പിടികിട്ടാപ്പുള്ളി’ ടീസര്‍

സണ്ണി വെയിന്‍, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ടീസര്‍ റിലീസ് ചെയ്തു. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രം ചിത്രം ആഗസ്റ്റ് 27ന് ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ടീസറില്‍ ചിത്രത്തിന്റെ സ്ട്രീമിങ്ങ് പാര്‍ട്ടനര്‍ ജിയോ സിനിമയാണെന്ന് പറയുന്നുണ്ട്.

Read More

അപകടം; അഭിഷേക് ബച്ചന് പരിക്ക്

നടന്‍ അഭിഷേക് ബച്ചന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. ഇതേ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലത് കൈക്കാണ് താരത്തിന് പരിക്കേറ്റത്. നിലവില്‍ അഭിഷേക് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്? പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന്റെ കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ മൂലമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞിരുന്നു. . ഇതില്‍ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ‘മമ്മൂട്ടിയ്ക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്ന് ജോണ്‍ ബ്രിട്ടാസ്.അയ്യോ, അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്?’ എന്നാണ് ശ്രീജിത്തിന്റെ പരിഹാസം. അതേസമയം ഇടതുപക്ഷ സഹയാത്രികനായ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള ഇടത് നേതാക്കളുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ആളാണ്. 1998ല്‍ രാജ്യം മമ്മൂട്ടിക്ക് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും …

Read More

പ്രഭാസിന്റെ സലാറില്‍ മോഹന്‍ലാൽ ഇല്ല

ബിഗ് ബജറ്റ് ചിത്രം സലാറില്‍ ജഗപതി ബാബു. രാജമനാര്‍ എന്ന കഥാപാത്രമായി അതിഗംഭീര ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നേരത്തെ സൂപ്പര്‍താരം മോഹന്‍ലാലിനെ ഈ കഥാപാത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷ ചിത്രമാണ് സലാര്‍. കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. തിരക്കഥയും പ്രശാന്ത് തന്നെ. ശ്രുതി ഹാസനാണ് നായിക.

Read More

തെലുങ്കില്‍ ‘ബോബി’ ബിജു മേനോന്‍,ലൂസിഫര്‍ എത്തുക മാറ്റങ്ങളോടെ

മോഹന്‍ലാല്‍ – പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ ബിജു മേനോന്‍ വില്ലനായി എത്തുന്നു. വിവേക് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോന്‍ പുനരവതരിപ്പിക്കുക. തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഗോഡ്ഫാദര്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി എത്തുമ്പോള്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച വേഷത്തില്‍ നയന്‍താര എത്തും. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ സല്‍മാന്‍ ഖാന്‍ അതിഥി താരമായി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിരഞ്ജീവിയുടെ ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ഗോഡ്ഫാദറിന്റെ നിര്‍മാതാക്കളായുണ്ട്.

Read More

‘പന്ത്രണ്ട് ‘ ആരംഭിച്ചു

വിനായകൻ , ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിയാ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയുന്ന പന്ത്രണ്ട് എന്ന സിനിമയുടെ ചിത്രീകരണം പള്ളിപ്പുറത് ആരംഭിച്ചു

Read More

അമിതാഭ് ബച്ചന്റെ റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്ത് കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ്

അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിനാലാണ് കാര്‍ പിടിച്ചെടുത്തത്. കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തത്. 2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ കാര്‍ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Read More

കാഞ്ചന 3 നടി തൂങ്ങി മരിച്ച നിലയില്‍

റഷ്യന്‍ നടി അലക്‌സാന്‍ഡ്ര ജാവി മരിച്ചു. 23 വയസായിരുന്നു. ഗോവയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

നടനെ മനപൂര്‍വ്വം ഒഴിവാക്കി,ഈ രംഗത്തിന്റെ ശാപമെന്ന് നടൻ

ആദിയും ഞാനും”..❤നമസ്കാരം… എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു.. അടുത്തിടെ ആയി യാത്രകൾ ആയിരുന്നു.. യാത്രയിലുടനീളം പലതരം ആളുകളെ കണ്ടു മുട്ടി. ഇടയ്ക്കു മലയാളികളെയും. അവർ ആദ്യം ചോദിക്കുന്നത് എന്നെയും, എന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ ആണ്.. ചിലർ ഭാര്യയെ പറ്റി, മറ്റു ചിലർ മക്കളെ പറ്റി. ചുരുക്കം ചിലർ സീരിയൽ വിശേഷവും. സ്വഭാവികമായും നമ്മുടേതായ സീരിയൽ അല്ലെങ്കിൽ സിനിമ ആ സമയത്തു ടീവിയിൽ പോകുമ്പോൾ അതിൽ എന്നെ ഇഷ്ടപെട്ടാൽ, ആ കഥാപാത്രത്തെ സ്നേഹിച്ചാൽ, അതിനെ പറ്റിയാവും ചോദ്യങ്ങൾ. ഇപ്പോൾ “കൂടെവിടെ” എന്ന സീരിയലിലെ “ആദി” എന്ന കഥാപാത്രത്തെ …

Read More

ആരുമറിയാതെ നിശ്ചയം നടത്തി വിക്കിയും കത്രീനയും.

ബോളിവുഡിലെ യുവനടന്‍ വിക്കി കൗശലും കത്രിന കൈഫും ആരുമറിയാതെ വിവാഹനിശ്ചയം നടത്തിയതായി റിപ്പോർട് . ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ നാളിതുവരെ വിക്കിയും കത്രീനയും തങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടെന്നോ ഇല്ലെന്നോ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് ഓരോരുത്തരും കഥകള്‍ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രണയ വിവാഹത്തിന് വഴി മാറുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രുവരും മോതിരം കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറുന്നത്. അതേസമയം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള യാതൊരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല. R

Read More
error: Content is protected !!