കേരളത്തിന് അപമാനമാണ് ചുരുളിയെന്ന് സജി നന്ത്യാട്ട്

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സജി നന്ത്യാട്ട്. ചുരുളി എന്ന സിനിമ കേരളത്തിന് അപമാനമാണ് എന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു നന്ത്യാട്ടിന്റെ പ്രതികരണം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ നമ്മുടെ സംസകാരത്തെ വെല്ലുവിളിക്കുകയാണ് സിനിമ. ചുരുളിയെ പുതു തലമുറയെ വഴി തെറ്റിക്കുന്ന ഒരു സിനിമയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. എന്ന് അദ്ദേഹം പറഞ്ഞു. ചുരുളിയുടെ അണിയറപ്രവര്‍ത്തകര്‍ ഓര്‍ത്ത് മലയാളി ലജ്ജിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുരുളിയുടെ എ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പതിപ്പാണ് ഇപ്പോള്‍ ഒടിടി യില്‍ …

Read More

സിനിമ പറ്റിയ പണിയല്ല എന്ന് പറഞ്ഞവരോട് ഗ്രേസ്

വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ട് പേരെടുത്ത നടിയാണ ഗ്രേസ് ആന്റണി എന്ന നടി. ഇപ്പോഴിത അഭിനയ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് താന്‍ സിനിമയില്‍ എത്തിയതെന്ന് എന്ന് നടി പറയുന്നു. അത് വളരെ ത്രില്ലിങ് ആയിരുന്നു. സിനിമ എനിക്ക് പറ്റിയ പണിയല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നും ആര്‍ ജെ മൈക്കിനോട് സംസാരിക്കവെ ഗ്രേസ് ആന്റണി വെളിപ്പെടുത്തി. ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഗ്രേസ് ആന്റണിയുടെ മറുപടി. ബോഡി ഷെയിമിങ് ചെയ്യുമ്പോള്‍ തനിയ്ക്ക് അരക്ഷിതത്വം അനുഭവപ്പെടാറുണ്ട് എന്നും നടി …

Read More

വരേണ്ട പലരും വന്നില്ല: മണിയന്‍പിള്ള രാജു

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ : ‘അദ്ദേഹം മരിച്ച സമയത്തെ യുവതലമുറയുടെ ഇടപെടല്‍ വളരെ കുറവായിരുന്നു. പ്രേംനസീര്‍ മരിച്ച സമയത്തൊക്കെ മലയാളസിനിമ മൊത്തം ഉണ്ടായിരുന്നു. ഇവിടെ ആരും വന്നില്ല. വളരെ കുറച്ചു പേരെ വന്നുള്ളൂ. എങ്കിലും വേണുവിന് എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം മരിച്ച സമയത്ത് മമ്മൂട്ടി രാത്രി പത്തരയ്ക്ക് വന്നു. അത് കഴിഞ്ഞ് ഷൂട്ടിന് വേണ്ടി എറണാകുളത്തേക്ക് പോയി. മോഹന്‍ലാല്‍ എത്തിയപ്പൊ പുലര്‍ച്ചെ രണ്ടരയായിരുന്നു. അവര് പോലും വന്നു. അവര് വന്നപ്പൊ തന്നെ മുഴുവന്‍ ഇന്‍ഡസ്ട്രിയും വന്ന പോലെയാണ്. പക്ഷേ വരേണ്ട പലരും വന്നില്ല. 100 …

Read More

സായ് പല്ലവിയുടെ സഹോദരി പൂജ സിനിമയിലേക്ക്

തെന്നിന്ത്യന്‍ താരസുന്ദരി സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ സിനിമയിലേക്ക്. പൂജ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. താന്‍ വളരെക്കാലമായി കാത്തിരുന്ന സമയം എത്തിയെന്നും തന്റെ പ്രടകനം പ്രേക്ഷകര്‍ ആസ്വദിക്കുമെന്നാണ് കരുതുന്നതെന്നും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് പൂജ കുറിച്ചു. സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന ‘ചിത്തിര സെവ്വാനം’ എന്ന ചിത്രത്തിലൂടെയാണ് പൂജ എത്തുന്നത്. സമുദ്രക്കനി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിമ കല്ലിങ്കലും സിനിമയില്‍ ശ്രദ്ധമായ വേഷത്തിലെത്തും. ചിത്രത്തിന്റെ കഥ വിജയിന്റെതാണ്. തിങ്ക് ബിഗ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡിസംബര്‍ മൂന്നിന് …

Read More

കല്യാണമേ വേണ്ടെന്ന് മേഘ്‌ന വിന്‍സന്റ്

ഇടവേളയ്ക്ക് ശേഷം വീണ്ടും സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്‌ലര്‍’ എന്ന പരമ്പരയിലൂടെ ആരാധകഹൃദയം കവര്‍ന്നിരിക്കുകയാണ് നടി മേഘ്‌ന വിന്‍സെന്റ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മേഘ്‌നയുടെ മറുപടി. ജീവിതത്തില്‍ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്. ഇപ്പോഴത്തെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിള്‍’ ആണെന്നും ‘നോ റെഡി ടു മിംഗിള്‍’ ആണെന്നും ചിരിച്ചുകൊണ്ട് മേഘ്‌ന പറഞ്ഞു. …

Read More

ചുരുളിയിലെ തെറിയെ കുറിച്ചല്ലാത്ത ചര്‍ച്ചകളും വരണം: ഗീതി സംഗീത

ചുരുളി സിനിമയിലെ തെറി പ്രയോഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നടി ഗീതി സംഗീത. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഗീതിയുടെ ശബ്ദവും കഥാപാത്രവും ചര്‍ച്ചയായിരുന്നു. ഒറ്റ കാഴ്ചയില്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു ചിത്രമല്ല ചുരുളി. എന്നാല്‍, ചുരുളിയിലെ ലെയറുകള്‍ മനസിലാക്കാന്‍ ബുദ്ധിജീവി ആകണമെന്നൊന്നും തോന്നിയിട്ടില്ല. അങ്ങനെയെങ്കില്‍ മനസിലാകേണ്ടതല്ലല്ലോ. ചുരുളിയിലെ തെറിയെ കുറിച്ചല്ലാതെ അതിന്റെ കാഴ്ചകളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും ചര്‍ച്ചകള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. ചുരുളിയുടെ ക്യാമറ, കഥാപാത്രങ്ങളുടെ പ്രകടനം, ആര്‍ട്, മ്യൂസിക്, ഗ്രാഫിക്‌സ്… അങ്ങനെ എത്രയെത്ര മേഖലകളുണ്ട്. ഒരു …

Read More

ത്രില്ലര്‍ സ്റ്റോറിയുമായി ലാല്‍ബാഗ്

പൈസാ പൈസാക്കു ശേഷം പ്രശാന്ത് മുരളി പത്മനാഭന്‍ സംവിധാനം ചെയ്ത ലാല്‍ബാഗ് തീയറ്ററുകളിലെത്തി. മൂന്നു തലമുറകളായി മലയാളിയുടെ സ്വപ്നനഗരങ്ങളിലൊന്നായ ബാംഗ്ലൂരില്‍ പൂര്‍ണ്ണമായും ചിത്രീകരിക്കപ്പെട്ടതാണ് ലാല്‍ബാഗ്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതംതേടി നഗരങ്ങളില്‍ കൂടുകെട്ടിയവര്‍ ആ മഹാസാഗരത്തില്‍ ആറാടുകയും പോരാടുകയും മോഹങ്ങള്‍ക്കുപിന്നാലെ നിരന്തരം പായുകയും ചെയ്യുമ്പോള്‍ ചോര്‍ന്നുപോകുന്ന യഥാര്‍ത്ഥജീവിതത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നുണ്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇറങ്ങുന്ന ഈ സൈക്കളോജിക്കല്‍ ക്രൈം ത്രില്ലര്‍. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുക്കുന്ന ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്കുശേഷം സ്‌നേഹസമ്പന്നയായ ഭാര്യയെയും ഓമനയായ മകളെയും അനാഥരാക്കിക്കൊണ്ട് ആതിഥേയനായ ടോം (സിജോയ് വര്‍ഗ്ഗീസ്) ചേതനയറ്റ അവസ്ഥയില്‍ …

Read More

ചെരുപ്പ് പ്രധാന കഥാപാത്രമാകുന്ന ‘ചലച്ചിത്രം

ചെരുപ്പ് പ്രധാന കഥാപാത്രമാക്കി ഗഫൂര്‍ വൈ ഇല്ല്യാസ് സംവിധാനം ചെയ്യുന്ന ‘ചലച്ചിത്രം’ സിനിമയുടെ ടീസര്‍ പുറത്തിറക്കി. ചലച്ചിത്ര താരങ്ങളായ ഉണ്ണിമുകുന്ദന്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, നാദിര്‍ഷാ, ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിര്‍മ്മാതാവ് എന്‍.എം ബാദുഷ, മാറ്റിനി ഒടിടി എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് ടീസര്‍ റിലീസ് ചെയ്തത്. ചലച്ചിത്രം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്യ, മുഹമ്മദ് മുസ്തഫ, ഗഫൂര്‍ വൈ ഇല്യാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നതാണ് ഈ സിനിമ. സംവിധായകനും എഡിറ്ററും ഛായഗ്രഹകനും അടങ്ങുന്ന മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വെച്ചു മാത്രം …

Read More

ചുരുളി ജിസ് ജോയി വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയിലെ തെറിവിളികളെക്കുറിച്ച് കൊണ്ടു പിടിച്ച ചര്‍ച്ച നടക്കുന്നതിനിടെ സിനിമ ജിസ് ജോയ് സംവിധാനം ചെയ്തിരുന്നെങ്കില്‍ എങ്ങനെ ഉണ്ടാകുമായിരുന്നു എന്നതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തെറിവിളികളോ അടിപിടി ബഹളങ്ങളോ ഇല്ലാത്ത ഒരു ഗ്രാമം. നന്മ നിറഞ്ഞ കഥാപാത്രങ്ങളും അതിന് പറ്റിയ ബിജിഎം ഒക്കെ ചേര്‍ന്ന് ശാന്ത സുന്ദരമായ ഒരു സിനിമയായിരിക്കും ചുരുളി എന്നാണ് സോഷ്യല്‍ മീഡിയയയുടെ കണ്ടെത്തല്‍. വീഡിയോ ആളുകള്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ജിസ് ജോയ് ഈ സിനിമ വീണ്ടും എടുക്കണമെന്നും ഫാമിലിയുമായി സിനിമ കാണണമെന്നും കമന്റുകള്‍ …

Read More

വിജയ്യെ കുറിച്ച് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പുതിയ ചിത്രമായ കുറുപ്പ് ഇപ്പോള്‍ തീയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ് .കഴിഞ്ഞ നവംബര്‍ പന്ത്രണ്ടിന് ആഗോള റിലീസ് ആയെത്തിയ ഈ ചിത്രം അമ്പതു കോടി ക്ലബില്‍ എത്തിയിരുന്നു. ഇപ്പോഴിതാ കുറിപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് ടെലിവിഷന്‍ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ദളപതി വിജയ്യെ കുറിച്ചാണ് ദുല്‍ഖര്‍ അതില്‍ സംസാരിച്ചത്. വിജയ് അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടമുള്ള ഒരു ചിത്രം ഈ വര്‍ഷം പുറത്തു വന്ന മാസ്റ്റര്‍ ആണെന്നും അതില്‍ വിജയ്യുടെ നൃത്തമാണ് തന്നെ അത്ഭുതപ്പെടുത്തിയത് എന്നും …

Read More
error: Content is protected !!