ജാക്വിലിൻ ഫെർണാണ്ടസ് ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

ബോളിവുഡിലെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് ജാക്വിലിൻ ഫെർണാണ്ടസ്. 2009 ൽ അലാദ്ദീൻ എന്ന ചിത്രത്തിലൂടെയാണ് ജാക്വിലിൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡിൽ എത്തുന്നതിന് മുമ്പ് മോഡലിങ് രംഗത്തും സജീവമായിരുന്നു ജ്വാകിലിൻ. 2006 ൽ മിസ് യൂണിവേഴ്സ് ശ്രീലങ്കയായിരുന്നു താരം. മാസ് കമ്യൂണിക്കേഷൻ ബിരുദധാരിയായ ജാക്വിലിൻ ശ്രീലങ്കയിൽ ടെലിവിഷൻ അവതരാകയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഹോളിവുഡിലേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുകയാണ് ഈ ശ്രീലങ്കൻ സുന്ദരി. വുമൺ‌ സ്റ്റോറീസ് എന്നു പേരിട്ടിരിക്കുന്ന ആന്തോളജിയായിരിക്കും ജാക്വിലിന്റെ ആദ്യ ഹോളിവുഡ് ചിത്രം. ആറ് …

Read More

ചെറുപ്പകാല ഓര്‍മ പങ്കുവച്ച് പൃഥ്വിരാജ്

രാജ്യത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത ചെറുപ്പകാല ഓര്‍മ പങ്കുവച്ച് സിനിമ നടനും സംവിധായകനുമായ പൃഥ്വിരാജ്. 1997ല്‍ ആണ് പൃഥ്വിരാജ് റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായത്. അന്ന് തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു പൃഥ്വി. വേലകളിയുടെ പരമ്പരാഗത വേഷമാണ് പൃഥ്വിരാജ് ധരിച്ചിരിക്കുന്നത്. പിന്നില്‍ കേരളീയ കലകളും ആനയും അമ്പാരിയും എല്ലാം അണിനിരന്നിരിക്കുന്നത് ചിത്രത്തില്‍ കാണാം. ഇന്ന് തന്നെ പൃഥ്വിരാജ് ചിത്രമായ ജനഗണമനയുടെ പ്രോമോ പുറത്തിറങ്ങിയിരുന്നു. പ്രോമോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. യൂട്യൂബിലെ ട്രെന്‍ഡിംഗ് ലിസ്റ്റിലും പ്രോമോയുണ്ട്.  

Read More

ജിം ഫാഷനിൽ മലൈക അറോറ

മലൈക എപ്പോഴെല്ലാം ജിമ്മിൽ പോകുന്നുവോ, അത് ക്യാമറ കണ്ണുകളിൽ ഉടക്കിയിരിക്കും. ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള ആ പോക്കിലും മലൈക ധരിക്കുന്ന വസ്ത്രങ്ങളിലെ ഫാഷനാണ് ക്യാമറകൾക്കു പ്രിയം. ബോളിവുഡ് ഫോട്ടോഗ്രാഫർമാർ അതിനാൽ തന്നെ മലൈകയെ വിടാതെ പിന്തുടരാറുണ്ട്. മലൈകയുടെ ഓരോ ജിം വസ്ത്രത്തെയും പരിചയപ്പെടാം.  

Read More

ദേവ് മോഹൻ നായകനാകുന്ന പുതിയ ചിത്രം ‘പുള്ളി’

സൂഫിയും സുജാതക്കും ശേഷം ദേവ് മോഹൻ നായകനാകുന്ന പുതിയ ചിത്രം ‘പുളളി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നടൻ ദുൽഖർ സൽമാനാണ് പോസ്റ്റർ പുറത്തു വിട്ടത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കമലം ഫിലിംസിന്റെ ബാനറിൽ റ്റി.ബി. രഘുനാഥനാണ്. തിയേറ്ററിൽ റിലീസ് ചെയ്യാതെ തന്നെ ഒ.ടി.ടിയിൽ എത്തിയ ചിത്രമാണ് ദേവ് മോഹന്റെ ‘സൂഫിയും സുജാതയും’. എന്നിരുന്നാലും ഡിജിറ്റൽ ചിത്രം ദേവ് മോഹൻ എന്ന നടനെ പ്രേക്ഷകർക്ക് സുപരിചിതനാക്കി. കോർപ്പറേറ്റ് മേഖലയിൽ നിന്നും മോഡലിംഗിലേക്കും അവിടെ …

Read More

ഓസ്കറില്‍ മുത്തമിടാനൊരുങ്ങി ‘സൂരറൈ പോട്ര്’

സൂര്യ നായകനായ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറില്‍ മത്സരിക്കും. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍ അടക്കമുള്ള വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിക്കുക. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങള്‍ക്ക്‌ ഇടം നേടിയിരുന്നു. ഓസ്‌കറില്‍ മത്സരിക്കുന്നത്തിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഷെയർ ചെയ്തത്. കുറഞ്ഞ ചിലവില്‍ ആഭ്യന്തര വിമാന യാത്ര സാധ്യമാക്കിയ എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്. കോവിഡ് പ്രതിസന്ധി …

Read More

വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രം ‘ബ്രൂസ് ലീ’

പുലിമുരുകൻ, മധുരരാജ തുടങ്ങിയ മാസ്സ് സിനിമകൾ സംവിധാനം ചെയ്ത ഫാമിലി എന്റെർറ്റൈനെർ സിനിമകളുടെ തമ്പുരാൻ വൈശാഖും മലയാളികളുടെ മസിലളിയൻ ഉണ്ണി മുകുന്ദനും മല്ലു സിംഗിനു ശേഷം നീണ്ട എട്ടു വർഷത്തെ ഇടവേള കഴിഞ്ഞു വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബ്രൂസ് ലീ’. 25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന ‘ബ്രൂസ്‌ ലീ’ എന്ന ഈ മാസ്സ്‌ ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ്‌ …

Read More

ജനഗണമന പ്രമോ വിഡിയോ വൈറൽ

സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും ഒന്നിക്കുന്ന ജനഗണമന എന്ന ചിത്രത്തിൻ്റെ പ്രമോ വിഡിയോ വൈറൽ. രണ്ടര മിനിട്ട് ദൈർഘ്യമുള്ള പ്രമോ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിൽ വച്ച് പൃഥ്വിരാജിൻ്റെ കഥാപാത്രത്തെ സുരാജിൻ്റെ കഥാപാത്രം ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് പ്രമോയിലുള്ളത്. പ്രമോ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പൃഥ്വിയുടെ കഥാപാത്രത്തെ ചോദ്യം ചെയ്യാനായി എത്തിച്ചിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റമാണ്, കുടുങ്ങും എന്ന് സുരാജിൻ്റെ കഥാപാത്രം പറയുമ്പോൾ താൻ ഊരിപ്പോരും എന്നാണ് പൃഥ്വിരാജിൻ്റെ കഥാപാത്രം പറയുന്നത്. ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാണ് എന്നും കഥാപാത്രം പറയുന്നുണ്ട്.

Read More

“ഓപ്പറേഷൻ ജാവ” ഫെബ്രുവരി 12ന് തീയേറ്ററിലെത്തും

വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഓപ്പറേഷൻ ജാവ ഫെബ്രുവരി 12ന് തീയേറ്ററുകളിലെത്തും. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി രചിച്ച തിരക്കഥയാണ് ചിത്രത്തിന്റേത്, ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള ഓപ്പറേഷൻ ജാവ അതിന്റെ കാസ്റ്റിങിലും ഈ പുതുമ നിലനിർത്തുന്നുണ്ട്. ഇർഷാദ് അലി, വിനായകൻ, അലക്സാണ്ടർ പ്രശാന്ത്, ബിനു പപ്പു, വിനോദ് ബോസ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരോടൊപ്പം യുവനിരയിലെ ശ്രദ്ധേയരായ ബാലു വർഗീസും ,ലുക്ക്മാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്സ് ബിജോയ് …

Read More

‘ദി പ്രീസ്റ്റിലെ’ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിങ്ങി

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റ്’ ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകിയിരിക്കുന്ന ‘നസ്രേത്തിൻ നാട്ടിൽ…’ എന്ന ക്രിസ്തീയ ഗാനം ആണ് റിലീസ് ചെയ്തത്. ബേബി നിയ ചാർലി, മെറിൻ ഗ്രിഗറി, ക്രോസ്റോഡ്സ് അകബല്ല ബാൻഡും ചേർന്ന് പാടിയിട്ടുള്ള ഗാനം അപ്‌ലോഡ് ചെയ്ത് നിമിഷം നേരങ്ങൾ കൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ അയ്യപ്പൻ, ബേബി മോണിക്ക, കരിക്ക് ഫെയിം …

Read More

‘വാശി’യോടെ ടൊവിനോ തോമസും കീർത്തി സുരേഷും; ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി

ടൊവിനോ തോമസും കീർത്തി സുരേഷും നായികാ നായകന്മാരാവുന്നു. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കി. ‘വാശി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. അച്ഛൻ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിൽ മകളായ കീർത്തി നായികയാകുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ടൊവിനോയും കീർത്തിയും ആദ്യമായാണ് ഒന്നിക്കുന്നതും.

Read More
error: Content is protected !!