ വായിക്കുന്ന എല്ലാവർക്കും, നമ്മള്‍ 21ാം നൂറ്റാണ്ടിലല്ലേ ജീവിക്കുന്നത്, ഇനിയും മാറാനായില്ലേ എന്ന ചിന്തയുണ്ടാകുമെന്ന് അനശ്വര പറയുകയുണ്ടായി.

നിങ്ങളൊക്കെ നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചുപറയുമ്പോള്‍ സൂക്ഷിക്കണം, അത് നാലു കോടിയിലേറെ ജനങ്ങള്‍ കാണുന്നുണ്ടെന്ന്. പഠിക്കണം ബഹുമാനിക്കാന്‍’, താരം കൂട്ടിച്ചേര്‍ത്തു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!