നന്ദി ഡെന്‍സല്‍ വാഷിംഗ്‍ടണ്‍’; ഹോളിവുഡ് താരത്തിന് അഭിനന്ദനപ്രവാഹം

അമേരിക്കയിലെ മിനിയാപൊളിസില്‍ പൊലീസിന്‍റെ ക്രൂരതയ്ക്ക് ഇരയായി മരണപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ളോയ്‍ഡ്, ആധുനിക നാഗരികതകളിലും വിടാതെ തുടരുന്ന വംശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. യുഎസില്‍ പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ അതിനിടെയാണ് ഹോളിവുഡ് താരം ഡെന്‍സല്‍ വാഷിംഗ്‍ടണിന്‍റെ ഒരു വീഡിയോ ട്വിറ്ററില്‍ വൈറല്‍ ആയത്. ഭവനരഹിതനായ ഒരു മനുഷ്യനെ ചോദ്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരും ആ മനുഷ്യനൊപ്പം നില്‍ക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വാഷിംഗ്‍ടണുമാണ് വീഡിയോയില്‍. ജോര്‍ജ്ജ് ഫ്ളോയ്‍ഡിന്‍റെ മരണത്തെ തുടര്‍ന്നുള്ള ചര്‍ച്ചകളാണ് ഈ വീഡിയോയ്ക്ക് ഇത്രയും പ്രചാരം നല്‍കിയത്. കാര്‍ യാത്രയ്ക്കിടെ …

Read More

നടൻ ചിരഞ്‍ജീവി സര്‍ജയുടെ വിടവാങ്ങലില്‍ തകര്‍ന്ന് കന്നഡ സിനിമ ലോകം

നടൻ ചിരഞ്‍ജീവി സര്‍ജയുടെ വിടവാങ്ങലില്‍ തകര്‍ന്ന് നില്‍ക്കുവാണ് കന്നഡ സിനിമ ലോകം. മലയാളത്തിലും ശ്രദ്ധേയയായ നടി മേഘ്‍ന രാജിന്റെ ഭര്‍ത്താവു കൂടിയാണ് ചിരഞ്‍ജീവി സര്‍ജ. ചിരഞ്‍ജീവി സര്‍ജയ്‍ക്ക് അന്ത്യാഞ്‍ജലി അര്‍പ്പിച്ച് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. മേഘ്‍ന രാജിനെ ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അവരുടെ കുടുംബം. നടി നാല് മാസം ഗര്‍ഭിണിയാണ് എന്നതാണ് വാര്‍ത്ത. പ്രണയത്തിന് ഒടുവിലായിരുന്നു ചിരഞ്‍ജീവിയും മേഘ്‍നയും വിവാഹിതരാകുന്നത്. 2018 ഏപ്രില്‍ 28ന് ക്രിസ്ത്യന്‍ രീതിയിലായിലും മെയ് രണ്ടിന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹം കഴിഞ്ഞത്. കുഞ്ഞിനെ കാത്തിരിക്കുന്നതിനടയിലാണ് ഇപ്പോള്‍ ചിരഞ്‍ജീവി …

Read More

അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്

പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘അയ്യപ്പനും കോശിയും’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് നടൻ ജോൺ എബ്രഹാമാണ് . മലയാളത്തിൽ നിന്നും ഏറെ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ സിനിമയായിരുന്നു ‘അയ്യപ്പനും കോശിയും’.

Read More

ധ്യാൻ ശ്രീനിവാസൻ പട്ടിണിയിലോ..???

മലയാളികൾക്ക് ഏറെ സുഭരിച്ചതിനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റെ ഫോട്ടോ അടുത്തിടെ അജു വര്‍ഗീസ് ഷെയര്‍ ചെയ്‍തിരുന്നു. ധ്യാൻ ശ്രീനിവാസൻ വളരെ മെലിഞ്ഞയിരുന്നു ഫോട്ടോയിൽ ഉണ്ടായിരുന്നത്. ധ്യാൻ ശ്രീനിവാസന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയു ചെയ്‍തിരുന്നു. ഫോട്ടോയ്‍ക്ക് കമന്റുമായി ധ്യാൻ ശ്രീനിവാസനും രംഗത്ത് എത്തിയിരുന്നു. മെലിഞ്ഞതിന്റെ കാരണമാണ് ധ്യാൻ ശ്രീനിവാസൻ കമന്റില്‍ പറഞ്ഞത്.

Read More

ഗ്രാൻഡ്‍മാസ്റ്ററിലെ ഡയലോഗ് ഓർമ്മിപ്പിച്ച് ബി ഉണ്ണികൃഷ്‍ണൻ.

മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മോഹൻലാല്‍.ലാലേട്ടന്റെ പഴയകാല ചിത്രങ്ങൾക്ക് പോലും ഇന്നും പ്രേക്ഷകരുണ്ട്.മോഹൻലാൽ ചിത്രമായ ഗ്രാൻഡ് മാസ്റ്റർ റിലീസ് ചെയ്‍തിട്ട് എട്ട് വര്‍ഷമാകുമ്പോള്‍ സിനിമയിലെ ഒരു ഡയലോഗും ചേര്‍ത്ത് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ.

Read More

അന്വേഷണവും ദുരൂഹതയും നിറയുന്ന പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ‘കനക’

ദുരൂഹതൾ കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്നു ‘കനക’ എന്ന ഹ്രസ്വചിത്രം. ശിവപ്രസാദ് കാശിമാങ്കുളം സംവിധാനം ചെയ്ത ഹ്രസ്വചിത്രം സുഹൃത്തിന്റെ കാണാതായ അമ്മയെ തേടിയുള്ള യുവാവിന്റെ യാത്രയുടെ കഥയാണ്.ചിത്രത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സംവിധായകന് സാധിച്ചു.

Read More

റീമ ദാസ് കഥകൾ തേടുന്നു

മികച്ച ചിത്രത്തിന് ദേശീയ അവാർഡ് നേടിയ സംവിധായികയാണ് റിമാ ദാസ്.അവാർഡിന് അർഹമായ ചിത്രത്തിന്റെ ഛായാഗ്രാഹണവും എഡിറ്റിംഗും എല്ലാം റിമാ ദാസ് തന്നെയാണ് നിര്‍വഹിച്ചത്. ഇന്ത്യയുടെ ഒഫിഷ്യല്‍ ഓസ്‍കര്‍ എൻട്രിയുമായി റിമാ ദാസിന്റെ ഈ ചിത്രം മാറി. ഇപ്പോഴിതാ പുതിയ സിനിമയ്‍ക്കായുള്ള കഥകള്‍ ക്ഷണിച്ചിരിക്കുകയാണ് റിമാ ദാസ്.

Read More

മീന – നൈനിക ഡബിൾ റോൾ

സോഷ്യൽ മീഡിയയിൽ തരംഗമായി താരം മീനയുടെയും മകൾ നൈനികയുടെയും ചിത്രങ്ങൾ. തന്റെ ബാല്യകാല ചിത്രത്തോടൊപ്പം മകൾ നൈനികയുടെ ചിത്രവും ചേർത്ത് മീന തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചത്.

Read More

നർത്തകർക്ക് പറക്കാൻ ചിറകുകൾ ആവശ്യമില്ല എന്ന് മഞ്ജു

നടി മഞജു വാര്യർ ലോക നൃത്ത ദിനത്തിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു . വായുവിലേക്ക് കുതിച്ച് പൊങ്ങുന്ന പോസിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നർത്തകർക്ക് പറക്കാൻ ചിറകെന്തിന്? എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നേരത്തെ ലോക്ക്ഡൗണിന്റെ വിരസതയകറ്റാൻ കുച്ചിപ്പുഡി അഭ്യസിക്കുന്ന വീഡിയോ മഞ്ജു പങ്കുവച്ചിരുന്നു. ആശയക്കുഴപ്പത്തിലാണോ എങ്കിൽ നൃത്തം ചെയ്യൂ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു.

Read More

കൈലാസ് മേനോന്റെ ബൻജീ ജമ്പിങ്

മലയാളികളുടെ പ്രിയ സംവിധായകനാണ് കൈലാസ് മേനോൻ. അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ ഒക്കെ വൈറലാകാറുണ്ട്. മകൗ ടവറില്‍ നിന്നുള്ള ബംജീ ജംപിംഗിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Read More
error: Content is protected !!