മമ്മൂക്ക ഒരിക്കലും എഴുതിത്തള്ളാന്‍ സാധിക്കുന്ന നടനല്ല: സിദ്ധിഖ്
മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കാത്ത ഒരുപാട് ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുണ്ട് സിദ്ധിഖ്. മമ്മൂട്ടിയെ നായകനാക്കി ഹിറ്റ്ലര്‍, ക്രോണിക് ബാച്ചിലര്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തതും സിദ്ധിഖ് ആയിരുന്നു. ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഈ സിനിമകളുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു സിദ്ധീഖ്. ഹിറ്റ്ലര്‍ സിനിമയിലെ ഒരു രംഗമായിരുന്നു സ്ക്രീനില്‍ സിദ്ധീഖിനായി കാണിച്ചത്. ചിത്രത്തിലെ ജഗദീഷ് അവതരിപ്പിച്ച ഹൃദയഭാനു എന്ന കഥാപാത്രം മമ്മൂട്ടിയുടെ സഹോദരിയെ നോക്കി ആംഗ്യം കാണിക്കുകയും ഇത് മമ്മൂട്ടി കാണുകയും ചെയ്യുന്ന കോമഡി രംഗമായിരുന്നു കാണിച്ചത്. ഈ രംഗത്തെക്കുറിച്ച് സംവിധായകന് പറയുന്നതിങ്ങനെ. ഈ സംഭവങ്ങളൊക്കെ …
Read More