ഹിന്ദി ഷോർട്ഫിലിം  ‘ഘർ സെ’ പുറത്തിറങ്ങി

നിമിഷ സജയൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹിന്ദി ഷോർട്ട് ഫിലിം ഘർ സെ പുറത്തിറങ്ങി.ചിത്രം മൃദുൽ നായരാണ് സംവിധാനം ചെയ്തിരിക്കുന്നത് . ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെ. രാമകൃഷ്‍ണനാണ് കുളൂർ ആണ്. ജോമോൻ ടി. ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രത്തിന്റെ കഥ മൃദുൽ നായരുടേത് തന്നെയാണ്.  

Read More

റോക്കറ്ററി: ദ് നമ്പി എഫക്ട്; മാധവൻ നായകനാകുന്ന ചിത്രത്തിൽ ഷാരൂഖാനും സൂര്യയും അതിഥിവേഷത്തിലെത്തുന്നു

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമയാണ് റോക്കറ്ററി: ദ് നമ്പി എഫക്ട്. ആര്‍ മാധവന്‍ ചിത്രത്തിൽ നായകനായെത്തുന്നു. ഷാരൂഖും സൂര്യയും ചിത്രത്തിൽ അതിഥി വേഷത്തില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

രജനികാന്തിനെ നായകനാക്കി ധനുഷ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നു

തമിഴകത്തെ സൂപ്പർ താരം ധനുഷ് വീണ്ടും സംവിധായകനാകുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ സ്റ്റൈല്‍ മന്നൻ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ധനുഷ് പറയുന്നു. രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആരും ആഗ്രഹിക്കും. തനിക്കും ആഗ്രഹമുണ്ടെന്നാണ് ധനുഷ് വ്യക്തമാക്കുന്നത്.

Read More

മഞ്ജുവാരിയർ ധനുഷ് സൂപ്പർഹിറ്റ് തമിഴ്ചിത്രം അസുരൻ ചൈനീസിലേക്ക്

ധനുഷ് ചിത്രം അസുരന്റെ കന്നഡ റീമേക്കിൻറെ ചർച്ചകൾ നടക്കുന്നതായി നിർമ്മാതാവ് കലൈപുലി എസ് താനു സ്ഥിരീകരിച്ചു. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ചൈനീസ് റീമേക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ എല്ലാം അദ്ദേഹം നിഷേധിച്ചു. കന്നഡ റീമേക്ക് വെട്രിമാരന്റെ അടുത്ത അനുയായികളിലൊരാളാണ് സംവിധാനം ചെയ്യുന്നത്. വെട്രിമാരൻ – ധനുഷ് ഇരുവരും ഒന്നിച്ച അസുരൻ വാണിജ്യപരവും നിരൂപണപരവുമായും വലിയ വിജയമാണ് നേടിയത്. തമിഴ് നാട്ടിൽ ചിത്രം 100 ദിവസം ഓടുകയും ചെയ്തു. മഞ്ജു വാര്യർ ആയിരുന്നു ചിത്രത്തിലെ നായിക. മഞ്ജുവിൻറെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്.

Read More

ഐശ്വര്യറായ് തൊടുപുഴയിലോ ? സിനിമാരംഗങ്ങൾ ടിക് ടോക്കിലൂടെ അഭിനയിച്ച് വൈറലാകുന്നു അമ്മൂസ് അമൃത

കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിലെ ഡയലോഗുമായി എത്തിയ സുന്ദരിയെ കണ്ടാൽ ഐശ്വര്യ റായ് തന്നെയാണോ എന്നും സംശയം തോന്നും. കുറച്ചു ദിവസങ്ങളായി ഈ സുന്ദരികുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ് .ഡയലോഗ് അവതരിപ്പിക്കുമ്പോൾ കണ്ടിരിക്കുന്നവർ പോലും ഒരു നിമിഷം സാക്ഷാൽ ഐശ്വര്യ റായ് തന്നെയല്ലേ ഇതെന്ന് ചിന്തിച്ചു പോവും.

Read More

ചിയാൻ വിക്രം മകൻ ധ്രുവ് വിക്രം ഒന്നിക്കുന്ന ചിയാൻ 60; സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിന് മുമ്പ് കടരാം കോണ്ടനിൽ അവസാനമായി കണ്ട ചിയാൻ വിക്രം മണിരത്നത്തിന്റെ പൊന്നൈൻ സെൽവൻ, അജയ് ജ്ഞാനമുത്തു കോബ്ര എന്നിവരുടെ ചിത്രീകരണത്തിലായിരുന്നു. അടുത്ത ചിത്രത്തിനായി സംവിധായകൻ കാർത്തിക് സുബ്ബരാജുമായി കൈകോർക്കുമെന്ന് അടുത്തിടെ വാർത്തയുണ്ടായിരുന്നു. വിക്രമിന്റെ മകൻ ധ്രുവ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്ത. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയിലെ ലളിത് കുമാറാണ് ഇതുവരെ പേരിടാത്ത ഈ ചിത്രം നിർമ്മിക്കുന്നത്. 2017 ൽ ഇരു മുഗന്റെ ചിത്രീകരണത്തിനിടെ കാർത്തിക് സുബ്ബരാജ് ഈ കഥ വിക്രമിന്റെ അടുത്ത് വിവരിച്ചത്. …

Read More

അഭിനയ ജീവിതത്തിലേക്കു തിരിച്ചെത്തുകയാണ് സുഷ്‍മിത സെൻ

നീണ്ട അഞ്ച് വര്‍ഷത്തിന് ശേഷം സിനിമ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് സുഷ്‍മിത സെന്‍. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഒരു വെബ് സിരീസിലൂടെയാണ് സുഷ്‍മിതയുടെ മടങ്ങിവരവ്. ‘ആര്യ’ എന്ന് പേരുനൽകിയിരിക്കുന്ന സിരീസില്‍ പ്രധാന കഥാപാത്രമായാണ്സുഷ്‍മിത സെന്‍ എത്തുന്നത്. സുഷ്‍മിത അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് കൂടിയാണിത്. കഴിഞ്ഞ ദിവസം സിരീസിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങിയിരുന്നു.

Read More

മാന്നാർ മത്തായി സ്പീക്കിങ് എന്ന സിനിമയിലെ ബാലകൃഷ്ണനെ പുനരാവിഷ്കരിച്ച് സായികുമാർ

മാന്നാർ മത്തായി സ്‍പീക്കിംഗിലെ രംഗം പുനരാവിഷ്‍കരിച്ച് മലയികളുടെ പ്രിയ നടൻ സായ് കുമാര്‍. സിനിമയിലെ ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായി തന്നെയാണ് വീഡിയോയില്‍ സായ് കുമാറെത്തുന്നത് . ഇന്നസെന്റിന്റെ കഥാപാത്രമായി ബിന്ദു പണിക്കരും മകള്‍ അരുന്ധതി മുകേഷിന്റെ കഥാപാത്രമായും വീഡിയോയിലുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

Read More

ആലിയയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് രണ്‍ബീറിന്റെ സഹോദരി രംഗത്ത്

ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നടൻ രൺബീർ കപൂറും നടി ആലിയ ഭട്ടും. ഋഷി കപൂറിന്റെ മരണ ശേഷം വീണ്ടും ആലിയ ഭട്ടിനെ കണ്ട സന്തോഷത്തിലാണ് രണ്‍ബീറിന്റെ സഹോദരി റിദ്ദിമ. ആലിയയും രണ്‍ബീര്‍ കപൂറും റിദ്ദിമ കപൂര്‍ സാഹ്നിയും അമ്മ നീതു കപൂറും ശനിയാഴ്ച രാത്രിയില്‍ ഏറെ നേരം ഒന്നിച്ച് ചെലവഴിച്ചതിന്റെ ചിത്രങ്ങള്‍ റിദ്ദിമ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. രണ്‍ബീറിനേയും ആലിയയേയും ആലിയയുടെ സഹോദരി ഷഹീനേയും ടാഗ് ചെയ്തുകൊണ്ടാണ് റിദ്ദിമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Read More

തമിഴ് ചിത്രം ചക്ര റീലീസിലേയ്ക്ക്

ഓൺലൈൻ ബിസിനസ് രംഗത്തെ കള്ളത്തരങ്ങളുടെയും , വഞ്ചനകളുടെയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ‘ചക്ര’ യുടേത്‌. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രയും പ്രധാന വേഷത്തിലെത്തുന്നു. റോബോ ഷങ്കർ, കെ. ആർ. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബാലസുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുന്നു. ആക്ഷന് ശേഷം വിശാൽ നായകനായി എത്തുന്ന ചിത്രമാണിത്. ചക്രയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് യുവന്‍ ഷങ്കര്‍ രാജയാണ്. വിശാല്‍ ഫിലിം ഫാക്റ്ററിയാണ് ചിത്രം നിർമിക്കുന്നത്.

Read More
error: Content is protected !!