സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെ പരിഹസിച്ച് നടി ശ്രദ്ധ

സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെ പരിഹസിച്ച് നടി ശ്രദ്ധ ശ്രീനാഥ്. ബോളിവുഡ് നടൻ വരുൺ ധവാന്റെ വിവാഹച്ചിത്രം പങ്കുവച്ചാണ് ശ്രദ്ധയുടെ പരിഹാസം. ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു വരുണും പ്രണയിനി നടാഷ ദലാലും വിവാഹിതരായത്. വിവാഹം കഴിഞ്ഞതോടെ വരുണിനെ മറ്റ് നടിമാർക്കൊപ്പം അഭിനയിക്കാൻ ഭാര്യ നടാഷയും വീട്ടുകാരും സമ്മതിക്കില്ലെന്നും വരുണിന്റെ കരിയർ തീർന്നുവെന്നുമായിരുന്നു ഇരുവരുടെയും വിവാഹ ചിത്രം പങ്കുവച്ച് ശ്രദ്ധ പങ്കുവച്ചത്. “പുരുഷാധിപത്യത്തെ പരിഹസിച്ച് ഞാൻ ഇന്നലെ ഒരു കുറിപ്പെഴുതിയിരുന്നു. ലിംഗഭേദം ഒന്ന് മാറ്റിയെന്നേയുള്ളൂ. നിങ്ങൾക്ക് അത് തമാശയായി തോന്നിയല്ലേ? വിവാഹശേഷം ഒരു നടൻ അഭിനയത്തിൽ നിന്ന് …

Read More

മലൈക അറോറയും അർജുൻ കപൂറും കമിതാക്കളോ!

മലൈകയും അർജുൻ കപൂറും വിവാഹിതരാവും എന്നത് ഏറെനാളായി പ്രചരിക്കുന്ന വാർത്തയാണ്. എന്നാൽ 2019ൽ ഇക്കാര്യം നിഷേധിച്ച് അർജുൻ തന്നെ രംഗത്തെത്തി. താൻ വിവാഹിതനാവുമ്പോൾ എല്ലാവരെയും അറിയിക്കാം എന്ന് പറഞ്ഞാണ് അർജുൻ അഭ്യൂഹങ്ങൾ അകറ്റിയത്. താൻ വിവാഹിതനാവുന്നില്ല. ആവുമ്പോൾ അതേപ്പറ്റി തുറന്നു സംസാരിക്കും. ഒന്നും ഒളിച്ചു വെക്കേണ്ടതായില്ല. ഒരഭിമുഖത്തിൽ അർജുൻ പറഞ്ഞു. നിലവിൽ താൻ ജോലിയെടുക്കുകയാണ്. വിവാഹം ചെയ്യേണ്ടുന്ന ഘട്ടത്തിലല്ല. ലോകം എന്ത് പറയുന്നു എന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. എടുത്ത് ചാടുന്നത് മണ്ടത്തരം ആണെന്നും അർജുൻ പറയുന്നു. വിവാഹത്തെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറഞ്ഞാലും തന്നെപ്പറ്റി എഴുതപ്പെടുന്നത് അവസാനിക്കും …

Read More

‘പത്തൊൻപതാം നൂറ്റാണ്ടിൽ’ ചരിത്രനായകനായി സിജു വിൽസൺ

  കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ റോളുമായി നടൻ സിജു വിൽസൺ. വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയിലെ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന വേഷമാണ് സിജു വിൽസൺ അവതരിപ്പിക്കുക. ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ചിത്രം തന്‍റെ ഡ്രീം പ്രോജക്ട് …

Read More

പതിനെട്ടാം പടി തെലുങ്കിലേക്ക്; മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ് ഓഫ് 18’

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. ‘ഗ്യാങ്സ് ഓഫ് 18′ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് പേര്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ”ജോൺ എബ്രഹാം പാലക്കൽ’ എന്ന അതിഥി വേഷത്തിൽ മമ്മൂട്ടിയെത്തിയ ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖങ്ങൾക്കൊപ്പം പ്രമുഖ താരങ്ങളും വേഷമിട്ടിരുന്നു. പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ, പ്രിയാമണി എന്നിവർ അതിഥി കഥാപാത്രങ്ങളായെത്തിയപ്പോൾ സുരാജ് വെഞ്ഞാറമൂട്, അഹാന കൃഷ്ണ, സാനിയ ഇയ്യപ്പൻ, ബിജു സോപാനം, മുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ് എന്നിവരും ചിത്രത്തിൽ വേഷമിട്ടു

Read More

സംവിധായകനും നടനുമായ മധുപാലിന്റെ മകൾ മാധവിയുടെ വിവാഹം നടന്നു

നടനും സംവിധായകനുമായ മധുപാലിന്റെയും രേഖയുടെയും മകൾ മാധവി മധുപാൽ വിവാഹിതയായി. വഴുതക്കാട് സ്വദേശിയായ അരവിന്ദാണ് വരൻ. ശാന്തിഗിരി ആശ്രമത്തിൽവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. പിന്നീട് നടന്ന വിവാഹറിസപ്ഷനിൽ സിനിമാ-സീരിയൽ രംഗത്തെ നിരവധിപേർ പങ്കുചേർന്നു. മധുപാൽ-രേഖ ദമ്പതികളുടെ മൂത്തമകളാണ് മാധവി. ഇരുവർക്കും മീനാക്ഷി എന്ന ഒരു മകൾ കൂടിയുണ്ട്. ടെലിവിഷൻ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയായും മാധവി പ്രവർത്തിച്ചിട്ടുണ്ട്.

Read More

‘പീസ്‌’ ഷൂട്ടിം​ഗ് പുരോഗമിക്കുന്നു; ജോജുവിനൊപ്പം ചിത്രത്തിൽ രമ്യാ നമ്പീശനും

ജോജു ജോര്‍ജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘പീസ്’ എന്ന ചിത്രത്തില്‍ രമ്യാ നമ്പീശനും വേഷമിടുന്നു. ‘അഞ്ചാം പാതിര’യ്ക്കു ശേഷം തമിഴ് ചിത്രങ്ങളുടെ തിരക്കിലായിരുന്നു രമ്യാ നമ്പീശന്‍. അനിൽ നെടുമങ്ങാട്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അർജുൻ സിംങ്, വിജിലേഷ്, ഷാലു റഹീം, മാമുക്കോയ തുടങ്ങിയവരും ‘പീസി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്.

Read More

‘വാത്തി കമിം​ഗ്’ മാസ്റ്റര്‍ വീഡിയോ സോംഗ് പുറത്ത്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്ററി’ലെ ‘വാത്തി കമിം​ഗ്’ വീഡിയോ ഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം നേരത്തേ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നതാണ്. അതില്‍ ഏറ്റവുമധികം ആസ്വാദകശ്രദ്ധ നേടിയ ‘വാത്തി കമിംഗ്’ എന്ന ട്രാക്കിന്‍റെ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന അധ്യാപക കഥാപാത്രത്തിന്‍റെ ഇന്‍ട്രോം സോംഗ് ആണിത്.

Read More

‘താണ്ഡവ്’ അണിയറ പ്രവർത്തകരുടെ അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി

ഡൽഹി: മതവികാരം വൃണപ്പെടുത്തുകയും മതത്തെ പരിഹസിക്കുകയും ചെയ്‌ത പരാതിയിൽ ‘താണ്ഡവ്’ വെബ് സിരീസിന്റെ അണിയറ പ്രവർത്തകരുടെ അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സംവിധായകനും അണിയറ പ്രവർത്തകരുമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 15ന് ആമസോൺ പ്രൈം റിലീസ് ചെയ്ത പരമ്പരക്കെതിരെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും വിമർശനം ശക്തമായതോടെ നിർമാതാക്കൾ പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു. മതവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ച് ഇവർക്കെതിരെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കേസ് നിലനിൽക്കുന്നുണ്ട്. ഉത്തർ പ്രദേശിൽ മാത്രം മൂന്നു കേസുകളുണ്ട്. പിന്നാലെ അറസ്റ്റ് …

Read More

‘ഓപ്പറേഷന്‍: ഒളിപ്പോര്’ വെെറലായി ആക്ഷന്‍- കോമഡി ഹ്രസ്വ ചിത്രം

വൈറലായി ഷോര്‍ട്ട് ഫിലിം ‘ഓപ്പറേഷന്‍: ഒളിപ്പോര്’. ഒരു പക്കാ ആക്ഷന്‍ കോമഡി എന്റര്‍ടൈനര്‍ വളരെ ചെറിയ ബഡ്ജറ്റില്‍ എടുത്തിരിക്കുന്ന എന്നതാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രത്യേകത. കടബാധ്യതയില്‍ അകപ്പെട്ട രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ഫിനാന്‍സ് സ്ഥാപനം കൊള്ളയടിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ വളരെ യാദൃശ്ചികമായി അതേ ദിവസം അതേ സമയം മറ്റൊരു സംഘം ഇതേ സ്ഥാപനം കൊള്ളയടിക്കുന്നു. അവിടെ നടക്കുന്ന സുഹൃത്തുക്കള്‍ കൊള്ളക്കാരുടെ ഒപ്പം അകപ്പെട്ട് പോകുന്നതാണ് ഹ്രസ്വ ചിത്രത്തിന്‍റെ ഇതിവൃത്തം.

Read More

മാസ്റ്റർ 29ന് ആമസോൺ പ്രൈമിൽ റിലീസിനെത്തും

ലോകേഷ് കനഗരാജിൻ്റെ സംവിധാനത്തിൽ വിജയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ മാസ്റ്റർ ഈ മാസം 29ന് ആമസോൺ പ്രൈമിൽ റിലീസാവും. റിലീസ് ട്രെയിലർ ആമസോൺ പ്രൈം പുറത്തുവിട്ടു. റിലീസ് ചെയ്ത് 17 ദിവസങ്ങൾക്കു ശേഷമാണ് ചിത്രം ഒ.ടി.ടി. റിലീസിനെത്തുന്നത്. പൊങ്കൽ റിലീസ് ആയി ജനുവരി 13–നാണ് മാസ്റ്റർ തിയറ്ററുകളിലെത്തിയത്. കൊവിഡിനെ തുടർന്ന് അടച്ചിട്ട തീയറ്ററുകൾ തുറന്നത് മാസ്റ്റർ പ്രദർശനത്തോടെയാണ്. കേരളത്തിൽ ഉൾപ്പെടെ മികച്ച വരവേല്പാണ് ചിത്രത്തിനു ലഭിച്ചത്. റീലീസായി ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബിലെത്തിയ ചിത്രം ഇപ്പോൾ 220 കോടി രൂപ ആഗോളതലത്തിൽ നേടിയെന്നാണ് …

Read More
error: Content is protected !!