സച്ചിയുടെ പ്രതിഭ പ്രകടമാക്കുന്ന സിനിമകള്‍ വന്നിട്ടില്ലെന്ന് ഭാര്യ
ഓര്‍മ്മയില്‍ നില്ക്കുന്ന മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച് മറഞ്ഞ സംവിധായകനാണ് സച്ചി.ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഇത്തവണ നേടിയതും സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ അയ്യപ്പനും കോശിയുമായിരുന്നു.ഇപ്പോഴിതാ അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും എന്നാല്‍ തിരക്കഥയ്ക്ക് ലഭിക്കാതിരുന്നില് വിഷമമുണ്ടെന്നും പറയുകയാണ് സച്ചിയുടെ ഭാര്യ സിജി. ശക്തമായ തിരക്കഥയായിരുന്നു.പെര്‍ഫക്ഷനുള്ള തിരക്കഥയായിരുന്നു അതെന്നും സച്ചിയുടെ തിരക്കഥകളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയായിരുന്നു അയ്യപ്പനും കോശിയുമെന്നും സിജി പറഞ്ഞു.
Read More