ജയസൂര്യയുടെ’ ജോണ്‍ ലൂതര്‍ ‘വാഗമണ്ണില്‍

ജയസൂര്യ,ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോണ്‍ ലൂതര്‍ ‘ വാഗമണ്ണില്‍ ചിത്രീകരണം ആരംഭിച്ചു. ദീപക് പറമ്പോള്‍,സിദ്ദിഖ്,ശിവദാസ് കണ്ണൂര്‍,ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍-ക്രിസ്റ്റീന തോമസ്സ്,സംഗീതം-ഷാന്‍ റഹ്‌മാന്‍,എഡിറ്റിംങ്-പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,കല-അജയ് മങ്ങാട്, മേക്കപ്പ്-ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം-സമീറ സനീഷ് ,ജയസൂര്യ കോസ്റ്റ്യൂം- സരിത ജയസൂര്യ,സ്റ്റില്‍സ്-നവീന്‍ മുരളി,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ …

Read More

ശുക്ലയുടെ മരണ വാര്‍ത്തയില്‍ എന്നെ ടാഗ് ചെയ്യുന്നത് എന്തിനാണ്? സഹികെട്ട് നടന്‍ സിദ്ധാര്‍ഥ്

സിനിമാ-സീരിയല്‍ താരം സിദ്ധാര്‍ഥ് ശുക്ലയുടെ മരണത്തില്‍ തന്നെ ടാഗ് ചെയ്യുന്നതിനെതിരെ രംഗത്തെത്തി നടന്‍ സിദ്ധാര്‍ഥ്. ബിഗ് ബോസ് താരം കൂടിയായ സിദ്ധാര്‍ഥ് ശുക്ല ഹൃദായാഘാതത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മരിച്ചത്. എന്നാല്‍ പലരും തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥിനെ ടാഗ് ചെയ്താണ് വാര്‍ത്ത കൊടുക്കുന്നത്. ട്വിറ്ററിലും ഇന്‍സ്ഗ്രാമിലും ഫെയ്‌സ്ബുക്കിലും എല്ലാം ശുക്ലയുടെ മരണവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ഥിനെ ടാഗ് ചെയ്യുന്നതോടെ മരിച്ചത് സിദ്ധാര്‍ത്ഥ് ആണോ എന്ന ആശയക്കുഴപ്പവും ചിലരില്‍ ഉണ്ടാക്കി. ചില പോസ്റ്റുകളില്‍ ടാഗ് മാത്രമല്ല സിദ്ധാര്‍ഥിന്റെ ഫോട്ടോയും കൊടുത്തിട്ടുണ്ട്. സിദ്ധാര്‍ഥിന്റെ റസ്റ്റ് ഇന്‍ പീസ് എന്ന …

Read More

ചരിത്രമാകാന്‍ ആപ്പിള്‍ ട്രീ സിനിമാസ്

എഴുത്തുകാരനും പ്രവാസി വ്യവസായിയും സംവിധായകനുമായ സജിന്‍ ലാലിന്റെ നേതൃത്വത്തിലുള്ള ആപ്പിള്‍ ട്രീ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും കമ്പനി ലോഞ്ചിങും കൊച്ചിയില്‍ നടന്നു. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും പ്രൊജക്ട് ഡിസൈനറുമായ എന്‍.എം ബാദുഷ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി ജയചന്ദ്രന്‍ ആണ് നിര്‍മ്മാണ കമ്പനിയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചത്. സംവിധായകന്‍ സജിന്‍ ലാല്‍ കഥ, തിരക്കഥ സംവിധാനം നിര്‍വ്വഹിക്കുന്ന ‘ഗ്യാങ്‌സ് ഓഫ് ഫൂലാന്‍’ എന്ന ചിത്രമാണ് ചടങ്ങില്‍ പ്രഖ്യാപിച്ചത്. മുന്‍പ് സജിന്‍ ലാലിന്റെ സംവിധാനത്തിലുള്ള മലയാള ഭാഷ …

Read More

‘തത്വമസി’; ടൈറ്റില്‍ പോസ്റ്റര്‍

റോഗ് മൂവി ഫെയിം ഇഷാനും വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘തത്വമസി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തത്വമസി. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ, തത്വമസി ഒരു അതുല്യമായ ഇതിവൃത്തമുള്ള ജീവിതത്തേക്കാള്‍ വലിയ ചിത്രമായിരിക്കും. ഏറെ കൗതുകമുണര്‍ത്തുന്നതാണ് ടൈറ്റില്‍ പോസ്റ്റര്‍. പോസ്റ്ററില്‍ രക്ത അടയാളങ്ങളുള്ള ജാതകം ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഒരു പാന്‍ ഇന്ത്യ മൂവിയാണ് തത്വമസി. ആര്‍ഇഎസ് എന്റര്‍ടൈന്‍മെന്റ് എല്‍എല്‍പിയുടെ …

Read More

അഭിനയം നിര്‍ത്തുമെന്ന ഭീഷണിയുമായി നടന്‍

പുതിയ സിനിമ ഒടിടിയ്ക്ക് നല്‍കിയതില്‍ നടന്‍ നാനിയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ്. ടക് ജഗദീഷ് എന്ന സിനിമ ഒടിടിക്ക് നല്‍കിയ നാനിയുടെ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കേര്‍പ്പെടുത്തുമെന്നായിരുന്നു പ്രതിഷേധം അറിയിച്ചുകൊണ്ട് സംഘടന അറിയിച്ചത്. എന്നാല്‍ ഇനി വരുന്ന തന്റെ ചിത്രങ്ങള്‍ക്ക് തിയറ്ററില്‍ പ്രദര്‍ശനം വിലക്കിയാല്‍ അഭിനയം നിര്‍ത്തുമെന്ന് നാനി അറിയിച്ചു. ‘അവരുടെ അവസ്ഥയില്‍ എനിക്ക് സഹതാപമുണ്ട്. അവര്‍ അങ്ങനെ പ്രതികരിക്കുന്നതില്‍ തെറ്റില്ല. തിയറ്റര്‍ റിലീസിന് തന്നെയാണ് എന്നും എന്റെ പ്രഥമ പരി?ഗണന. കാര്യങ്ങള്‍ എല്ലാം സാധാരണ രീതിയില്‍ ആയി, സിനിമകള്‍ തീയറ്ററില്‍ പ്രദര്‍ശനത്തിന് …

Read More

നിലവാരം കുറഞ്ഞതെന്നു അവകാശ പെടുന്ന സീരിയലിന്റെ റേറ്റിംഗ് ഒന്ന് നോക്കു.. ആരുടെ നിലവാരമാണ് അതില് നിന്നു മനസിലാക്കുക:അരുണ്‍ഗോപി

മികച്ച സീരിയലിന് അവാര്‍ഡ് നല്‍കാത്തതിനെ വിമര്‍ശിച്ച് അരുണ്‍ ഗോപി പങ്കുവച്ച പോസ്റ്റിന് വന്ന കമന്റിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നിലവാരം ഒരു മാറ്റര്‍ തന്നെയാണ് അരുണ്‍… ഭൗതിക അന്തരീക്ഷവുമായി നടത്തിയ ഈ താരതമ്യത്തില്‍ തന്നെ പിശകുണ്ട്.. എന്തുകൊണ്ട് പ്രേക്ഷകര്‍ സന്തോഷ് പണ്ഡിറ്റിന്റെ സിമികള്‍ കാണാതെ ശ്യാമപ്രസാദിനെയോ ലോഹിതദാസിനെയോ സെലക്ട് ചെയ്യുന്നു എന്നതില്‍ ഉണ്ട് ഇതിനുള്ള ഉത്തരം. നമ്മുടെ പ്രോഡക്ട് എന്ത് തന്നെയുമാവട്ടെ അതില്‍ നമ്മുടെ നിലവാരത്തിന്റെ റിഫ്‌ലക്ഷന്‍ ഉണ്ട് ..നമുക് ഇ സമൂഹത്തോട് പറയാനുള്ള കാര്യങ്ങളുടെ ഒരു പരിച്ഛേദമാണ് …

Read More

ആ സമയത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍, : മോഹന്‍ലാല്‍

കോവിഡ് പശ്ചാത്തലത്തില്‍ നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയേറ്റര്‍ ഉടമകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് താത്പര്യമെന്ന് പ്രിയദര്‍ശന്‍ പ്രതികരിച്ചിരുന്നു. സിനിമയുടെ ഭാവി ഒ.ടി.ടിയില്‍ ആണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. വലിയ സ്‌ക്രീനിന് വേണ്ടിയുള്ള മാധ്യമമാണ് സിനിമ. ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള സാങ്കേതിക വിദ്യകളിലൊക്കെ വിപ്ലവകരമായ മാറ്റം നടന്നിട്ടുണ്ട്. ഒ.ടി.ടി …

Read More

യുദ്ധത്തിനിടെ കുതിര ചത്തു; പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണത്തില്‍ പ്രതിസന്ധി, സിനിമയ്‌ക്ക് എതിരെ കേസ്

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിംഗില്‍ പ്രതിസന്ധി. മധ്യപ്രദേശില്‍ ചിത്രീകരണത്തിനിടെ തലകള്‍ കൂട്ടിയിടിച്ച് കുതിര ചത്ത സംഭവത്തില്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസിന്റെ മാനേജ്‌മെന്റിനെതിരെയും കുതിരയുടെ ഉടമയ്‌ക്കെതിരെയും 1960ലെ പിസിഎ ആക്ട് സെക്ഷന്‍ 11, ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 1860 ലെ സെക്ഷന്‍ 429 എന്നിവ പ്രകാരം റച്ചക്കൊണ്ടയിലെ അബ്ദുള്ളപൂര്‍മെറ്റ് പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിര്‍ജ്ജലീകരണത്തെ …

Read More

സത്യം പറഞ്ഞാല്‍ ഇഷ്ടം സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്, കുഞ്ചാക്കോ ബോബനെ നായകനാക്കാന്‍ ആയിരുന്നു പ്ലാന്‍: തിരക്കഥാകൃത്ത്

ഇഷ്ടം സിനിമയെ കുറിച്ചുള്ള അറിയാക്കഥകള്‍ പറഞ്ഞ് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍. സിബി മലയലിന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇഷ്ടം. അച്ഛന്‍ ജോലി ചെയ്യുന്നതു കണ്ട് മകന്‍ പറഞ്ഞ വാക്കുകളാണ് സിനിമയുടെ കഥയിലേക്ക് എത്തിച്ചത് എന്ന് തിരക്കഥാകൃത്ത് പറയുന്നു. ”ആകെയുള്ള അച്ഛനാണ്. ഉലക്കകൊണ്ട് അടിച്ചു വളര്‍ത്തിയതിനാല്‍ അനുസരണയോടെ എല്ലാം ചെയ്‌തോളും” എന്ന് തമാശയായി പറഞ്ഞപ്പോള്‍ ഒരു കഥ തെളിഞ്ഞു. സത്യം പറഞ്ഞാല്‍ സിനിമയുടെ കഥ താന്‍ മോഷ്ടിച്ചതാണ്. മഹാഭാരതത്തില്‍ ഭീഷ്മരും അച്ഛന്‍ ശന്തനുവും തമ്മിലുള്ള ബന്ധമായിരുന്നു തന്റെ പ്രമേയം. സത്യവതിയെ പ്രണയിച്ച ശന്തനുവിന്റെ വിവാഹം …

Read More

അനൂപ് മേനോന്‍, പ്രകാശ് രാജ് കൂട്ടുകെട്ടില്‍ പൊളിറ്റിക്കല്‍ ഡ്രാമയുമായ് കണ്ണന്‍ താമരക്കുളം

അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാല്‍.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരു ക്കുന്നത് അനൂപ് മേനോന്‍ ആണ്.ടൈം ആഡ്‌സ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ പി.എ സെബാസ്റ്റിനാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു വലിയ ക്യാന്‍വാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ഭാഗമാണ്. ചിത്രത്തിന്റെ …

Read More
error: Content is protected !!