ഇന്ന് മലയാളി താരം മിത്ര കുര്യൻ ന്റെ ജന്മദിനം

  മലയാള ചലച്ചിത്രതാരം മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യൻ. സൂര്യൻ സട്ട കല്ലൂരി എന്ന തമിഴ് ചലച്ചിത്രത്തിലൂടെയായിരുന്നു മിത്രാ കുര്യന്റെ ചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഗുലുമാൽ-ദ എസ്കേപ്പ് , ബോഡിഗാർഡ് എന്ന മലയാളചിത്രത്തിലൂടെ മലയാളാ സിനിമയിലും തന്റേതായ കഴിവ് കാണിച്ചു കൊടുത്തു. മലയാളിയായ മിത്രാ കുര്യന്റെ യഥാർതഥ പേര്‌ ഡൽമാ കുര്യൻ എന്നാണ്‌. ബിബിഎ വിദ്യാർത്ഥിനിയായ മിത്രായുടെ സ്വദേശം കൊച്ചിയാണ്‌. മലയാളത്തിലെ സൂപ്പർ സംവിധായകൻ സിദ്ദിഖാണ്‌ മിത്രയിലെ അഭിനേത്രിയെ കണ്ടെത്തിയത്.

Read More

കുട്ടിക്കാല കുടുംബ ഫോട്ടോ പങ്ക് വച്ച് അഹാന കൃഷ്ണകുമാർ; ഏറ്റെടുത്ത് ആരാധകർ

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്‍ണകുമാര്‍- സിന്ധു കൃഷ്‍ണകുമാര്‍ ദമ്പതിമാരുടേത്. അവതാരകനായും നടനായും ശ്രദ്ധേയനായ കൃഷ്‍ണകുമാറിന്റെ മകള്‍ അഹാന കൃഷ്‍ണകുമാറും വെള്ളിത്തിരയിലെ തിളങ്ങുംതാരമാണ്. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഒരു അപൂര്‍വ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് സിന്ധു കൃഷ്‍ണകുമാര്‍. കൃഷ്‍ണകുമാറിനും മക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോയാണ് അന്നൊരിക്കല്‍ എന്ന അടിക്കുറിപ്പോടെ സിന്ധു കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.മഞ്ഞ ഉടുപ്പിട്ട കുട്ടിയാണ് അഹാന കൃഷ്‍ണകുമാര്‍. അഹാനയുടെ മാത്രമല്ല കൃഷ്‍ണകുമാറിന്റെയും യൗവന കാലം ഫോട്ടോയില്‍ കാണാം. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നത്.

Read More

തെലുഗ് ചിത്രം ‘റെഡ്’ ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

  കിഷോർ തിരുമല സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രമാണ് റെഡ്. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ശ്രീ ശ്രവന്തി മൂവീസിനു കീഴിൽ കൃഷ്ണ ചൈതന്യയും ശ്രവന്തി രവി കിഷോറും ചേർന്ന് നിർമ്മിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ രാം പോതിനേനി നിവേത പെതുരാജ്, മാൽവിക ശർമ്മ, അമൃത അയ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

അരങ്ങേറ്റത്തിന്റെ ഓര്‍മ്മകൾ പങ്ക് വച്ച് മലയാളത്തിന്റെ പ്രിയ നടി ദിവ്യാ ഉണ്ണി

  മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം കവര്‍ന്ന ദിവ്യാ ഉണ്ണി നൃത്തത്തിലും ശ്രദ്ധേയയാണ്. ദിവ്യാ ഉണ്ണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗo സൃഷ്ടിക്കാറുണ്ടോ. ഇപ്പോഴിതാ കുട്ടിക്കാലത്തെയും ഏറ്റവും ഒടുവിലത്തെയും നൃത്ത രംഗത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ദിവ്യാ ഉണ്ണി. അന്നും ഇന്നും എന്ന് പറഞ്ഞാണ് ദിവ്യാ ഉണ്ണി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൊന്നേത്ത് ഭഗവതി ക്ഷേത്രത്തില്‍ നാലാം ക്ലാസ്സില്‍ അരങ്ങേറ്റം നടത്തിയപ്പോഴുള്ള ഫോട്ടോ. അടുത്തിടെ സൂര്യ ഫെസ്റ്റിവലില്‍ നിന്നുള്ള ഫോട്ടോ. മഞ്ഞ നിറത്തോടുള്ള അമ്മയുടെ സ്‍നേഹം …

Read More

ഹോളിവുഡ് ചിത്രം ‘അവഞ്ചേഴ്‌സ് ഏൻഡ് ഗെയിം’ ഉടൻ ഏഷ്യാനെറ്റിൽ

  ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ മെഗാ ഹിറ്റ് ഹോളിവുഡ് ചലച്ചിത്രം “അവഞ്ചേഴ്‌സ് ഏൻഡ് ഗെയിം” ന്റെ ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. മെയ് 17 നു ഉച്ചക്ക് 12 മണിക്കാണ് ചിത്രം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നത്. പത്ത് കൊല്ലത്തോളം ലോകത്തെമ്പാടും ഉള്ള സൂപ്പര്‍ഹീറോ ചലച്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട ചലച്ചിത്ര പരമ്പരയാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ്. 2009 ല്‍ ആരംഭിച്ച ഈ ചലച്ചിത്ര പരമ്പരയുടെ ഐതിഹാസികമായ അവസാനമാണ് ” അവേഞ്ചേഴ്‌സ് ഏൻഡ് ഗെയിം “. അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി ഗെയിമിന്‍റെ തുടര്‍ച്ചയായി എത്തുന്ന ചിത്രം …

Read More

‘ടിക് ടോക് ചങ്ക്‌സ് ന്റെ പേടിസ്വപ്‌നം’; സോഷ്യൽ മീഡിയയിൽ തരംഗമായി ‘അര്‍ജുന്‍’

  വെറും ഒരാഴ്ച്ച സമയം കൊണ്ടാണ് അര്‍ജുന്‍ സുന്ദരേശന്‍ എന്ന മലയാളി യൂട്യൂബര്‍ ഇന്‍റര്‍നെറ്റില്‍ തരംഗമായത്. ടിക്ടോക്ക് താരങ്ങളെ റോസ്റ്റ് ചെയ്ത് അതിനോടുള്ള പ്രതികരണം വളരെ സ്വാഭാവികതയോടെ അവതരിപ്പിച്ചാണ് അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ഇംഗ്ലീഷ് ഭാഷയില്‍ വളരെയധികം പ്രശസ്തമായ റോസ്റ്റിങ്-റിയാക്ഷന്‍ വീഡിയോകളില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ഈ ആശയം മലയാളത്തില്‍ അര്‍ജുന്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ അത്രകണ്ട് പരിചയിച്ചിട്ടില്ലാത്ത റോസ്റ്റിങ് പെട്ടെന്ന് തന്നെ ഇന്‍റര്‍നെറ്റില്‍ കൊളുത്തുകയായിരുന്നു. യൂട്യൂബില്‍ ആരും ചെയ്യാത്ത നല്ല ഉള്ളടക്കം പോസ്റ്റ് ചെയ്യുകയാണെങ്കില്‍ ആര്‍ക്കും ഇപ്പോള്‍ താന്‍ എത്തിപിടിച്ച ഈ സെലിബ്രറ്റി …

Read More

തെലുഗ് ചിത്രം വിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

  നാനി, സുധീർ ബാബു, നിവേദ തോമസ്, അദിഥി റാവു ഹൈദരി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വി’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സുധീർ ബാബുവിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മോഹനകൃഷ്ണ ഇന്ദ്രഗന്തിയാണ്. ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീതം നൽകിയിരിക്കുന്നത്.

Read More

മലയാള ചിത്രം ”ലാല്‍ബാഗ്” പുതിയ സ്റ്റിൽ പുറത്തിറങ്ങി

  പൈസായ്ക്ക് ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലാല്‍ബാഗ്’. ഈ ചിത്രത്തിൽ മംമ്ത മോഹന്‍ ദാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ത്രില്ലര്‍ ചിത്രമാണിത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. നെഴ്സ് ആയ മമ്ത‌യുടെ പോസ്റ്റര്‍ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

Read More

‘സ്ത്രീവിരുദ്ധ പ്രസ്താവന’; മറുപടിയുമായി സരയു

  പഴയൊരു ചാനല്‍ അഭിമുഖത്തില്‍ താന്‍ പറഞ്ഞ അഭിപ്രായത്തിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടി സരയു. വര്‍ഷങ്ങളുടെ ഇടവേളയില്‍ തന്‍റെ കാഴ്ചപ്പാടുകളില്‍ ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചെന്നും താന്‍ തന്നെ മറന്നുപോയ ഒരു കാലത്തെ വാക്കുകളോടാണ് മറ്റുള്ളവര്‍ കലഹിച്ചുകൊണ്ടിരിക്കുന്നതെന്നും സരയു ഫേസ്ബുക്ക്‌ പോസ്റ്റിൽ കുറിച്ചു. സ്ത്രീ പുരുഷന് ഒരു പടിക്കു താഴെ നില്‍ക്കുന്നതാണ് തനിക്കിഷ്ടമെന്നും അങ്ങനെയുള്ളിടത്ത് പ്രശ്നങ്ങള്‍ കുറവാണെന്നുമാണ് പഴയൊരു അഭിമുഖത്തില്‍ സരയു പറഞ്ഞത്. ഈ വീഡിയോയുടെ ക്ലിപ്പിംഗ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒപ്പം സരയുവിനുനേരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. നിലപാട് …

Read More

‘ഞാൻ ആ സിനിമ 12 തവണ തീയേറ്ററില്‍ പോയി കണ്ടു’; അഞ്ജലി മേനോന്‍ പറയുന്നു

  ജീവിതത്തിലെ എക്കാലത്തെയും തന്റെ പ്രിയപ്പെട്ട സിനിമയെ കുറിച്ച് ഓർക്കുകയാണ് മലയാളികളുടെ പ്രിയസംവിധായിക അഞ്ജലി മേനോന്‍. ഒരാഴ്‍ചയ്ക്കിടെ തീയേറ്ററില്‍ നിന്ന് ഈ ചിത്രം 12 തവണയാണ് കണ്ടതെന്ന് അഞ്ജലി പറയുന്നു. മീര നായരുടെ സംവിധാനത്തില്‍ 2001ല്‍ പുറത്തെത്തിയ ‘മണ്‍സൂണ്‍ വെഡ്ഡിംഗ്’ എന്ന സിനിമയെക്കുറിച്ചാണ് അഞ്ജലി മേനോന്‍ പറയുന്നത്. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം ലഭിച്ച വാര്‍ത്തയിലാണ് ഈ സിനിമയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നതെന്നും അഞ്ജലി മേനോന്‍ പറയുന്നു. “സത്യജിത്ത് റായ്ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള മറ്റൊരാള്‍ക്ക് ആ പുരസ്കാരം ലഭിക്കുന്നത് …

Read More
error: Content is protected !!