നടി മിയയുടെ പിതാവ് അന്തരിച്ചു

മലയാള സിനിമാതാരം മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ വെച്ച് നടക്കും. മിനിയാണ് ജോര്‍ജ് ജോസഫിന്റെ ഭാര്യ. ഇരുവര്‍ക്കും ജിമി എന്ന മകളു കൂടിയുണ്ട്. ലിനോ ജോര്‍ജ്, അശ്വിന്‍ ഫിലിപ്പ് എന്നിവരാണ് മരുമക്കള്‍.

Read More

താടിയും മുടിയും നീട്ടി വളര്‍ത്തി സ്‌റ്റൈലിഷ് ലുക്കില്‍ നിവിന്‍ പോളി,

നടന്‍ നിവിന്‍ പോളിയുടെ പുത്തന്‍ ലുക്കിലുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. സൈമ അവാര്‍ഡ് ഏറ്റവുവാങ്ങാനാണ് നിവിന്‍ പോളി വേറിട്ട ഗെറ്റപ്പില്‍ എത്തിയത്. നിവിന്‍ പോളിയുടെ പുതിയ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയുമാണ്. മുടിയും താടിയും നീട്ടി വളര്‍ത്തിയുള്ള ലുക്കിലാണ് നിവിന്‍ പോളിയുള്ളത്. മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ആണ് ഇത്തവണ നിവിന്‍ പോളിക്ക് ലഭിച്ചത്. ഗീതു മോഹന്‍ദാസിന്റെ മൂത്തോനെന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിന്‍ പോളിക്ക് അവാര്‍ഡ് ലഭിച്ചത്. ഒട്ടേറെ പേരാണ് നിവിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. നിവിന്‍ പോളിയുടെ പുതിയ ഫോട്ടോ ഹിറ്റായി മാറുകയും ചെയ്തു. …

Read More

‘എന്റെ കല്യാണത്തിന് പോലും എത്താതിരുന്ന ആളെ എയര്‍പോര്‍ട്ടില്‍ നിന്ന് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്’: ബാല

അടുത്തിടയിലായിരുന്നു നടന്‍ ബാലയുടെ രണ്ടാം വിവാഹം. വിവാഹത്തിന് ശേഷം ഭാര്യ എലിസബത്തുമൊത്തുള്ള ചിത്രങ്ങളും വീഡിയോയുമായി എല്ലാ വിശേഷങ്ങളും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ബാല പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. തന്റെ വിവാഹത്തിന് എത്താതിരുന്ന സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടെത്തിയ വിശേഷമാണ് ബാല പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ആണ് വിവാഹത്തിന് എത്താതിരുന്ന ബാലയുടെ ആ സുഹൃത്ത്. ശ്രീശാന്ത് ആണ് ബാലയുടെ വിവാഹം കഴിഞ്ഞ വിവരവും, എലിസബത്തിനെയും പ്രേക്ഷകര്‍ക്ക് ആദ്യം പരിചയപ്പെടുത്തുന്നത്. എന്നാല്‍ പിന്നീട് നടന്ന വിവാഹ റിസപ്ഷനില്‍ ശ്രീശാന്ത് …

Read More

അന്നാ ബെല്ലെ സേതുപതിയില്‍ താപ്‌സിക്ക് പ്രിയാ ലാലിന്റെ മാന്ത്രിക ശബ്ദം !

വിജയ് സേതുപതിയും താപ്‌സി പന്നുവും അഭിനയിച്ച ‘ അന്നാ ബെല്ലെ സേതുപതി’ കഴിഞ്ഞ ദിവസം ഒ ടി ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ താപ്‌സി അവതരിപ്പിച്ച വിദേശി കഥാപാത്രം ഏറെ ആരാധക പ്രശംസ പിടിച്ചുപറ്റിയിരിക്കയാണ്. ആ കഥാപാത്രം മികവുറ്റതാവാന്‍ കാരണമായി ഭവിച്ചതാകട്ടെ ഒരു പ്രവാസി മലയാളിയുടെ മധുര ശബ്ദവും. തെന്നിന്ത്യന്‍ സിനിമയിലെ നായിക നടിയും നര്‍ത്തകിയുമായ പ്രിയാ ലാലിന്റേതാണ് ആ ശബ്ദം . ചിത്രത്തിന്റെ സംവിധായകനും സംഘവും താപ്‌സി യുടെ കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദം ലഭിക്കുന്നതിനായി പല നടിമാരുടെയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടേയും …

Read More

കഥയുടെ ഒരു വശം എപ്പോഴും നിങ്ങള്‍ പറയേണ്ടതില്ല, സമയം വരും: നികുതിവെട്ടിപ്പ് ആരോപണത്തില്‍ ആദ്യപ്രതികരണവുമായി സോനുസൂദ്

ബോളിവുഡ് നടന്‍ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ആദായനികുതി വകുപ്പ് രംഗത്ത് വന്നിരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവുകള്‍ കണ്ടെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പോഴിതാ നികുതി വെട്ടിപ്പ് ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്് നടന്‍ സോനു സൂദ്. തന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു ജീവന്‍ രക്ഷിക്കാനുള്ള ഊഴം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാല് ദിവസമായി അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നുവെന്നും ആദായനികുതി വകുപ്പിനെ …

Read More

സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യമെന്നാണ് അമ്മയുടെ ഉപദേശം; തുറന്നു പറഞ്ഞ് നടന്‍ മുകേഷിന്റെ മകന്‍!

മലയാളത്തിലെ പ്രശസ്ത നടനായ മുകേഷിന്റെ മകനാണ് ശ്രാവണ്‍. കല്യാണം എന്ന ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ടാണ് ശ്രാവണ്‍ മുകേഷ് മലയാള സിനിമയിലേക്കെത്തിയത്. എന്നാല്‍ പിന്നീട് ഈ നടനെ ആരും കണ്ടിട്ടില്ല. എന്നാല്‍ ഡോക്ടര്‍ കൂടിയായ ശ്രാവണ്‍ ഇപ്പോള്‍ റാസല്‍ഖൈമയിലെ മുന്‍നിര കോവിഡ് പോരാളി ആണ് ഈ സമയത്ത് സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ് അമ്മ സരിത നല്‍കിയ ഉപദേശം എന്നാണ് ശ്രാവണ്‍ പറയുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ശ്രാവണ്‍ തന്റെ അനുഭവങ്ങളും അമ്മ നല്‍കിയ ഉപദേശവും പങ്കു …

Read More

കയ്‌പ്പേറിയ ഭാഗമെന്തെന്നാല്‍ എല്ലാ കാലവും പതിനേഴുകാരി ആയിരിക്കാന്‍ സാധിക്കില്ല’; സെക്‌സ് എജ്യുക്കേഷനില്‍ നിന്നും എമ്മ പുറത്തേക്ക്

സെക്‌സ് എജ്യുക്കേഷന്‍’ എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസില്‍ നിന്നും എമ്മ മാക്കേ പുറത്തേക്ക്. നാലാം സീസണ്‍ ഒരുങ്ങുന്ന ഗട്ടത്തിലാണ് എമ്മയുടെ പ്രതികരണം എത്തിയിരിക്കുന്നത്. എപ്പോഴും തനിക്ക് ഹൈസ്‌ക്കൂളുകാരിയായ 17 വയസുള്ള കുട്ടിയായി ഇരിക്കാന്‍ സാധിക്കില്ല എന്നാണ് എമ്മ മാക്കേ പറയുന്നത്. ഇത് തന്നെ സംബന്ധിച്ചിടത്തോളം വളരെ സങ്കീര്‍ണമായൊരു കാര്യമാണ്. സെക്സ് എജ്യുക്കേഷനിലെ അഭിനേതാക്കളെല്ലാം തന്നെ ഏറെ മികച്ചവരാണ്. അവരെയെല്ലാം സ്നേഹിക്കുന്നു, എല്ലാവരും സുഹൃത്തുക്കളാണ്. തങ്ങളെല്ലാം ഇതിലൂടെ ഒരുമിച്ച് വളര്‍ന്നു വന്നവരാണ്. എന്നാല്‍ ഇതിന്റെ കയ്പ്പേറിയ ഭാഗമെന്തെന്നാല്‍ തനിക്ക് ജീവിതത്തില്‍ എല്ലാക്കാലവും പതിനേഴുകാരിയായി തുടരാന്‍ സാധിക്കില്ല എന്നാണ് …

Read More

‘സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാന്‍ ഉള്ള യോഗ്യത ഉണ്ടോ നാറി നിനക്ക്… എന്തായി നിന്റെ മറ്റേ കേസ്..’; അധിക്ഷേപ കമന്റ്, ഒടുവില്‍ മറുപടിയുമായി വിനായകന്‍

സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് വ്യത്യസ്തമായ രീതിയില്‍ നടന്‍ വിനായകന്‍ പ്രതികരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വന്ന അധിക്ഷേപ മെസേജിനോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. രതീഷ് നാരായണന്‍ എന്ന യുവാവ് അയച്ച മെസേജാണ് വിനായകന്‍ പങ്കുവച്ചിരിക്കുന്നത്. ”സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാന്‍ ഉള്ള യോഗ്യത ഉണ്ടോ നാറി നിനക്ക്… നിന്നെ പോലെ ചെറ്റത്തരം അങ്ങേര് കാണിക്കില്ല.. Anyway case എന്തായി മറ്റേ മീ ടൂ..” എന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. സുരേഷ് …

Read More

റെഡ് കാര്‍പറ്റില്‍ ‘തലൈവി’ ലുക്കില്‍ പ്രയാഗ

റെഡ് കാര്‍പറ്റില്‍ എത്തുന്ന സിനിമാ താരങ്ങളുടെ വസ്ത്രങ്ങളും ആക്‌സസറീസും ശ്രദ്ധ നേടാറുണ്ട്. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) നിശയില്‍ എത്തിയ നടി പ്രയാഗ മാര്‍ട്ടിന്റെ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പതിവിലും വിപരീതമായി ഏറെ വേറിട്ട ലുക്കിലാണ് പ്രയാഗ റെഡ് കാര്‍പറ്റില്‍ എത്തിയത്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്ന വേഷത്തിലാണ് പ്രയാഗ ചടങ്ങിന് എത്തിയത്. ചുവപ്പും കറുപ്പും കരകളുള്ള വെള്ള നിറത്തിലുള്ള സാരിയും ഉടുത്ത്, ചുവപ്പ് വട്ടപ്പൊട്ടും കുത്തിയാണ് പ്രയാഗ റെഡ് കാര്‍പ്പറ്റില്‍ പ്രത്യക്ഷപ്പെട്ടത്. സൈമയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് …

Read More

ഞാന്‍ ആരാധിച്ചിരുന്ന ആ കണ്ണുകള്‍…പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത ആ പെണ്‍കുട്ടി! വൈറലായി കുറിപ്പ്

പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെണ്‍കുട്ടിയെ നേരിട്ടുകണ്ട അനുഭവം പങ്കുച്ചുകൊണ്ടുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 2014ല്‍ ലുലുവില്‍ വച്ച് കണ്ട അനുഭവമാണ് വിനോദ് എന്ന ആള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം 2003 ല്‍ ആണ് സ്വപ്നക്കൂട് ഇറങ്ങുന്നത്. ആ ചിത്രത്തില്‍ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയുന്ന പെണ്‍കുട്ടിയുടെ ഒരു ചെറിയ റോളില്‍ ആണ് ഇവരെ ഞാന്‍ ആദ്യമായി കാണുന്നത്……….സ്‌ക്രീനില്‍ കണ്ട അന്നേരം തന്നെ ഹൃദയം അങ്ങ് കൊണ്ടുപോയി..അവര്…….പലവട്ടം ടിവിയിലും തിയറ്ററിലും അച്ഛന്റെ കൂടെയും സിനിമ കണ്ടു….. അവരുടെ കഥാപാത്രം ഒരല്പം കൂടി സിനിമയില്‍ …

Read More
error: Content is protected !!