ഇന്ന് ഇർ‌ഫാൻ ഖാൻ ജന്മദിനം

ബോളിവുഡ് ഹിന്ദി ചലച്ചിത്രരം‌ഗത്തിനുപുറമേ ബ്രിട്ടീഷ്, അമേരിക്കൻ സിനിമകളിലും അഭിനയിച്ചിരുന്ന ഒരു നടനാനായിരുന്നു ഇർഫാൻ ഖാൻ (7 ജനുവരി 1967 – 29 ഏപ്രിൽ 2020). 30 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഖാന് ഒരു ദേശീയ ചലച്ചിത്ര അവാർഡും ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നാല് വിഭാഗങ്ങളിലായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര നിരൂപകരും സമകാലികരും മറ്റ് വിദഗ്ധരുമുൾപ്പെടെയുള്ളവർ അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കുന്നു. 2011-ൽ അദ്ദേഹത്തിന് ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ …

Read More

ഇന്ന് ദീപിക പദുകോൺ ജന്മദിനം

ഇന്ത്യയിലെ മോഡലും ഹിന്ദി ബോളിവുഡ് സിനിമ രം‌ഗത്തെ അഭിനേത്രിയുമാണ് ദീപിക പദുകോൺ ( ജനനം: ജനുവരി 5, 1986). ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക അഭിനയജീവിതം തെരഞ്ഞെടുത്തു. ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ ‘ഐശ്വര്യ’യിലൂടെയാണ്. അടുത്ത വര്ഷം, പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന ‘ഓം ശാന്തി ഓം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും, ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി. ഇന്ത്യൻ ബാഡ്മിൻറൺ …

Read More

രൺബീർ കപൂർ അനിൽ കപൂർ ചിത്രം ആനിമൽ

കബീർ സിംഗ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരുക്കിയ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന പുതിയ ബോളിവുഡ് ചിത്രമാണ് അനിമൽ. പുതുവർഷത്തോടനുബന്ധിച്ച് സന്ദീപ് റെഡ്ഡി വംഗ ഒരു പ്രീ-ലുക്ക് ടീസർ പങ്കിട്ടുകൊണ്ട് ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചു. പ്രീ-ലുക്ക് ടീസറിൽ രൺബീർ കപൂറിന്റെ ശബ്‌ദം തീവ്രമായ കുടുംബ ബന്ധത്തെപറ്റി സൂചന നൽകുന്നു. രൺബീർ കപൂർ നായകനായ അനിമലിൽ, അനിൽ കപൂർ, പരിനീതി ചോപ്ര, ബോബി ഡിയോൾ എന്നിവരും മറ്റ് നിർണായക വേഷങ്ങളിൽ അഭിനയിക്കുന്നു. കൃഷൻ കുമാറും ഭൂഷൺ കുമാറിന്റെ ബാനർ ടി സീരീസും ചേർന്നാണ് ചിത്രം …

Read More

വരുണ്‍ ധവാന്‍ ചിത്രം ‘കൂലി നമ്ബര്‍ 1’ : പുതിയ ഗാനം പുറത്തിറങ്ങി

ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത് വാഷു ഭഗ്നാനി നിര്‍മിക്കുന്ന പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ‘കൂലി നമ്ബര്‍ 1’. വരുണ്‍ ധവാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ സാറ അലി ഖാന്‍ ആണ് നായിക.  ഒരു പാവപ്പെട്ട കൂലിയുമായി പ്രണയത്തിലായ ഒരു ധനികയായ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോൾ ചിത്രത്തിലെ  പുതിയ വീഡിയോ പുറത്തുവിട്ടു. 2019 ഓഗസ്റ്റ് 8 ന് ബാങ്കോക്കില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച്‌ 2020 മെയ് 1 ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. …

Read More

ബോളിവുഡ് ചിത്രം ലക്ഷ്മി ബോംബ്: പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

അക്ഷയ് കുമാർ നായകനായി എത്തിയ ബോളിവുഡ് ചിത്രമാണ് ലക്ഷ്മി ബോംബ്. രാഘവാ ലോറൻസിന്റെ ഹിറ്റ് തമിഴ് ഹൊറർ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. മെയ് 22നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗൺ മൂലം തിയറ്ററുകൾ അടച്ചിട്ടതിനാൽ സിനിമ നേരിട്ട് ഓൺലൈൻ ആയി റിലീസ് ചെയ്തു. ചിത്രം ദീപാവലി റിലീസ് ആയി ഹോട്ട്സ്റ്റാറിൽ നവംബർ 9ന് റിലീസ് ചെയ്തു . രാഘവാ ലോറൻസ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്.

Read More

‘ദി വൈറ്റ് ടൈഗർ’ : ഹിന്ദി ട്രെയ്‌ലർ റിലീസ് ചെയ്തു

‘ദ വൈറ്റ് ടൈഗർ’ എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ ജനുവരി 22ന് റിലീസ് ചെയ്യും. ചിത്രത്തിൻറെ ഹിന്ദി ട്രെയ്‌ലർ റിലീസ് ചെയ്തു. സംവിധായകൻ രാമൻ ബഹ്‌റാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയക ചോപ്രയും, രാജ് കുമാറും പ്രധാന താരകയി എത്തുന്നു. 2008 ൽ പ്രസിദ്ധീകരിച്ച വൈറ്റ് ടൈഗർ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറും 2008 മാൻ ബുക്കർ സമ്മാനത്തിനും അർഹമായ നോവൽ ആണ് ‘ദി വൈറ്റ് ടൈഗർ’.

Read More

ബോളിവുഡ് ചിത്രം രാധെയ്ക്ക് 230 കോടി രൂപയുടെ കരാർ

ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ തന്റെ വരാനിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ രാധെ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ് എന്ന ചിത്രത്തിൻറെ തിരക്കിലാണ്, ഇത് ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്. രാധേ എന്ന ചിത്രത്തിൽ നായികയായി ദിഷ പതാനി ഉണ്ട്, അത് അടുത്ത വർഷം തിയേറ്ററുകളിൽ എത്തും. പ്രഭുദേവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രൺദീപ് ഹൂഡയെ എതിരാളിയായി അവതരിപ്പിക്കും. രാധെയുടെ നിർമ്മാതാക്കൾ ചിത്രം ഈ വർഷം ഈദിന് റിലീസ് ചെയ്യാൻ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, കൊറോണ വൈറസ് …

Read More

വരുണ്‍ ധവാന്‍ ചിത്രം ‘കൂലി നമ്ബര്‍ 1’ : പുതിയ പോസ്റ്റർ റിലീസ് ചെയ്തു 

ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത് വാഷു ഭഗ്നാനി നിര്‍മിക്കുന്ന പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ‘കൂലി നമ്ബര്‍ 1’. വരുണ്‍ ധവാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ സാറ അലി ഖാന്‍ ആണ് നായിക. ഒരു പാവപ്പെട്ട കൂലിയുമായി പ്രണയത്തിലായ ഒരു ധനികയായ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോൾ ചിത്രത്തിലെ  പുതിയ പോസ്റ്റർ പുറത്തുവിട്ടു. 2019 ഓഗസ്റ്റ് 8 ന് ബാങ്കോക്കില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച്‌ 2020 മെയ് 1 ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. …

Read More

ഇന്ന് ട്വിങ്കിൾ ഖന്ന ജന്മദിനം

1990 കളിൽ ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു ട്വിങ്കിൾ ഖന്ന (ജനനം: ഡിസംബർ 29, 1974). ഇപ്പോൾ അഭിനയത്തിൽ നിന്ന് വിരമിച്ച് ഒരു ഇന്റീരിയർ ഡിസൈനറായി ജോലി നോക്കുന്നു.നടൻ അക്ഷയ്‌ കുമാറിന്റെ ഭാര്യയാണ്‌ പ്രമുഖ ചലച്ചിത്ര ദമ്പതികളായ രാജേഷ് ഖന്ന, ഡിംപിൾ കപാഡിയ എന്നിവരുടെ മൂത്ത മകളാണ് ട്വിങ്കിൾ ഖന്ന. റിങ്കി ഖന്ന സഹോദരിയാണ്. തന്റെ പിതാവിന്റെ 32 ആം പിറന്നാളിന്റെ അന്നാണ് ട്വിങ്കിൾ ഖന്ന ജനിച്ചത്. ട്വിങ്കിൾ ഖന്ന അദ്യം അഭിനയിച്ച ചിത്രം ബോബി ഡിയോൾ നായകനായി അഭിനയിച്ച ബർസാത് (1995) …

Read More

വരുണ്‍ ധവാന്‍ ചിത്രം ‘കൂലി നമ്ബര്‍ 1’ : പുതിയ പ്രൊമോ വീഡിയോ കാണാം

ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത് വാഷു ഭഗ്നാനി നിര്‍മിക്കുന്ന പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ‘കൂലി നമ്ബര്‍ 1’. വരുണ്‍ ധവാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ സാറ അലി ഖാന്‍ ആണ് നായിക.  ഒരു പാവപ്പെട്ട കൂലിയുമായി പ്രണയത്തിലായ ഒരു ധനികയായ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോൾ ചിത്രത്തിലെ  പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു. 2019 ഓഗസ്റ്റ് 8 ന് ബാങ്കോക്കില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച്‌ 2020 മെയ് 1 ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് നേരത്തെ …

Read More
error: Content is protected !!