സിനിമകള്‍ക്ക് പിന്നില്‍ ഹിഡന്‍ അജണ്ടയെന്ന് ഐറേനിയോസ് മെത്രാപ്പൊലീത്ത

നാദിര്‍ഷ ചിത്രം ഈശോയില്‍ തുടങ്ങിയ സിനിമാപ്പേര് വിവാദം ഇപ്പോഴും അടങ്ങിയിട്ടില്ല. ക്രൈസ്തവ ബിംബങ്ങളെ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം എന്ന ആരോപണത്തിന് അനുകൂലമായും പ്രതികൂലമായും രംഗത്ത് വന്നത് നിരവധി പേരാണ്. ഇപ്പോഴിതാ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസനം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ കാണാപ്പുറങ്ങള്‍ ഈശോയും ഈശോ എന്ന സിനിമയും എന്ന സംവാദത്തില്‍ ഡോ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപോലീത്ത പറഞ്ഞ വാക്കുകള്‍ വിവാദമാകുകയാണ്. ഈശോ എന്ന പേര് മാത്രമിട്ടാല്‍ മതി ഒരു പരസ്യവും കൂടാതെ നിര്‍മ്മാതാവിന് …

Read More

നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

സിനിമാ-സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. മുംബൈയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മോഡലിംഗിലൂടെയാണ് സിദ്ധാര്‍ഥ് അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലിക വധു ആണ് ആദ്യ സീരിയല്‍. നിരവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 വിന്നറായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു …

Read More

ആക്ഷന്‍ രംഗങ്ങളുള്ള വാരിയന്‍കുന്നന്‍ ഒരുക്കും: ഒമര്‍ ലുലു

ബാബു ആന്റണിയെ നായകനാക്കി 15 കോടി മുടക്കാന്‍ തയ്യാറാണെങ്കില്‍ വാരിയംകുന്നന്‍ സിനിമ ഒരുക്കാന്‍ താന്‍ തയ്യാറാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ബാബു ആന്റണിയെ നായകനാക്കി മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങളുള്ള ഒരു വാരിയന്‍കുന്നന്‍ ഒരുക്കും എന്നാണ് ഒമര്‍ ലുലു പറയുന്നത്. ”പ്രീബിസിനസ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരും” എന്നാണ് …

Read More

പൃഥ്വിരാജിനും ആഷിഖ് അബുവിനും വാഴപ്പിണ്ടി ജ്യൂസ്

നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്നും പിന്‍മാറിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ സിദ്ദിഖ്. പൃഥ്വിരാജിനും ആഷിഖിനും വാഴപ്പിണ്ടി ജ്യൂസ് നിര്‍ദേശിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സിദ്ദിഖ് പറയുന്നത്. ”വാഴപ്പിണ്ടി കഴിക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാമെന്നും. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ആഷിഖ് അബുവിനും ഈ ജ്യൂസ് നിര്‍ദേശിക്കുന്നു” എന്നാണ് …

Read More

ദൃശ്യത്തിന് പിന്നാലെ ബ്രോ ഡാഡിയുടെ സെറ്റില്‍ എത്തി ‘എസ്‌ഐ ആന്റണി

ബ്രോ ഡാഡി സിനിമയിലും പൊലീസ് വേഷത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ എത്തിയതോടെയാണ് ബ്രോ ഡാഡിയില്‍ ആന്റണി പെരുമ്പാവൂരും അഭിനയിക്കുന്ന കാര്യം പുറത്തു വന്നിരിക്കുന്നത്. മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം പൊലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ആന്റണിയെയും ചിത്രങ്ങളില്‍ കാണാം. ദൃശ്യം 2 സിനിമയിലും പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും ആന്റണി പെരുമ്പാവൂര്‍ പൊലീസ് വേഷത്തില്‍ എത്തിയിരുന്നു. നിലവില്‍ ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജ് വേഷമിടുന്നത്.

Read More

സുരേഷ് ഗോപിക്കൊപ്പം ലക്ഷ്മികുട്ടിയായി ഷാരൂഖ് ഖാന്‍

സുരേഷ് ഗോപിയും നടന്‍ ദേവനും തകര്‍ത്ത് അഭിനയിച്ച ഒരു സിനിമയിലെ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഈ സിനിമയില്‍ സുരേഷ് ഗോപിയുടെ ഭാര്യയായി എത്തിയിരിക്കുന്നത് ഷാരൂഖ് ഖാന്‍ ആണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. ഈ രസകരമായ കണ്ടെത്തലിന് പിന്നില്‍ ഒരു കാരണവുമുണ്ട്. 1997ല്‍ പുറത്തിറങ്ങിയ ‘ഭൂപതി’ എന്ന ചിത്രത്തിലെ രംഗമാണ് വൈറലാകുന്നത്. ദേവനും സുരേഷ് ഗോപിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു രംഗമാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ”ഈ ഫോട്ടോ ആരുടേതാണ് എന്നറിയാമോ? എന്റെ ലക്ഷ്മിക്കുട്ടി, ഇപ്പോ നിന്റെ ഭാര്യ ലക്ഷ്മി” …

Read More

മികച്ച സീരിയലിന് അവാര്‍ഡില്ല

29-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലിനും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി തീരുമാനം. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു കാണുന്ന പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്വബോധം പുലര്‍ത്തണമെന്ന് എന്‍ട്രികള്‍ വിലയിരുത്തി ജൂറി അഭിപ്രായപ്പെട്ടു. സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതില്‍ ജൂറി കടുത്ത ആശങ്ക രേഖപ്പെടുത്തി. മികച്ച സീരിയലുകള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്‍ ചാനല്‍ മേധാവിമാരുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു. മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അശ്വതി ശ്രീകാന്ത് നേടി. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം …

Read More

വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച സിനിമയാണ് ‘വാരിയംകുന്നന്‍’. വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് നേരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പൃഥ്വിരാജിനും കുടുംബത്തിനും സംവിധായകനുമെല്ലാം എതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു. സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി എന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ”വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി, ഇനിയൊരു വാരിയംകുന്നനും കേരളമണ്ണില്‍ ഉണ്ടാകാന്‍ അനുവദിക്കരുത്” എന്ന അഘോരി ഹിന്ദു ഗ്രൂപ്പിന്റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

Read More

മോഹന്‍ലാല്‍ സംവിധായകനായി എത്താന്‍ വൈകും

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസി’ന്റെ ചിത്രീകരണം വൈകുന്നതിനെ കുറിച്ച് പറഞ്ഞ് സന്തോഷ് ശിവന്‍. കോവിഡ് രണ്ടാം തരംഗം വന്നതോടെയാണ് ബറോസിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചത്. മറ്റെല്ലാം സിനിമകളുടെയും ചിത്രീകരണം ആരംഭിച്ചിട്ടും ബറോസ് എന്തുകൊണ്ട് തുടങ്ങുന്നില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. ഒടിടിപ്ലേക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ശിവന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 100-ല്‍ അധികം ആളുകളെ വെച്ചാണ് ഇനി ബറോസിലെ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. വിദേശ രാജ്യങ്ങളില്‍ നിന്നും അഭിനേതാക്കള്‍ എത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ …

Read More

നയന്‍താരയുടെ നായകനായി പൃഥ്വിരാജ് എത്തും

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താരയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ‘ഗോള്‍ഡ്’ എന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് നടന്‍ അജ്മല്‍ അമീര്‍ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തു വിട്ടിരിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ അജ്മലും പ്രധാന കഥാപാത്രമായി എത്തും. പൃഥ്വിരാജ് സുകുമാരനും നയന്‍താരയും ആദ്യമായി പ്രധാന റോളില്‍ എത്തുന്നുവെന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. നയന്‍താരയെയും ഫഹദ് ഫാസിലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘പാട്ട്’ എന്ന ചിത്രം അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രം മാറ്റിവെച്ചാണ് പുതിയ …

Read More
error: Content is protected !!