രോഹിത് വി. എസ് ചിത്രത്തിലേക്ക് നായികയെ തേടുന്നു

ടോവിനോ തോമസ്, സുമേഷ് മൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘കള’യ്ക്കു ശേഷം രോഹിത് വി. എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലേക്ക് നായികയെ തേടുന്നു. മികച്ച അഭിനയ പാഠവമുള്ള, 18-30 വയസിനിടയില്‍ പ്രായമുള്ള ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള കഴിവുറ്റ പ്രതിഭയെയാണ് കഥാപാത്രം ആവശ്യപ്പെടുന്നത്. കായികാഭ്യാസങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് പ്രത്യേക മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ അവരുടെ എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും, ഒരു മിനുറ്റില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോയും +91 963388031 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ അല്ലെങ്കില്‍ …

Read More

അദ്ദേഹത്തിന്റെ 50 ശതമാനം മാത്രമേ പുറത്തു വന്നിട്ടുള്ളു: മുരളി ഗോപി

ലയാള സിനിമ വേണ്ട വിധം പ്രയോജനപ്പെടുത്താത്ത നടനാണ് ദിലീപ് എന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഒരു നടനെന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റെതായി പുറത്തുവന്നിട്ടുള്ളു. കമ്മാരസംഭവം ചിത്രത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്സ്പ്ലോര്‍ ചെയ്തിട്ടുണ്ട് എന്നാണ് മുരളി ഗോപി കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ദിലീപ് ഒരുപാട് എക്സ്‌പ്ലോര്‍ ചെയ്യപ്പെടാത്ത ആക്ടറാണ്. ഒരു നടന്‍ എന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റെതായി പുറത്തുവന്നിട്ടുളളൂ. കമ്മാരസംഭവത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്സ്പ്ലോര്‍ ചെയ്തിട്ടുണ്ട്. വേറൊരു മുഖമുളള, വേറൊരു …

Read More

ആ സിനിമ ചെയ്യാമെന്ന് സമ്മതിച്ചത് മകളുടെ സെമസ്റ്റര്‍ ഫീസ് അടയ്ക്കാന്‍: സുരേഷ് ഗോപി

തന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ തനിക്ക് ആവില്ലെന്ന് സുരേഷ് ഗോപി. കുറച്ചുകാലം സിനിമയില്‍ നിന്നും വിട്ടു നിന്നതിനെ കുറിച്ച് താരം മനസ്സ് തുറക്കുന്നു. നീട്ടിവെച്ചിരുന്ന സിനിമാ പദ്ധതികള്‍ തുടങ്ങാമെന്ന് സമ്മതം പറഞ്ഞത് മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് അക്കൗണ്ടില്‍ ഇല്ലായിരുന്നതു കൊണ്ടാണെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ ആവില്ല. സോഷ്യല്‍ മീഡിയയിലൂടെയോ ചാനലുകളിലൂടെയോ വരുന്ന വാര്‍ത്തകളിലൂടെ താന്‍ കണ്ടെത്തുകയാണ്. തന്റെ മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് വിളിച്ച് പറയും. അവര്‍ക്കത് സത്യസന്ധമാണെന്ന് തോന്നിയാല്‍ ചെയ്യും. അല്ലാതെ വിളിക്കുന്ന എല്ലാവര്‍ക്കും …

Read More

ജോഷിയുടെ സംവിധാനത്തില്‍ ജയസൂര്യ ചിത്രം

ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ജന്മദിന സമ്മാനവുമായി സംവിധായകന്‍ ജോഷിയും മലയാളത്തിലെ പ്രമുഖ നിര്‍മാതക്കളായ കാവ്യ ഫിലിംസും. മാമാങ്കം എന്ന ചിത്രത്തിന് ശേഷം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മാണം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് അനൗണ്‍സ് ചെയ്തിരിക്കുന്നത്. പൊറിഞ്ചു മറിയം ജോസ്, പാപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോഷി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ജയസൂര്യയുടെ ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന് പ്രതീക്ഷിക്കാം. നിഷാദ് കോയ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കുന്നത്. പ്രോജക്ട് ഡിസൈന്‍ ബാദുഷ എന്‍ എം. വാര്‍ത്ത …

Read More

അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘തേര്’, ടൈറ്റില്‍ പോസ്റ്റര്‍

അമിത് ചക്കാലക്കലിനെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘തേര്’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലയ്ക്കലും എസ്.ജെ സിനുവും ഒന്നിക്കുന്ന ചിത്രമാണ് തേര്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി. സാം ആണ് തേര് നിര്‍മ്മിക്കുന്നത്. ചതുരംഗക്കളവും, അതിലെ തേരും, പൊലീസ് തൊപ്പിയും, വിലങ്ങും, തോക്കും, ഉള്‍പ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റര്‍ നിഗൂഢത പടര്‍ത്തുന്നുണ്ട്. . ജിബൂട്ടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി 6 മണിക്കൂര്‍ കൊണ്ട് വണ്‍ മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ തരംഗമായി നില്‍ക്കെയാണ് പുതിയ പ്രോജക്ടിന്റെ അനൗണ്‍സ്‌മെന്റ് …

Read More

മഹേഷ് നാരായണന്‍ ഇനി ബോളിവുഡിലേക്ക്

സംവിധായകന്‍ മഹേഷ് നാരായണന്‍ ബോളിവുഡിലേക്ക്. ‘ഫാന്റം ഹോസ്പിറ്റല്‍’ എന്ന ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. ആരോഗ്യരംഗത്തെ ചൂഷണത്തെപ്പറ്റി പറയുന്ന ത്രില്ലറായിരിക്കും ചിത്രം. തല്‍വാര്‍, റാസി, ബദായി ഹോ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച പ്രീതി ഷഹാനിയാണ് നിര്‍മ്മാതാവ്. ആകാശ് മൊഹിമനും മഹേഷ് നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജോസി ജോസഫ് സഹനിര്‍മ്മാതാവാണ്. ആരോഗ്യരംഗത്തെ ഞെട്ടിക്കുന്ന ചൂഷണങ്ങളെ കുറിച്ച് പഠനം നടത്തിയ ജോസി ജോസഫിന്റെ കണ്ടെത്തലുകള്‍ ചിത്രത്തിന് ആധാരമാകും. അതേസമയം, മാലിക് ആണ് മഹേഷ് നാരായണിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. …

Read More

മഞ്ജു വാര്യര്‍ ആയിരുന്നു കയറ്റം സിനിമയില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി: സനല്‍കുമാര്‍ ശശിധരന്‍

കയറ്റം സിനിമയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി മഞ്ജു വാര്യര്‍ ആണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജു വാര്യര്‍ക്ക് തന്റെ സംവിധാന ശൈലിയുമായി ചേര്‍ന്നു പോകാനാകുമോ എന്ന് വലിയ ആശങ്കയുണ്ടായിരുന്നു എന്നാണ് സനല്‍കുമാര്‍ എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഹിമാചലിലെ ചിത്രീകരണ സമയത്തുണ്ടായ വെള്ളപ്പൊക്കം, അപകടം നിറഞ്ഞ ട്രെക്കിംഗ്, പുതിയ ഭാഷയുണ്ടാക്കല്‍ എന്നിവയില്‍ ഏതായിരുന്നു സിനിമയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘടകമെന്ന ചോദ്യത്തിന്, ഇതൊന്നുമല്ല മഞ്ജു വാര്യര്‍ ആയിരുന്നു ആ വെല്ലുവിളി എന്നാണ് സനല്‍ പറയുന്നത്. പരമ്പരാഗത സിനിമാ മേഖലയില്‍ കഴിവ് …

Read More

ഓര്‍മ്മകള്‍ പങ്കുവച്ച് ശ്രീകാന്ത് കെ. വിജയന്‍

പൃഥ്വിരാജിന്റെ ആദ്യ ആക്ഷന്‍ ചിത്രമായ ‘സത്യം’ പുറത്തുവന്നിട്ട് ഇന്നേക്ക് 17 വര്‍ഷം ആകുന്നു. പൃഥ്വിരാജ്, പ്രിയാമണി ഇരുവരുടെയും തുടക്കകാലത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘സത്യം’. പിന്നീടുള്ള അവരുടെ വളര്‍ച്ചക്ക് ഈ ചിത്രം അവരെ സഹായിച്ചിട്ടുണ്ട്. സത്യം സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ച മറ്റൊരു നടനാണ് ‘കോള്‍ഡ് കേസ്’ സിനിമയില്‍ പൃഥ്വിരാജിന് എതിരെ പ്രധാന വേഷത്തില്‍ എത്തിയ ശ്രീകാന്ത് കെ. വിജയന്‍. തന്റെ സിനിമയിലേക്കുള്ള ആദ്യ ചുവട് സത്യം എന്ന ചിത്രത്തില്‍ ആയത് ഇന്ന് വളരെ കൗതുകം തോന്നിക്കുന്ന ഒരു കാര്യമാണ്. ചെറിയ ഒരു വേഷം …

Read More

സിനിമ എട്ടു നിലയില്‍ പൊട്ടുമെന്ന കമന്റിനോട് അപ്പാനി ശരത്ത്

അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രം ‘മിഷന്‍ സി’യെ കുറിച്ച് മോശമായി സംസാരിച്ച യുവാവിന് മറുപടി നല്‍കി താരം. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിശേഷം പങ്കുവച്ച പോസ്റ്റിന് ആണ് മോശം കമന്റ് എത്തിയത്. ”പോസ്റ്റര്‍ കണ്ടാല്‍ അറിയാം 8 നില” എന്നാണ് കമന്റ്. അപ്പാനി ശരത്തിന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ”തിയേറ്റര്‍ പോലും ഇതുവരെ തുറന്നിട്ടില്ല ചേട്ടന് അറിയോ ഞങ്ങളുടെ അവസ്ഥ… ചേട്ടാ ഓരോ സിനിമയും ഞങ്ങള്‍ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം …

Read More

‘ദി ഹോമോസാപ്പിയന്‍സ്’ സെപ്റ്റംബറില്‍ എത്തും

‘കുട്ടിയപ്പനും ദൈവദൂതരും’ എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരന്‍, എസ്.ജി അഭിലാഷ്, നിഥിന്‍ മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ദി ഹോമോസാപ്പിയന്‍സ്’ എന്ന മലയാളം ആന്തോളജി ഒരുങ്ങുന്നു. നാല് സെഗ്‌മെന്റുകളായാണ് ചിത്രം ഒരുങ്ങുന്നത്. ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍ ആന്റ് വില്ലേജ് മൂവി ഹൗസിന്റെ ബാനറില്‍ അഖില്‍ ദേവ്, ലിജോ ഗംഗാധരന്‍, വിഷ്ണു വി മോഹന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിക്കുന്നത്. കണ്ണന്‍ നായര്‍, ആനന്ദ് മന്മഥന്‍, ജിബിന്‍ ഗോപിനാഥ്, ധനല്‍ കൃഷ്ണ,ബിജില്‍ ബാബു രാധാകൃഷ്ണന്‍,ദെക്ഷ വി നായര്‍ എന്നിവരാണ് …

Read More
error: Content is protected !!