അഹാന ഒന്നാന്തരം തീറ്റി പ്രാന്തി

നടന്‍ കൃഷ്ണ കുമാര്‍ പങ്കുവെച്ച ഒരു ട്രെയിന്‍ യാത്രയുടെ അനുഭവ കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുകയാണ് മകള്‍ അഹാന. കൃത്യമായി പറഞ്ഞാല്‍ കോവിഡ് പ്രശ്‌നങ്ങള്‍ തുടങ്ങിയ ശേഷം ഇതാദ്യം. തിരുവനന്തപുരത്തു നിന്നും ചെന്നൈക്ക് പോകുന്ന ചെന്നൈ MGR എക്‌സ്പ്രസ്സ്. കൃത്യം മൂന്ന് മണിക്ക് തന്നെ പുറപ്പെട്ടു. രാജസ്ഥാന്‍ സ്വദേശിയായ ശ്രി അജബ് സിംഗ് ആണ് ഇന്നത്തെ ലോക്കോ പൈലറ്റ്. ചെറു പ്രായത്തിലും, ഇന്നും സമയമുണ്ടെങ്കില്‍ ട്രെയിന്‍ യാത്ര ഒരു സുഖമാണ്. ആസ്വദിക്കാറുണ്ട്. ജനാലയിലൂടെ പുറത്തെ കാഴ്ചകള്‍ കണ്ടിരിക്കുക. പച്ചപ്പ് നിറഞ്ഞ മലനിരകള്‍, കായലുകള്‍, കൃഷിയിടങ്ങള്‍. അതുപോലെ …

Read More

മനസ്സ് നിറച്ച ഹോം

പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ, സ്മാര്‍ട്ട് ഫോണ്‍ കൈയ്യിലെടുത്ത് മക്കളേ ഇതില്‍ വാട്‌സ് ആപ്പ് എവിടെയാ? ഫെയ്‌സ്ബുക്കിലെങ്ങനാ കേറുന്നേ? വീഡിയോ കോള്‍ ചെയ്യുന്നത് എങ്ങനാ? എന്നൊക്കെ ചോദിച്ച് വരുന്ന അച്ഛനും അമ്മയും. ഒരു വട്ടം പറഞ്ഞു കൊടുത്തിട്ടും മനസിലാകാതെ നൂറ് ചോദ്യങ്ങളുമായി അവര്‍ വീണ്ടും വരുന്നു. തെല്ലരിശത്തോടെ വീണ്ടും പറഞ്ഞു കൊടുക്കുന്നു. മൂന്നാമതും അവര്‍ പുതിയ നൂറ് സംശയവുമായി വരുന്നു. ഇത്തവണ പക്ഷെ പറഞ്ഞു കൊടുക്കാനുള്ള ക്ഷമയില്ലാതെ എഴുന്നേറ്റ് പോവുകയോ മുഖം കറുത്ത് സംസാരിക്കുകയോ ചെയ്യുന്ന മക്കള്‍. പലര്‍ക്കും റീലേറ്റ് ചെയ്യാന്‍ പറ്റുന്ന, …

Read More

ശാലിനി വീണ്ടു അഭിനയരംഗത്തേക്ക്

ശാലിനി വീണ്ടും സിനിമയിൽ എത്തുകയാണ്. മണിരത്നം ചിത്രമായ ‘പൊന്നിയിൻ സെൽവനിൽ’ അതിഥിവേഷത്തിലെത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രചരിക്കുന്ന റിപ്പോർട്ട് സത്യമാണെങ്കിൽ 20 വർഷത്തിന് ശേഷമാണ് നടി വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്.

Read More

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന സിനിമയിലേക്ക്

നാളുകളായി ആരാധകര്‍ കാത്തിരുന്നൊരു അരങ്ങേറ്റമായിരുന്നു ഷാരൂ ഖാന്റെ മകള്‍ സുഹാന ഖാന്റേത്. ഇന്നല്ലെങ്കില്‍ നാളെ സുഹാന സിനിമയിലേക്ക് എത്തുമെന്ന് ഉറപ്പായിരുന്നു. അഭിനയവും സിനിമയുമൊക്കെയായിരുന്നു സുഹാന പഠിച്ചിരുന്നത്. പഠനത്തിന്റെ ഭാഗമായി ചെയ്ത നാടകങ്ങളും ഷോര്‍ട്ട് ഫിലിമുമെല്ലാം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബോളിവുഡിലെ ഏറ്റവും വിലയ താരത്തിന്റെ മകളുടെ അരങ്ങേറ്റത്തിന് ആരാകും വഴിയൊരുക്കുക എന്നത് മാത്രമായിരുന്നു അറിയാനുണ്ടായിരുന്നത് ഇപ്പോഴിതാ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് മേക്കറായ സോയ അക്തറുടെ ചിത്രത്തിലൂടെയായിരിക്കും സുഹാനയുടെ അരങ്ങേറ്റം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിങ്ക് വില്ലയാണ് …

Read More

സ്ത്രീതാരങ്ങൾക് തുല്യപദവി ഉണ്ടോ എന്ന രഞ്ജി പണിക്കർ

മലയാള സിനിമാ വ്യവസായത്തില്‍ നിന്ന് നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ അധികം ഉണ്ടാകാത്തതിന്റ കാരണം പറഞ്ഞ് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍. പുരുഷതാരങ്ങളെ ആശ്രയിച്ച് നിലനിന്നുപോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് മോളിവുഡെന്നും നായകന്‍മാര്‍ക്ക് തുല്യമായ താരപദവി സ്ത്രീകള്‍ക്കുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്നും അദ്ദേഹം പറയുന്നു. ‘ബോക്സോഫീസിനെ മുന്നില്‍ കണ്ടുണ്ടാക്കുന്ന സിനിമകളില്‍ താരപദവി വലിയ മാര്‍ക്കറ്റിംഗ് ഘടകമാണ്. നായകന്‍മാരുടെ താരപദവിയും കച്ചവടസാധ്യതകളുമാണ് ഒരു വലിയ പരിധിവരെ സിനിമയുടെ തിയേറ്റര്‍ വിജയത്തെയും വില്‍പ്പനയേയും സഹായിക്കുന്നത്. നായകന്മാര്‍ക്ക് തുല്യമായ താരപദവി സ്ത്രീതാരങ്ങള്‍ക്ക് ഉണ്ടോ എന്നത് ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട ചോദ്യമാണ്. പുരുഷതാരങ്ങളെ ആശ്രയിച്ച് …

Read More

മനസ്സുതുറന്ന് മോഹന്‍ലാല്‍

സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെ താന്‍ ഒട്ടുംതന്നെ മുഖവിലയ്‌ക്കെടുക്കാറില്ലെന്ന് മോഹന്‍ലാല്‍. സിനിമയേക്കുറിച്ചും ബ്ലോഗുകളേപ്പറ്റിയും ധാരാളം വിമര്‍ശനങ്ങള്‍ ഇങ്ങനെ വരാറുണ്ടെന്ന് ആരെങ്കിലും പറയുമ്പോഴാണ് താന്‍ അറിയുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും മനസിലേക്ക് എടുക്കാന്‍ തോന്നാത്തതു കൊണ്ടാണ് ഇത്തരമൊരു രീതി അവലംബിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യാവില്ലെ മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ മനസു തുറന്നത്. മുഖമില്ലാത്ത ഐഡികളില്‍ നിന്നുമായിരിക്കും തനിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവുക എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇതൊക്കെ വായിക്കുമ്പോഴാണല്ലോ നമുക്ക് ബുദ്ധിമുട്ടുണ്ടാവുക. അപ്പോള്‍ പിന്നെ വായിക്കാതിരുന്നാല്‍ മതിയല്ലോ’, മോഹന്‍ലാല്‍ പറയുന്നു. ഇങ്ങനെ …

Read More

ദിലീപിന് വേണ്ടി ന്യൂസ് ചാനലില്‍ പോയി പറഞ്ഞാല്‍ ഒരു രൂപ പോലും കിട്ടില്ല, അദ്ദേഹത്തിന്റെ സിനിമകളില്‍ പോലും പിന്നീട് വിളിച്ചിട്ടില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ പിന്തുണച്ച് സംസാരിച്ചയാളാണ് നടനും സംവിധായകനുമായ മഹേഷ്. ദിലീപ് തെറ്റി ചെയ്തിട്ടില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. ദിലീപിന് വേണ്ടി സംസാരിച്ച തന്നെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തുകയായിരുന്നു. പിന്നീട് സിനിമയില്ലാതെ കഴിയുകയാണ് എന്നാണ് മഹേഷ് മാസ്റ്റര്‍ ബിന്‍ ചാനലിനോട് പറയുന്നത്. ദിലീപിന് നല്ല മാര്‍ക്കറ്റ് വാല്യു ഉണ്ടായിരുന്നപ്പോള്‍, മലയാള സിനിമയിലെ എല്ലാമായി നിന്നപ്പോള്‍ അദ്ദേഹത്തിന് ഒരു വീഴ്ച പറ്റിയപ്പോള്‍ നേരെ തിരിയുകയും ചെയ്തു. അദ്ദേഹത്തിന് വേണ്ടി സംസാരിച്ച തന്നെ അകറ്റി നിര്‍ത്തുകയും ചെയ്തു. പിന്നീട് തനിക്ക് സിനിമകള്‍ …

Read More

ഓണം, മാവേലി, പൂക്കളം, മതേതരത്വം, ഇതിലൊക്കെ വിശ്വാസമുള്ളവര്‍ക്ക് ഓണാശംസകള്‍, അല്ലാത്തവര്‍ക്ക്..:

വേറിട്ട രീതിയില്‍ ഓണാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ജൂഡ് ആന്തണി. ”ഓണം. മാവേലി. പൂക്കളം. മതേതരത്വം. ഇതിലൊക്കെ വിശ്വാസമുള്ളവര്‍ക്ക് ഓണാശംസകള്‍. അല്ലാത്തവര്‍ക്ക് സ്‌നേഹം നിറഞ്ഞ ഗെറ്റ് വെല്‍ സൂണ്‍ ആശംസകള്‍” എന്നാണ് ജൂഡ് ആന്തണി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അഫ്ഗാന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ജൂഡ് രംഗത്തെത്തിയിരുന്നു. ഇതോടെ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ”താലിബാനെയും സങ്കികളെയും ഒരു പോലെ എതിര്‍ക്കുന്ന താങ്കളെ പിന്തുണയ്ക്കുന്നു”, ”പണ്ടൊക്കെ ഓണാശംസകള്‍ മത്രമായിരുന്നു….ഇപ്പൊ കൂട്ടത്തില്‍ ഇങ്ങനെ അധികം എഴുതേണ്ട ഗതികേട്…” എന്നിങ്ങനെയാണ് ചില കമന്റുകള്‍. അടുത്ത ഓണത്തിന് തിയേറ്ററില്‍ …

Read More

സഹായിച്ചില്ല എന്നാദ്യം രൂക്ഷവിമർശനം, പിന്നീട് തിരുത്ത്,സുരേഷേട്ടൻ വികാരമാണെന്ന് പ്രേക്ഷകർ.

ജോമോൾ ജോസഫ് എന്ന യുവതിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവർ ഒരു പോസ്റ്റ് ഇട്ടിരുന്നു. സുരേഷ് ഗോപിയെ വിമർശിച്ചുകൊണ്ട് ആയിരുന്നു ആ പോസ്റ്റ്. തങ്ങളുടെ ഒരു സുഹൃത്തിന് പഞ്ചാബിൽ വച്ച് അപകടം പറ്റിയെന്നും ആ വിവരം അറിയിച്ചിട്ടും അദ്ദേഹം സഹായിച്ചില്ല എന്നുമായിരുന്നു പരാതി. ഫോണിൽ കിട്ടാത്തതിനാൽ വാട്സാപ്പിൽ മെസ്സേജ് അയച്ചു. 10 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹം മെസ്സേജ് കാണുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞിട്ടും മറുപടി ഉണ്ടായിരുന്നില്ല. അദ്ദേഹം ഒന്നും ചെയ്തില്ല എന്ന് കരുതിയാണ് ഇവർ …

Read More

സിതാരക്കെതിരെ സൈബർ ആക്രമണം

സിത്താരയുടെ സാമൂഹ്യ മാധ്യമത്തിലൂടെ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി വൻ രീതിയിൽ സൈബർ ആക്രമണം താരം നേരിട്ടിരുന്നു. അഫ്ഗാനിസ്ഥാൻ വിഷയത്തിൽ താലിബാനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയായിരുന്നു ഇത്. രണ്ടു വ്യത്യസ്ത പോസ്റ്റുകളിൽ വന്ന് സൈബർ ആക്രമണത്തിൻ്റെ സ്ക്രീൻഷോട്ട് എടുത്ത് ആയിരുന്നു താരം പ്രതികരിച്ചത്. സിത്താരയുടെ പോസ്റ്റിലൂടെ. ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഗാൻ വിഷയത്തിലും പോസ്റ്റുകൾ ഇട്ടപ്പോൾ അതിനു താഴെ ഇതേ പേജിൽ വന്ന രണ്ട് കമൻറുകൾ ആണ്. ആഹാ.. ആ വാരിവിതറുന്ന വിയത്തിനും വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം! …

Read More
error: Content is protected !!