വികാരനിര്‍ഭരമായ കുറിപ്പുമായി ദുല്‍ഖര്‍
നടി കെ.പി.എ.സി ലളിതയെ അനുസ്മരിക്കുകയാണ് മലയാള സിനിമാലോകം. ഇപ്പോഴിതാ ലളിത തനിക്ക് എത്രമാത്രം പ്രിയങ്കരിയായിരുന്നുവെന്ന് കുറിക്കുകയാണ് നടന് ദുല്‍ഖര്‍ സല്മാന്. സ്ക്രീനിലെ തന്റെ ഏറ്റവും മികച്ച ജോഡിയായിരുന്നു ലളിത ചേച്ചിയെന്നും തനിക്ക് ഏറ്റവും സ്നേഹം തോന്നിയ സഹ്പ്രവര്‍ത്തക കൂടിയായിരുന്നു അവരെന്നും ദുല്‍ഖര്‍ പറയുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കെ.പി.എ.സി ലളിതയ്ക്കൊപ്പം എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ദുല്‍ഖറിന്റെ കുറിപ്പ്. ‘സ്ക്രീനിലെ എന്റെ ഏറ്റവും മികച്ച ജോഡി. എനിക്ക് ഏറ്റവും സ്നേഹം തോന്നിയ സഹപ്രവര്‍ത്തക. ഒരു അഭിനേത്രിയെന്ന നിലയില്‍ മാന്ത്രികയായിരുന്നു അവര്‍. തന്നിലെ പ്രതിഭയെ …
Read More