ഷൂട്ടിംഗിനിടയില്‍ നിവിന്‍ പോളി ചിത്രത്തിന്റെ സംവിധായകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇയാളുടെ സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ സെറ്റില്‍ നിന്നും ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജു വാര്യര്‍, അതിഥി രവി, നിവിന്‍ പോളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് പടവെട്ട് . സണ്ണി വെയ്നാണ് നിര്‍മാതാവ്. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാള്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. നേരത്തെ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന …

Read More

‘സല്യൂട്ട്’ ഒടിടി റിലീസിന്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം ‘സല്യൂട്ട്’ ഡയറക്ട് ഒടിടി റിലീസിന്. സോണി ലിവിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 14ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്ലറിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ദുല്‍ഖറിന്റെ കഥാപാത്രം അന്വേഷിക്കുന്ന ഒരു കേസും, അതിനെ ചുറ്റിപ്പറ്റിയുളള സംഭവവികാസങ്ങളുമായിരിക്കും …

Read More

വിരട്ടിയാണ് അവരെ ഷൂട്ടിംഗിന് എത്തിച്ചത്: ‘ട്വന്റി ട്വന്റി’ താരങ്ങളെ കുറിച്ച് ഇന്നസെന്റ്

മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്ന സിനിമയാണ് ട്വന്റി ട്വന്റി. താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ തുക കണ്ടെത്താനായാരുന്നു അന്ന് ട്വന്റി ട്വന്റി നിര്‍മ്മിച്ചത്. നടന്മാരുടെ ഈഗോ കാരണം ട്വന്റി ട്വന്റി എടുക്കാന്‍ പാടുപ്പെട്ടു എന്നാണ് നടന്‍ ഇന്നസെന്റ് ഇപ്പോള്‍ തുറന്നു പറയുന്നത്. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളെ സഹായിക്കുന്നതിന് പെന്‍ഷന്‍, ഇന്‍ഷൂറന്‍സ് പോലുള്ളവയുണ്ട്. അതിന് പണം കണ്ടെത്താന്‍ വേണ്ടിയാണ് കൂടിയാലോചിച്ച് ട്വന്റി ട്വന്‍ി സിനിമ എടുത്തത്. ദിലീപാണ് നിര്‍മ്മാണം ഏറ്റെടുത്തത്. മുന്‍നിര താരങ്ങളടക്കം നിരവധി പേര്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്.എന്നാല്‍ താരങ്ങള്‍ക്ക് തമ്മില്‍ തമ്മില്‍ ഈഗോയുണ്ട്. അതുകൊണ്ട് …

Read More

സൊനാക്ഷി സിന്‍ഹയ്ക്ക് ജാമ്യമില്ലാ വാറന്റ്

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ തട്ടിപ്പ് കേസ്. 37 ലക്ഷം രൂപ വാങ്ങി പരിപാടിയില്‍ പങ്കെടുത്തില്ല എന്നാണ് നടിക്കെതിരെയുള്ള പരാതി. ഡില്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായണ് സൊനാക്ഷി 37 ലക്ഷം വാങ്ങിയത്. പരിപാടിയുടെ നടത്തിപ്പുകാരന്‍ പ്രമോദ് ശര്‍മയാണ് നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പണം മുന്‍കൂറായി നല്‍കിയാണ് സൊനാക്ഷിയെ പരിപാടിക്കായി ക്ഷണിച്ചത്. എന്നാല്‍ നടി പരിപാടിയില്‍ പങ്കെടുത്തില്ല.പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നടിയുടെ മാനേജര്‍ അത് തിരികെ നല്‍കാന്‍ കൂട്ടാക്കിയില്ല. സൊനാക്ഷിയുമായി ബന്ധപ്പെട്ടാന്‍ നിരവധി തവണ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് മൊറാദ്ബാദിലെ …

Read More

അര്‍ത്ഥം കേട്ട് ഞെട്ടി.. ലൊക്കേഷനില്‍ കളിയാക്കലുകളും: ഉര്‍വശി

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. ആദ്യമായി കന്നഡ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുന്ന താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രാജ്കുമാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതും ഒരു ഡയലോഗ് കുഴക്കിയതിനെ കുറിച്ചുമാണ് ഉര്‍വശി കോമഡി സ്റ്റാര്‍സ് ഷോയില്‍ പറയുന്നത്. ഉര്‍വശിയുടെ വാക്കുകള്‍: കന്നടയില്‍ രാജ്കുമാര്‍ സാറിന്റെ കൂടെയാണ് ആദ്യ പടം. അദ്ദേഹം അവിടുത്തെ രാജാവാണ്. ഞാന്‍ ലൊക്കേഷനില്‍ വന്ന് എന്റെ പത്താം ക്ലാസിലെ ബുക്ക് വായിക്കും ഡയലോഗ് ബൈഹാര്‍ട്ട് ചെയ്യും. അപ്പോള്‍ എല്ലാവരും പറഞ്ഞു നല്ല മിടുക്കി കുട്ടിയെന്ന്. ആദ്യ ദിവസം …

Read More

മധുരം’ സിനിമയ്‌ക്കെതിരെ എഴുത്തുകാരി

ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ സിനിമയ്‌ക്കെതിരെ എഴുത്തുകാരി രാരിമ ശങ്കരന്‍കുട്ടി. കഴിഞ്ഞ വര്‍ഷം ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഭാഗമായി അയച്ച തിരക്കഥയുടെ കഥാപരിസരം മോഷ്ടിച്ചാണ് മധുരം എന്ന സിനിമ എത്തിയിരിക്കുന്നത് എന്ന് രാരിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിയമനടപടി സ്വീകരിക്കാനല്ല ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്, സിനിമ സ്വപ്‌നം കണ്ട് നടക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് ഈ പോസ്റ്റ് എന്നാണ് രാരിമ പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പ്: സിനിമാ സ്വപ്നങ്ങള്‍ കാണുന്നവരോട് നിങ്ങള്‍ ആരോടെങ്കിലും കഥ പറയാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആദ്യം …

Read More

ഭീഷ്മ പര്‍വത്തിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്: ജോജു ജോര്‍ജ്

അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോയില്‍ എത്തുന്ന ഭീഷ്മ പര്‍വം ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് നടന്‍ ജോജു ജോര്‍ജ്. പുതിയ ചിത്രമായ ‘ഇരട്ട’യുടെ പൂജക്കായി ഇടുക്കിയില്‍ എത്തിയപ്പോഴാണ് ജോജു മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാവരെക്കാളും ഒരു പടി പ്രതീക്ഷ കൂടുതലാണ് തനിക്ക്. ഇത്രയും കാലത്തിന് ശേഷം ഇത്രയും വലിയ ഒരു സിനിമ വരികയാണ്. ആദ്യ ദിവസം തന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയാണ്. എല്ലാവരും കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയാണ് അത്.

Read More

കുട്ടികളെ മോശമായി ചിത്രീകരിച്ചു; സംവിധായകന് എതിരെ പോക്‌സോ കേസ്

സംവിധായകന്‍ മഹേഷ് മഞ്ജരേക്കറിനെതിരെ പോക്സോ കേസ്. മറാത്തി ചിത്രത്തില്‍ കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയെ തുടര്‍ന്നാണ് മാഹീം പൊലീസ് സംവിധായകനെതിരെ കേസ് എടുത്തിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകയായ സീമ ദേശ് പാണ്ഡെയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമ പ്രകാരമാണ് കേസ്. ഐ പി സി സെക്ഷന്‍ 292,34 പോക്സോ സെക്ഷന്‍ 14 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സംഭവത്തില്‍ മുംബൈ സെക്ഷന്‍ കോടതി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ അറിയിച്ചു. അന്വേഷണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ സംവിധായകനെ …

Read More

സിബിഐ മ്യൂസിക് വിവാദത്തില്‍ എസ്.എന്‍ സ്വാമി

സി.ബി.ഐ സീരിസിന്റെ തീം മ്യൂസിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി എസ് എന്‍ സ്വാമി. കീബോര്‍ഡില്‍ അന്ന് തീം മ്യൂസിക് വായിച്ചു കേള്‍പ്പിച്ചത് റഹ്‌മാനായിരുന്നു എന്നും അതിനര്‍ത്ഥം തീംമ്യൂസിക് സൃഷ്ടിച്ചത് റഹ്‌മാനാണോ എന്നും അദ്ദേഹം ചോദിക്കുന്നു. കാന്‍ചാനല്‍മീഡിയയോടായിരുന്നു പ്രതികരണം. ഇത്തരം വിവാദങ്ങള്‍തന്നെ അനാവശ്യമാണ്. പണ്ട് ഞാന്‍ നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് അവര്‍ ഇല്ലാക്കഥകള്‍ മെനയുന്നത്. ഞാനന്ന് പറഞ്ഞ വാക്കുകളില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു,’ സ്വാമി പറഞ്ഞു. ഞാനും മമ്മൂട്ടിയും കൂടിയാണ് ശ്യാമിനെ ചെന്നൈയിലുള്ള സ്റ്റുഡിയോയില്‍ പോയി കണ്ടത്. അന്ന് അവിടെവെച്ച് ശ്യാം പറഞ്ഞിട്ട്, തീം …

Read More

മമ്മൂട്ടി- ആഷിഖ് അബു ടീം വീണ്ടും ; തിരക്കഥ രചിക്കാന്‍ ശ്യാം പുഷ്‌ക്കരന്‍?

മ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ആഷിഖ് അബു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് അബു ഇക്കാര്യം വ്യക്തമാക്കിയത്. ശ്യാംപുഷ്‌ക്കരന്‍ ആയിരിക്കും രചന നിര്‍വഹിക്കുന്നത്. എന്നാല്‍ ചിത്രം ഉടന്‍ ഉണ്ടായിരിക്കില്ല. മമ്മൂട്ടിയെ നായകനാക്കി ഡാഡി കൂള്‍ എന്ന സിനിമ ഒരുക്കിയാണ് ആഷിക് അബു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം കാര്യമായ വിജയം കണ്ടില്ല. ഇതിന് ശേഷം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗ്യാങ്സ്റ്റര്‍ എന്ന ചിത്രവും ആഷിക് ഒരുക്കി. ഇതും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങള്‍ ആഷികില്‍ നിന്ന് …

Read More
error: Content is protected !!