കലാമൂല്യമുള്ള ചിത്രങ്ങള്‍ അശ്ലീലമെന്ന് പറഞ്ഞ് ബലിയാടാക്കി; 62 ദിവസത്തെ ജയില്‍വാസം; വികാരാധീനനായി രാജ്കുന്ദ്ര

അശ്ലീലചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര ജാമ്യത്തില്‍ പുറത്തിറങ്ങി. 62 ദിവസത്തെ ജയില്‍വാസത്തിനു ശേഷം വികാരനിര്‍ഭരനായി കാണപ്പെട്ട കുന്ദ്ര മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയാറായില്ല. . 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. രാജ്കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. എന്നാല്‍, താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് നിര്‍മിച്ചതെന്നും അതിനെ അശ്ലീലമെന്ന് പറഞ്ഞ് തന്നെ ബലിയാടാക്കിയതാണെന്നും കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും …

Read More

തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യം: സജി ചെറിയാന്‍

തിയേറ്ററുകള്‍ തുറക്കാന്‍ നിലവില്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് ടിആര്‍പി റേറ്റ് കുറഞ്ഞുവരികയാണ് വാക്സിനേഷനും തൊന്നൂറു ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നത്. സംസ്ഥാനത്ത് സീരിയല്‍ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകള്‍ തുറക്കുന്നതും ആലോചിക്കാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ആരോഗ്യവിദഗ്ധരോടടക്കം കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ. ആദ്യഘട്ട കോവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. രണ്ടാം തംരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ …

Read More

റാണ പൃഥ്വിരാജിനെ കടത്തിവെട്ടുമെന്ന് ആരാധകര്‍, കോശി കുര്യനായി തകര്‍ത്താടി; ട്രെന്‍ഡിംഗില്‍ ഒന്നാമതായി ടീസര്‍

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ ‘കോശി കുര്യനെ’ പരിചയപ്പെടുത്തി പുതിയ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. തെലുങ്കിലെത്തുമ്പോള്‍ കോശി കുര്യന്‍ ഡാനിയല്‍ ശേഖര്‍ ആകുന്നു. റാണ ദഗുബാട്ടിയുടെ ടീസറിലെ പ്രകടനം എടുത്തുപറയേണ്ടതാണ്. കാണുമ്പോള്‍ പൃഥ്വിരാജിനെ കടത്തിവെട്ടുമെന്നാണ് തോന്നുന്നതെന്നാണ് ആരാധകരുടെ കമന്റ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ടീസര്‍ വീഡിയോ . 38 ലക്ഷത്തില്‍ പരം പേരാണ് ടീസര്‍ കണ്ടിരിക്കുന്നത്. ഭീംല നായക് എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ സംഗീതം. നിത്യ മേനോന്‍, …

Read More

പ്രശ്‌നങ്ങളില്ലാത്ത കുടുംബങ്ങളുണ്ടോ,വിജയ് നിയമനടപടി സ്വീകരിച്ചതിനെ കുറിച്ച് പറഞ്ഞ് പിതാവ്

രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ തന്റെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ വിജയ് നിയമനടപടി സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു ഇപ്പോഴിതാ .ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയയുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍. ‘പ്രശ്‌നങ്ങളില്ലാത്ത കുടുംബങ്ങളില്ലെന്നായിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം. എല്ലാ കുടുംബത്തിലും അച്ഛന്‍മാരും മക്കളും തമ്മില്‍ പ്രശ്‌നമുണ്ടാകാറുണ്ട്. കുറച്ച് കഴിഞ്ഞാല്‍ എല്ലാം പരിഹരിക്കും. ഞങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് പറഞ്ഞ് ചില യൂട്യൂബ് ചാനലുകള്‍ വരുമാനം ഉണ്ടാക്കുന്നുണ്ട്. സാരമില്ല, എന്റെ മകന്റെ പേരില്‍ അവര്‍ക്ക് കാഴ്ചക്കാരെ കിട്ടുകയാണല്ലോ. അതില്‍ സന്തോഷമുണ്ട്’ എന്നും ചന്ദ്രശേഖര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. തന്റെ പേര് ഉപയോഗിച്ച് …

Read More

നടി മിയയുടെ പിതാവ് അന്തരിച്ചു

മലയാള സിനിമാതാരം മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ വെച്ച് നടക്കും. മിനിയാണ് ജോര്‍ജ് ജോസഫിന്റെ ഭാര്യ. ഇരുവര്‍ക്കും ജിമി എന്ന മകളു കൂടിയുണ്ട്. ലിനോ ജോര്‍ജ്, അശ്വിന്‍ ഫിലിപ്പ് എന്നിവരാണ് മരുമക്കള്‍.

Read More

താടിയും മുടിയും നീട്ടി വളര്‍ത്തി സ്‌റ്റൈലിഷ് ലുക്കില്‍ നിവിന്‍ പോളി,

നടന്‍ നിവിന്‍ പോളിയുടെ പുത്തന്‍ ലുക്കിലുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. സൈമ അവാര്‍ഡ് ഏറ്റവുവാങ്ങാനാണ് നിവിന്‍ പോളി വേറിട്ട ഗെറ്റപ്പില്‍ എത്തിയത്. നിവിന്‍ പോളിയുടെ പുതിയ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയുമാണ്. മുടിയും താടിയും നീട്ടി വളര്‍ത്തിയുള്ള ലുക്കിലാണ് നിവിന്‍ പോളിയുള്ളത്. മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ആണ് ഇത്തവണ നിവിന്‍ പോളിക്ക് ലഭിച്ചത്. ഗീതു മോഹന്‍ദാസിന്റെ മൂത്തോനെന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിന്‍ പോളിക്ക് അവാര്‍ഡ് ലഭിച്ചത്. ഒട്ടേറെ പേരാണ് നിവിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. നിവിന്‍ പോളിയുടെ പുതിയ ഫോട്ടോ ഹിറ്റായി മാറുകയും ചെയ്തു. …

Read More

‘എന്റെ കല്യാണത്തിന് പോലും എത്താതിരുന്ന ആളെ എയര്‍പോര്‍ട്ടില്‍ നിന്ന് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്’: ബാല

അടുത്തിടയിലായിരുന്നു നടന്‍ ബാലയുടെ രണ്ടാം വിവാഹം. വിവാഹത്തിന് ശേഷം ഭാര്യ എലിസബത്തുമൊത്തുള്ള ചിത്രങ്ങളും വീഡിയോയുമായി എല്ലാ വിശേഷങ്ങളും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ബാല പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. തന്റെ വിവാഹത്തിന് എത്താതിരുന്ന സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടെത്തിയ വിശേഷമാണ് ബാല പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ആണ് വിവാഹത്തിന് എത്താതിരുന്ന ബാലയുടെ ആ സുഹൃത്ത്. ശ്രീശാന്ത് ആണ് ബാലയുടെ വിവാഹം കഴിഞ്ഞ വിവരവും, എലിസബത്തിനെയും പ്രേക്ഷകര്‍ക്ക് ആദ്യം പരിചയപ്പെടുത്തുന്നത്. എന്നാല്‍ പിന്നീട് നടന്ന വിവാഹ റിസപ്ഷനില്‍ ശ്രീശാന്ത് …

Read More

അന്നാ ബെല്ലെ സേതുപതിയില്‍ താപ്‌സിക്ക് പ്രിയാ ലാലിന്റെ മാന്ത്രിക ശബ്ദം !

വിജയ് സേതുപതിയും താപ്‌സി പന്നുവും അഭിനയിച്ച ‘ അന്നാ ബെല്ലെ സേതുപതി’ കഴിഞ്ഞ ദിവസം ഒ ടി ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ താപ്‌സി അവതരിപ്പിച്ച വിദേശി കഥാപാത്രം ഏറെ ആരാധക പ്രശംസ പിടിച്ചുപറ്റിയിരിക്കയാണ്. ആ കഥാപാത്രം മികവുറ്റതാവാന്‍ കാരണമായി ഭവിച്ചതാകട്ടെ ഒരു പ്രവാസി മലയാളിയുടെ മധുര ശബ്ദവും. തെന്നിന്ത്യന്‍ സിനിമയിലെ നായിക നടിയും നര്‍ത്തകിയുമായ പ്രിയാ ലാലിന്റേതാണ് ആ ശബ്ദം . ചിത്രത്തിന്റെ സംവിധായകനും സംഘവും താപ്‌സി യുടെ കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദം ലഭിക്കുന്നതിനായി പല നടിമാരുടെയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടേയും …

Read More

കഥയുടെ ഒരു വശം എപ്പോഴും നിങ്ങള്‍ പറയേണ്ടതില്ല, സമയം വരും: നികുതിവെട്ടിപ്പ് ആരോപണത്തില്‍ ആദ്യപ്രതികരണവുമായി സോനുസൂദ്

ബോളിവുഡ് നടന്‍ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ആദായനികുതി വകുപ്പ് രംഗത്ത് വന്നിരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവുകള്‍ കണ്ടെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പോഴിതാ നികുതി വെട്ടിപ്പ് ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്് നടന്‍ സോനു സൂദ്. തന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു ജീവന്‍ രക്ഷിക്കാനുള്ള ഊഴം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാല് ദിവസമായി അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നുവെന്നും ആദായനികുതി വകുപ്പിനെ …

Read More

സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യമെന്നാണ് അമ്മയുടെ ഉപദേശം; തുറന്നു പറഞ്ഞ് നടന്‍ മുകേഷിന്റെ മകന്‍!

മലയാളത്തിലെ പ്രശസ്ത നടനായ മുകേഷിന്റെ മകനാണ് ശ്രാവണ്‍. കല്യാണം എന്ന ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ടാണ് ശ്രാവണ്‍ മുകേഷ് മലയാള സിനിമയിലേക്കെത്തിയത്. എന്നാല്‍ പിന്നീട് ഈ നടനെ ആരും കണ്ടിട്ടില്ല. എന്നാല്‍ ഡോക്ടര്‍ കൂടിയായ ശ്രാവണ്‍ ഇപ്പോള്‍ റാസല്‍ഖൈമയിലെ മുന്‍നിര കോവിഡ് പോരാളി ആണ് ഈ സമയത്ത് സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ് അമ്മ സരിത നല്‍കിയ ഉപദേശം എന്നാണ് ശ്രാവണ്‍ പറയുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ശ്രാവണ്‍ തന്റെ അനുഭവങ്ങളും അമ്മ നല്‍കിയ ഉപദേശവും പങ്കു …

Read More
error: Content is protected !!