നടൻ ഫറാസ് ഖാൻ നിര്യാതനായി

ബെംഗളൂരു: ബോളിവുഡ് നടൻ ഫറാസ് ഖാൻ (46) ബെംഗളൂരുവിൽ അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി പൂജാ ഭട്ടാണ് മരണവിവരം ‘ട്വിറ്ററി’ലൂടെ പങ്കുവയ്ച്ചത്. ശ്വാസകോശത്തിലെ അണുബാധമൂലം കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ഫറാസ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കത്തിൽ അണുബാധയേറ്റതായിരുന്നു ആരോഗ്യനില വഷളാകാൻ കാരണം. ഫരേബ്, മെഹന്ദി, ചന്ദ് ബുജ് ഗയ, പൃഥ്വി, ദുൽഹൻ ബനോ മേൻ തെരി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഒട്ടേറെ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Read More

നിവിൻ പോളിയുടെ, “കനകം കാമിനി കലഹം” ചിത്രീകരണം തുടങ്ങി

നിവിൻ പോളി നായകനായ “കനകം കാമിനി കലഹം” സിനിമയുടെ ചിത്രീകരണം എറണാകുളത്ത് തുടങ്ങി. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ​​ഗ്രേസ് ആന്റണിയാണ് നായിക. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടത്തുക. പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നായകൻ നിവിൻ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. വിനയ് ഫോർട്ട്‌, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷത്തിൽ എത്തും. വിനോദ് ഇല്ലംപിള്ളിയാണ് ഛായാ​ഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.  

Read More

പുതിയ മെഴ്‌സിഡസ് മൈബാച്ച് കാറുമായി ബോളിവുഡ് താരം ദീപിക പദുകോൺ

ബോളിവുഡിൽ വിലമതിക്കുന്ന ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന ചുരുക്കം നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ.കഴിഞ്ഞ ദിവസം ബാന്ദ്രയിലുള്ള കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ഓഫീസിൽ എത്തിയപ്പോഴാണ് ദീപികയുടെ വാഹനം വാർത്തകളിൽ സജീവമായത്. മലയാളത്തിൽ ലക്ഷങ്ങൾ മുതൽ കോടികൾ വരെ ചിലവിട്ടു നായകന്മാർ വാഹനം വാങ്ങിക്കുമെങ്കിൽ, ബോളിവുഡിലെ ദീപികയുടെ കാറിന്റെ വില കോടികളാണ്. മൂന്നു കോടി രൂപയാണ് ദീപികയുടെ ഇപ്പോഴത്തെ കാറിന്റെ വില. മെഴ്‌സിഡസ് കൂടാതെ ദീപികയ്ക്ക് വേറെയും കാറുകളുണ്ട്. ഓഡി Q7, ഓഡി A8 L, മിനി കൂപ്പർ കൺവെർട്ടിബിൾ, ബി.എം.ഡബ്ള്യു. 5-സീരീസ് സെഡാൻ എന്നിവയാണ് …

Read More

തിരുമ്പി വന്തിട്ടേൻ..!

ലോസ് ഏഞ്ചലിൽ നിന്ന് മുംബൈയിലേക്ക്‌ തിരികെ എത്തിയ വിശേഷമാണ് ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് സണ്ണി ലിയോണ് പങ്കിടുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് താൻ നാട്ടിലേക്കു മടങ്ങുന്ന വിവരം സണ്ണി മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ലോസ് ഏഞ്ചലസിലെ റോസാപ്പൂ തോട്ടത്തിലെ പൂക്കളുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് സണ്ണി പോസ്റ്റ് ചെയ്തത്. നാട്ടിലേക്കുള്ള വരവിനെ ‘പുതിയ സാഹസം’ എന്നാണ് താരം സണ്ണി വിശേഷിപ്പിക്കുന്നത്. ലോസ് ഏഞ്ചലസിൽ വച്ച് ഇതിനോടകം ഉണ്ടായ എല്ലാ ഉത്സവ സീസണുകളും സണ്ണി കുടുംബസമേതം ആഘോഷിച്ചിരുന്നു. രക്ഷ ബന്ധൻ, വിനായക ചതുർഥി എന്ന …

Read More

അശ്ലീല വിഡിയോ ചിത്രീകരിച്ചതിൽ പൂനം പാണ്ഡെയ്ക്കും ഭർത്താവിനും ജാമ്യം അനുവദിച്ചു

അശ്ലീല വിഡിയോ ചിത്രീകരിച്ച കേസിൽ നടി പൂനം പാണ്ഡെയ്ക്കും ഭർത്താവ് സാം അഹ്മദ് ബോംബെയ്ക്കും ജാമ്യം അനുവദിച്ചു. ഗോവയിലെ കനാകോനയിലെ ചപോളി ഡാമിൽ ചിത്രീകരിച്ച അശ്ലീല വിഡിയോയെ തുടർന്നാണ് ഇരുവർക്കുമെതിരെ ഗോവ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇന്ന് 10 മണിയോടെ കാനാകോന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരുവർക്കും ജാമ്യം നൽകി. ആറ് ദിവസം പൊലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണം, ഗോവ വിടാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. 20,000 രൂപ കെട്ടിവച്ച ശേഷം മാത്രമേ ഇരുവരെയും ജയിൽ മോചിതരാക്കുകയുള്ളു.

Read More

ഗ്ലാമർ ചിത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയതാരം പ്രിയ വാര്യർ

പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി പ്രിയ വാര്യർ. ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവച്ചിരിക്കുന്നത്. അസാനിയ നസ്രിൻ ആണ് പ്രിയയുടെ സ്റ്റൈലിസ്റ്റും ഡ്രസ് ഡിസൈനറും. ഫോട്ടോഗ്രഫി വഫാറ. സാംസൺ ലേയാണ് മേക്കപ്പ്. ബോളിവുഡ് നടിമാരോട് കിടപിടിക്കുന്ന അൾട്രാഗ്ലാമർ ഗെറ്റപ്പിലാണ് താരത്തിൻ്റെ ചിത്രങ്ങൾ ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ അരങ്ങേറിയത്.

Read More

താരങ്ങളായ ഷാജു ശ്രീധരന്റെയും ചാന്ദിനിയുടെയും മകൾ നന്ദന ഷാജു നായികയാകുന്നു

താരങ്ങളായ ഷാജു ശ്രീധരന്റെയും ചാന്ദിനിയുടെയും മകൾ നന്ദന ഷാജു നായികയാകുന്നു. ജോഷി ജോൺ സംവിധാനം ചെയ്യുന്ന സ്റ്റാൻഡേഡ് ടെൻ ഇ 99 ബാച്ച് എന്നാണ് ചിത്രത്തിലാണ് നന്ദന നായികയാകുന്നത്. പാലക്കാട് മേഴ്സി കോളേജിൽ ബിഎസ്സി ബയോടെക്നോളജി അവസാന വർഷ വിദ്യാർത്ഥിയാണ് നന്ദന. പ്ലസ് വണ്ണിനു പഠിക്കുന്ന കാവ്യ എന്ന വിദ്യാർത്ഥിയുടെ വേഷമാണ് നന്ദന ചെയ്യുന്നത്. സ്കൂളിൻ്റെയും അവിടുത്തെ വിദ്യാർത്ഥികളുടെയും കഥയാണ് സ്റ്റാൻഡേഡ് ടെൻ ഇ 99 ബാച്ച്. സലിം കുമാർ, ചിന്നു കുരുവിള എന്നിവരാണ് മറ്റു താരങ്ങൾ. മിനി മാത്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന …

Read More

‘വലിമൈ’യിലെ വിശേഷങ്ങൾ

തല അജിത്ത് നായകനാകുന്ന പ്രേക്ഷകർ ഏറെകാത്തിരിക്കുന്ന പുതിയ സിനിമയാണ് വലിമൈ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനിലൂടെ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുക്കുകയുണ്ടായി. ഐപിഎസ് ഓഫീസറായിട്ടാണ് അജിത്ത് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് മുൻപ് തന്നെ വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. എച്ച്. വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായി എത്തുന്നത്. കൊവിഡ് പശ്ചാത്തലത്തോടെ സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയുണ്ടായി. എന്നാൽ, ഇപ്പോൾ ഹൈദരാബാദിലെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോൾ സിനിമയിലെ പ്രധാന ആക്ഷൻ രംഗങ്ങള്‍ സ്‍പെയിനില്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചാണ് ആലോചിച്ചിരുന്നത്. സിനിമിയിലെ അജിത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള …

Read More

‘നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍’ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍

റിയാസ് ഖാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മായക്കൊട്ടാരം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ‘നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍’ എന്ന കഥാപാത്രമായാണ് റിയാസ് ചിത്രത്തില്‍ എത്തുന്നത്. പിന്നാലെ തന്നെ ചാരിറ്റി പ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുന്നതെന്ന് ഒരു വിഭാഗം പോസ്റ്ററിനെതിരെ വിമര്‍ശനവുമായി എത്തുകയുണ്ടായി. ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുണ്ടെങ്കില്‍ വിമര്‍ശിക്കപ്പെടേണ്ടതാണെന്നായിരുന്നു മറ്റൊരു ഭാഗത്തിന്റെ വാദം. “നിങ്ങള്‍ വിമര്‍ശിക്കുന്തോറുമാണ് പൊതുസമൂഹം എന്നെ ഏറ്റെടുക്കുന്നത്. കാരണം നിങ്ങള്‍ എന്ന് വിമര്‍ശിച്ചോ അന്ന് ഞാന്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് നല്ലോണം പൈസ ഉണ്ടാവും. അതുകൊണ്ട് വിമര്‍ശനത്തിന് ഒട്ടും …

Read More

‘ഓള്‍ ഇന്ത്യ ദളപതി മക്കള്‍ ഇയക്കം’ പാർട്ടി തന്റേതല്ലെന്ന് അറിയിച്ച് വിജയ്

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ‘സൂചനകള്‍’ വീണ്ടും വാര്‍ത്തയാകുന്നതിനിടെയാണ് താരത്തിന്‍റെ ആരാധക സംഘടനയുടെ പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയിട്ടിക്കുന്നത്. ‘ഓള്‍ ഇന്ത്യ ദളപതി മക്കള്‍ ഇയക്കം’ എന്ന വിജയ്‍യുടെ ഫാന്‍സ് അസോസിയേഷന്‍റെ പേരിലാണ് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജയ്‍യുടെ അച്ഛന്‍ എസ്. എ. ചന്ദ്രശേഖറാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇതു സംബന്ധിച്ച അപേക്ഷ സമർപ്പിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കുകയുണ്ടായി. എന്നാൽ, മിനിറ്റുകള്‍ക്കകം വിജയ്‍യുടെ ഓഫീസ് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. പുതിയ പാര്‍ട്ടിയുമായി വിജയ്‍ക്ക് ബന്ധമൊന്നുമില്ലെന്നാണ് ഓഫീസ് അറിയിക്കുകയുണ്ടായത്. “എന്‍റെ അച്ഛന്‍ ആരംഭിച്ച …

Read More
error: Content is protected !!