ഞെട്ടിച്ച് ഇന്ത്യന്‍ 2; കാജല്‍ അഗര്‍വാളിനെ നീക്കി

കമല്‍ – ശങ്കര്‍ കൂട്ടികെട്ടില്‍ ഇറങ്ങിയ ഇന്ത്യന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ പ്രൊഡക്ഷന്‍ ഹൗസ് മാറിയതടക്കം നിരവധി പ്രശ്‌നങ്ങള്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. പിന്നാലെ സെറ്റില്‍ നടന്ന അപകടത്തില്‍ ഉണ്ടായ മൂന്ന് പേരുടെ മരണവും. പിന്നീട് കമല്‍ഹാസന്റെ ആരോഗ്യപ്രശ്‌നവും, തിരഞ്ഞെടുപ്പ് തിരക്കുകളുമെല്ലാം സിനിമയുടെ ചിത്രീകരണത്തെയും ബാധിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയില്‍ നിന്നും കാജല്‍ അഗര്‍വാളിനെ നീക്കം ചെയ്തു എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. കാജല്‍ അഗര്‍വാള്‍ ഗര്‍ഭിണിയാണ് എന്ന തരത്തില്‍ …

Read More

ഒ.ടി.ടിയില്‍ റിലീസ് ; മനസ്സ് തുറന്ന് ആസിഫ് ആലി

ഒടിടി റിലീസിനെ കുറിച്ച് ചര്‍ച്ചകകളും വിവാദങ്ങളും ഉയര്‍ന്നു വരുന്നതിനിടയില്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി. സിനിമ തിയേറ്ററില്‍ പോയി കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ് താന്‍ എന്നായിരുന്നു ആസിഫിന്റെ മറുപടി. തിയേറ്ററില്‍ പോയി കൈയടിച്ച് ആസ്വദിച്ച് കാണണമെന്ന് കരുതുന്ന ആളാണ് ഞാന്‍. ആലോചിച്ചു നോക്കൂ, ഒരു സിനിമ ചെയ്യുമ്പോള്‍ ലൈറ്റിംഗ് മുതല്‍ സൗണ്ട് വരെയുള്ള കാര്യങ്ങളില്‍ നമ്മള്‍ അത്രയധികം പ്ലാന്‍ ചെയ്യുന്നുണ്ട്. അതിനായി എത്രയോ ടെക്നീഷ്യന്‍മാര്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതെല്ലാം കഴിഞ്ഞെത്തുന്ന ഒരു സിനിമ, അത് ഒ.ടി.ടിയിലാണ് എത്തുന്നതെങ്കില്‍ പകുതിയിലധികം …

Read More

ഒപ്പം ചേര്‍ത്ത നിമിഷം വിലമതിക്കാനാവാത്തത്; ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ മാസങ്ങളോളമാണ് ദിലീപിന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നത്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പൊതുപരിപാടിയില്‍ സംസാരിച്ചിരിക്കുകയാണ് നടന്‍ . ഞാനിപ്പോള്‍ നേരിടുന്ന പ്രശ്‌നമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം എന്ന് പ്രസംഗിച്ച നടന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് വിശദീകരിച്ചു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു ദിലീപ് പ്രസംഗിച്ചത്. ജയിലില്‍ നിന്നും താന്‍ ഇറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് ആവേശം പകര്‍ന്നത്. എന്നെ മാറ്റി നിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത നിമിഷം വിലമതിക്കാനാവാത്തതാണെന്നും ദിലീപ് …

Read More

അംഗങ്ങള്‍ക്കിടയില്‍ ഫിയോകിന്റെ ഹിതപരിശോധന

ഒടിടി പ്ലാറ്റ്‌ഫോമിലും തിയറ്ററുകളിലും സിനിമ റിലീസ് ചെയ്യാനുള്ള സാധ്യത ചര്‍ച്ചയാകുമ്പോള്‍, അംഗങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ തിയറ്റര്‍ ഉടമസ്ഥ സംഘടനയായ ഫിയോക് തീരുമാനിച്ചു. ഒടിടി റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കണോയെന്ന് അഭിപ്രായം തേടുന്നതിനാണു ജില്ലാ അടിസ്ഥാനത്തില്‍ ഹിതപരിശോധന. ഇതിനകം ജില്ലകളില്‍ തിയറ്റര്‍ ഉടമകളുടെ യോഗം ചേര്‍ന്നു കഴിഞ്ഞു. കേരളത്തിലെ 670 സ്‌ക്രീനുകളില്‍ നാനൂറിലേറെ ഫിയോക്കിനു കീഴിലാണ്. അതേസമയം, ‘മരക്കാര്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മരക്കാര്‍ അടക്കം മോഹന്‍ലാലിന്റെ അഞ്ച് സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാവ് ആന്റണി പ്രഖ്യാപിച്ചത്. എന്നാല്‍ …

Read More

ജോജു രണ്ട് കാറുകള്‍ ഉപയോഗിക്കുന്നത് നിയമം പാലിക്കാതെ, ഫാന്‍സി നമ്പര്‍ പ്ലേറ്റ്; ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കി കളമശേരി സ്വദേശി

ജോജു നിയമം പാലിക്കാതെയാണ് 2 കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് പരാതിയുമായി് കളമശേരി സ്വദേശി. ഇത് സംബന്ധിച്ച് പുതുവായില്‍ എറണാകുളം ആര്‍ടിഒയ്ക്കു മനാഫ് പരാതി നല്‍കി. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണു ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നു പരാതിയില്‍ പറയുന്നു. കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ രജിസ്ട്രേഷന്‍ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പി.എം.ഷെബീര്‍ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറി. കോണ്‍ഗ്രസ് ഉപരോധത്തില്‍ പ്രതിഷേധിച്ചു …

Read More

ആവുന്ന വിധത്തില്‍ എല്ലാം ചെയ്തു, വൈസ് പ്രസിഡന്റായ ഗണേഷിനും ഇടപെടാം: ഇടവേള ബാബു

ജോജു ജോര്‍ജ് വിഷയത്തില്‍ അമ്മ സംഘടനയെ വിമര്‍ശിച്ച് രംഗത്ത് വന്ന ഗണേഷ് കുമാറിനെതിരെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയില്‍ നിന്ന് ആരും ഇടപെട്ടില്ലെന്നായിരുന്നു ഗണേഷിന്റെ വിമര്‍ശനം. വിഷയത്തില്‍ സംഘടന ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്തു എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘ആ സമയത്ത് ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്തു. നമ്മള്‍ ആരും പിന്മാറിയില്ല. ബാബുരാജ്, ടിനി ടോം തുടങ്ങിയവര്‍ വിളിച്ചിരുന്നു. പിന്നെ ഗണേഷ് കുമാര്‍ വൈസ് പ്രസിഡന്റാണ്, പുള്ളിക്കും അതില്‍ ഇടപെടാം’ ഇടവേള ബാബു …

Read More

പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ ; മരയ്ക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി വിളിച്ച യോഗം മാറ്റി

മരക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ സാംസ്‌കാരിക മന്ത്രി മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി സിനിമയുടെ നിര്‍മ്മാതാവ്് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തി. എന്നാല്‍ സംഘടനാ പ്രതിനിധികളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചര്‍ച്ച മാറ്റിയതെന്നാണ് വിശദീകരണം. കൊല്ലത്തായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. താന്‍ മന്ത്രിയാണങ്കില്‍ സിനിമ മേഖലയെ ഒറ്റക്കെട്ടായി നയിക്കുമെന്നായിരുന്നു ചര്‍ച്ചയെ കുറിച്ച് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. ഇടപെടല്‍ മന്ത്രി എന്ന നിലയില്‍ അത് തന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി. ് ഇന്നലെയുണ്ടായ ചര്‍ച്ചയില്‍ രണ്ട് ഡോസ് വാക്സിന്‍ …

Read More

അമ്മയോടൊപ്പം ‘കുറുപ്പ്’ കണ്ടു; ദുല്‍ഖറിനോടുള്ള ദേഷ്യം മാറി, കാരണം പറഞ്ഞ് ചാക്കോയുടെ മകന്‍ ജിതിന്‍

ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് സിനിമയുടെ പോസ്റ്ററും ടീസറും പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സോഷ്വ്യല്‍ മീഡിയയില്‍ വന്‍വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കൊലപാതകിയെ മഹത്വവത്കരിക്കാന്‍ ടീസറും സിനിമയുടെ പ്രമോഷന് വേണ്ടി പുറത്തിറക്കിയ ടീഷര്‍ട്ടും പോസ്റ്ററുമെല്ലാം ശ്രമിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിനും സിനിമയെ വിമര്‍ശിക്കുകയും കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതിന് നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ കുറുപ്പ് സിനിമ കണ്ടതായും എല്ലാവരും കാണണമെന്നും ജിതിന്‍ പറയുന്നു. തന്റെ അപ്പനെ കൊന്നതിനപ്പുറം നിരവധി ക്രൂരതകള്‍ കുറുപ്പ് ചെയ്തതായി മനസിലായെന്നും ജിതിന്‍ ചാക്കോ പറഞ്ഞു. …

Read More

പരസ്പരം കുശുമ്പുള്ള സ്ഥലമാണ് ഇത്, ഇടവേള ബാബു ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നത്; ജോജു വിഷയത്തില്‍ അമ്മ പ്രതികരിക്കാത്തതിന് എതിരെ ഗണേഷ്

ചലച്ചിത്ര നടന്‍ ജോജു ജോര്‍ജിനെ കോണ്‍ഗ്രസ് സമരത്തിനിടെ ആക്രമിച്ച സംഭവത്തില്‍ ‘അമ്മ’ സംഘടനയ്ക്കെതിരെ വിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. അമ്മയിലെ ആരും ജോജു തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ല. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് ചോദിച്ചു. പരസ്പരം കുശുമ്പുളള സ്ഥലമാണ് സിനിമ. അതുകൊണ്ടാകും ഇതില്‍ ആരും അപലപിക്കാത്തതെന്ന് ആരോപിച്ച ഗണേഷ് ഇക്കാര്യത്തില്‍ സംഘടനാ യോഗത്തില്‍ പ്രതിഷേധം അറിയിക്കുമെന്നും അറിയിച്ചു. അതേസമയം താന്‍ തുടക്കത്തില്‍ തന്നെ വിഷയത്തില്‍ ഇടപെട്ടെന്ന് ഗണേഷിന്റെ ആരോപണം തളളി …

Read More

സല്‍മാന്റെ ചിരിക്കുന്ന മുഖത്തിന് പിന്നിലെ ഏകാന്തതയുടെ ദുഃഖം എനിക്ക് കാണാം, വിവാഹിതനാവണം: നടനോട് ബോളിവുഡ് സംവിധായകന്‍

ബോളിവുഡിലെ പ്രശസ്തനായ നടനും ടെലിവിഷന്‍ പേഴ്സണാലിറ്റിയുമൊക്കെയാണ് സല്‍മാന്‍ ഖാന്‍. 1988ലെ ബീവി ഹോ തോ ഐസി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സല്‍മാന്‍ ബോളിവുഡില്‍ ഹിറ്റുകളുടെ വിസ്മയം തീര്‍ത്ത് കരിയറില്‍ തിളങ്ങുകയാണ്. എങ്കിലും സ്വകാര്യ ജീവിതത്തില്‍ നടന്‍ ഇപ്പോഴും ബാച്ചിലറാണ് 55കാരനായ നടന്‍ വിവാഹത്തിനോട് താത്പര്യം പ്രകടിപ്പിക്കുന്നില്ല. സല്‍മാന്റെ പുതിയ ചിത്രമായ ‘ആന്റി’മിന്റെ സംവിധായകന്‍ മഹേഷ് മജ്രേക്കര്‍ പറയുന്നത്് സല്‍മാന്‍ ഇതുവരെ വിവാഹം കഴിക്കാത്തതില്‍ തനിക്ക് ദുഃഖമുണ്ടെന്നാണ്. കുടുംബവും സുഹൃത്തുക്കളുമല്ലാതെ സല്‍മാന് മറ്റ് അടുപ്പക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു. കരിയറില്‍ ആരും സ്വപ്നം കാണുന്ന വിജയം …

Read More
error: Content is protected !!