’12ത് മാൻ’ ചിത്രീകരണം ആരംഭിച്ചു

മോഹൻലാലും ജീത്തു ജോസഫും  ഒന്നിക്കുന്ന 12ത് മാനിൻറെ പൂജ ഇന്ന് നടന്നു. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ വലിയ താര നിരതന്നെയുണ്ട്. ദൃശ്യം 2 എന്ന വൻ ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത് മാൻ. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.  

Read More

മമ്മൂട്ടിയും ,പാർവതി തിരുവോത്തും ഒന്നിക്കുന്ന ആദ്യ ചിത്രം പുഴുവിൻറെ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടി ,പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീന സംവിധാനം ചെയ്യുന്നാണ് ചിത്രമാണ് “പുഴു”. സിനിമയുടെ പൂജ ഇന്ന് എറണാകുളം ചോയിസ് സ്‍കൂളിൽ നടന്നു. ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ്. വലിയ താരങ്ങൾ ആണ് ചിത്രത്തിന് പിന്നിൽ ഉള്ളത്. ഛായാഗ്രഹണം തേനി ഈശ്വറും ,എഡിറ്റിംഗ് ദീപു ജോസഫും ,സംഗീതം ജാക്സ് ബിജോയും ,സമീറാ സനീഷ് കോസ്റ്റുവും നിർവ്വഹിക്കുന്നു. ഹർഷദിന്റെതാണ് കഥ. ബാദുഷ എൻ.എം പ്രൊഡക്ഷൻ ഡിസൈനറാണ്. എസ്. ജോർജ്ജ് ആണ് ചിത്രം നിർമിക്കുന്നത്.

Read More

സുഹാസിനിക്ക് അറുപതാം ജൻമദിനം: സര്‍പ്രൈസൊരുക്കി ശോഭനയും ലിസിയും സുമലതയും ഖുശ്ബുവും

    തെന്നിന്ത്യൻ നടിയും സംവിധായകയുമായ സുഹാസിനിക്ക് കഴിഞ്ഞ ദിവസം 60 വയസ്സ് തികഞ്ഞു. ഈ അവസരത്തിൽ കുടുംബവും സുഹൃത്തുക്കളും സുഹാസിനിക്ക് ജന്മദിനാശംസകൾ നേർന്നു. ജന്മദിനത്തിൽ സര്‍പ്രൈസൊരുക്കിയിരിക്കുകയാണ് സുഹാസിനിയുടെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായി ശോഭനയും ലിസിയും സുമലതയും ഖുശ്ബുവും. സുഹാസിനി തന്റെ സോഷ്യൽ മീഡിയ വഴി ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളും പങ്കുവച്ചു. അച്ഛൻ ചാരുഹാസനുമൊത്തുള്ള ചിത്രവും സഹോദരിമാരായ സുഭാഷിണി, നന്ദിനി എന്നിവരുമൊത്തുള്ള ചിത്രങ്ങളും അവർ പങ്കുവെച്ചു. കൂടാതെ ലിസി, പൂര്‍ണിമ, കമല്‍ഹാസന്‍, പ്രഭു, ശോഭന, ഖുശ്ബു, സുമലത ഇവരെല്ലാം ഹാസിനിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിരുന്നു. ഇവരുടെ ചിത്രങ്ങളും …

Read More

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലേക്കുള്ള എൻട്രികൾ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

  കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലേക്കുള്ള എൻട്രികൾ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയിരിക്കുന്നത്. എൻട്രികൾ അയക്കുന്നതിനായി അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2020 -ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍ ആയിരിക്കണം അയക്കേണ്ടത്. തപാലില്‍ ലഭിക്കുവാന്‍ …

Read More

സൂര്യ ചിത്രം ജയ് ഭീം: പുതിയ പോസ്റ്റർ കാണാം

സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയ് ഭീം. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ടി എസ് ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യ വക്കീൽ ആയിട്ടാണ് അഭിനയിക്കുന്നത്. സൂര്യയെ കൂടാതെ രാജിഷ വിജയനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.. പാവപ്പെട്ടവരുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി താരം ചിത്രത്തിൽ പോരാടും.  

Read More

വെനത്തിൻറെ റിലീസ് തീയതി പുറത്തുവിട്ടു

അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് വെനോം: ലെറ്റ് ദേർ ബി കാർനേജ്.  ചിത്രം ഒക്ടോബർ 15ന് തീയറ്ററിൽ റിലീസ് ചെയ്യും. മാർവൽ കോമിക്സ് കഥാപാത്രമായ വെനത്തിൻറെ ആദ്യ ഭാഗത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.   ടെൻസന്റ് പിക്‌ചേഴ്‌സുമായി ചേർന്ന് കൊളംബിയ പിക്‌ചേഴ്‌സ് നിർമ്മിച്ച ചിത്രത്തിൽ ടോം ഹാർഡി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആൻഡി സെർകിസ് ആണ്.മിഷല്ലെ വില്യംസ്, നയോമി ഹാരിസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ടോം ഹാർഡിയുടെ കഥയ്ക്ക് കെല്ലി മാർസെൽ തിരക്കഥ എഴുതുന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായ കാർണേജിനെ അവതരിപ്പിക്കുന്നത് വൂഡി ഹാരെൽസൺ …

Read More

ബെൽ ബോട്ടം തീയറ്ററിൽ എത്താൻ ഇനി മൂന്ന് ദിവസംകൂടി

അക്ഷയ് കുമാറിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബെൽ ബോട്ടം ഓഗസ്റ്റ് 19ന്   തീയറ്റേറുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രഞ്ജിത് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സ്പൈ ത്രില്ലറാണ് ചിത്രം. ജാക്കി ഭഗാനിയും വാഷു ഭഗ്നാനിയും ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത എന്നിവരാണ് ചിത്രത്തിലെ നായികമാർ. 80 കളിലെ ഒരു സ്പൈ ത്രില്ലറാണ് ബെൽ ബോട്ടം. അക്ഷയ് ഒരു റോ ഏജന്റായി അഭിനയിക്കുമ്പോൾ, അക്കാലത്ത് അധികാരത്തിലിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം …

Read More

കുരുതിയിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി

പൃഥ്വിരാജ്  നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുരുതി.  മനു വാര്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുരളി ഗോപി, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിൻ, സാഗർ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആമസോണിൽ റിലീസ് ആയ ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

Read More

ഉടുമ്പ്: ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടുമ്പ്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. കലിപ്പ് ലുക്കിൽ സെന്തിൽ നിൽക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കിൽ.   ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന് എന്നിവരും ചിത്രത്തിൽ ഉണ്ട്. പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രൻ ആണ് ഇതിലും ഛായാഗ്രാഹകൻ. .24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.പ്രശസ്ത …

Read More

ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ: പുതിയ പ്രൊമോ കാണാം

അജയ് ദേവ്ഗൺ, സഞ്ജയ് ദത്ത്, സോനാക്ഷി സിൻഹ എന്നിവരുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ ഡിസ്നി + ഹോട്ട്സ്റ്റാറിൽ  റിലീസ് ചെയ്തു .  ചിത്രത്തിൻറെ പുതിയ പ്രൊമോ പുറത്തിറങ്ങി. ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ 1971 ലെ ഇന്തോ-പാക് യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യോമസേനയുടെ സ്ക്വാഡ്രൺ വിജയ് കാർണിക്കിന്റെ യാത്രയാണ് ഇത്. ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയിൽ സ്ക്വാഡ്രൺ ലീഡർ വിജയ് കാർണിക്കായി അജയ് ദേവ്ഗൺ ചിത്രത്തിൽ എത്തുന്നു. അഭിഷേക് ദുധായ് സംവിധാനം ചെയ്ത ഭുജ്: …

Read More
error: Content is protected !!