ബോളിവുഡ് താരം കത്രീന കൈഫിന് കോവിഡ്
മുംബൈ:ബോളിവുഡിൽ താരങ്ങൾക്ക് കോവിഡ് പടർന്ന് പിടിക്കുകയാണ്. നിരവധി താരങ്ങൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. നേരത്തെ, ബോളിവുഡ് താരങ്ങളായ ആമിര്ഖാന്, അക്ഷയ് കുമാര്‍, വിക്കി കൗശാല്‍ തുടങ്ങിയവര്‍ക്കും വൈറസ് ബാധിച്ചിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ബോളിവുഡ് തരാം കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നും വീട്ടിൽ വിശ്രമത്തിലാണെന്നും താരം അറിയിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും ചത്രീന സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.
Read More