സിനിമ മേഖലയിലും ലോക്ഡൌണ്‍ പൂര്‍ണo

  കോറോണയുടെ പശ്ചാത്തലത്തില്‍ സിനിമ മേഖലയും പൂര്‍ണമായി നിര്‍ത്തി. പല രീതിയിലും നിയന്ത്രണങ്ങള്‍ രാജ്യത്ത് കര്‍ശനമാകുമ്പോള്‍ സിനിമകളുടെ സെന്‍സറിങ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സി.ബി.എഫ്.സി തീരുമാനിച്ചു. സി.ബി.എഫ്.സി ചെയര്‍മാന്‍ പ്രസൂന്‍ ജോഷിയാണ് ഉത്തരവിറക്കിയത്. നിലവില്‍ സെന്‍സറിങ് നടപടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിങ് നിര്‍ത്തിവെക്കാനും തീരുമാനമായി. എന്നാല്‍, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, സൂക്ഷ്മ പരിശോധന തുടങ്ങിയവക്ക് മുടക്കമുണ്ടാകില്ല. ഇത്തരം ജോലികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്.

Read More

കോവിഡ് 19; ബോധവത്കരണവുമായി ഷാരുഖ് ഖാൻ

കോവിഡ് 19 പടരുന്ന ഈ സാഹചര്യത്തിൽ നിരവധി ഡോക്ടര്‍മാകരും ആരോഗ്യ വകുപ്പും ബോധവത്കരണവുമായി രംഗത്ത്‌വന്നിരുന്നു. നടന്‍ ഷാരുഖ് ഖാനും’ കൊറോണയ്ക്കെതിരെ വിവരങ്ങള്‍ നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പഷെയർ ചെയ്തിരിക്കുകയാണ്. വീഡിയോ ഇതിനോടകം’തന്നെ വൈറലായി കഴിഞ്ഞു.

Read More

ഞങ്ങൾക്ക് എല്ലാത്തരത്തിലും പരസ്പരം സ്നേഹിക്കുകയാണ്.. ചിത്രങ്ങൾ പങ്കുവച്ച് താരങ്ങൾ

ബോളിവുഡ് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. കൊവിഡ് -19ന്റെ സാഹചര്യത്തിൽ അനുഷ്ക ശർമ്മയും വിരാട് കോലിയും സ്വയം ഐസൊലേഷന്‍ തിരഞ്ഞെടുത്ത് വീട്ടിനുള്ളിലിരിക്കുകയാണ്. സ്വയമുള്ള ഐസൊലേഷൻ ഞങ്ങൾക്ക് എല്ലാത്തരത്തിലും പരസ്പരം സ്നേഹിക്കാനുള്ള അവസരമായി മാറിയിരിക്കുകയാണ് എന്ന തലക്കെട്ടോടെയാണ് പുതിയ ചിത്രം ആരാധകരുമായി ഷെയർ ചെയ്തത്.

Read More

തന്‍റെ ചിത്രം പകര്‍ത്താന്‍ രൺബീർ കപൂർ അല്ലാതെ മറ്റാരും എത്തില്ല…. ചിത്രങ്ങൾ ഷെയർ ചെയ്ത ബോളിവുഡ് താരം

ബോളിവുഡ് താരങ്ങളും പ്രേക്ഷകരുടെ ഇഷ്ട്ട ജോഡികളുമായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഡിസംബറില്‍ വിവാഹിതരാക്കുന്നു എന്നാണ് പുതിയ വാർത്തകൾ. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. ആലിയ ഷെയർ ചെയ്ത പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വീടിന്‍റെ ജനവാതില്‍ വഴി സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റയിലൂടെ ഷെയർ ചെയ്തത്. ചിത്രത്തിന്‍റെ താഴെ താരം ഇങ്ങനെ കുറിച്ചു. തന്‍റെ ചിത്രം പകര്‍ത്താന്‍ രൺബീർ കപൂർ അല്ലാതെ മറ്റാരും എത്തില്ല.

Read More

ചിത്രങ്ങൾ പങ്കുവച്ച് നയൻതാര

ജനതാ കർഫ്യൂവിനെയും പ്രധാനമന്ത്രിയുടെ നയങ്ങളെയും പിന്തുണച്ചുകൊണ്ട് കൈ അടിച്ച് ശബ്ദമുണ്ടാക്കി രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ ഒന്നടങ്കം അഭിനന്ദിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീ‍ഡിയയില്‍ തരംഗമാകുന്നത്. ബാൽക്കണിയിൽ നിന്നു കൊണ്ട് കൈ കൊട്ടുന്ന താരത്തിൻ്റെ ചിത്രം ആരാധകരുമായി ഷെയർ ചെയ്തിട്ടുണ്ട്. മികച്ച ഒരു ആരോഗ്യാന്തരീക്ഷമുണ്ടാക്കുന്നതിനായി അഹോരാത്രം പ്രവർത്തിക്കുന്ന എല്ലാ സന്നദ്ധ പ്രവർത്തകർക്കും ആദരമെന്ന് കുറിച്ചുകൊണ്ടാണ് താരത്തിൻ്റെ പോസ്റ്റ്. നിരവധി പേരാണ് താരത്തിൻ്റെ ഈ ചിത്രത്തിന് കമൻ്റുകളുമായി വന്നത്.

Read More

കനിക കപൂറിനോട് ആശുപത്രി അധികൃതരുടെ നിർദ്ദേശം

ന്യൂഡൽഹി; കൊറോണ വൈറസ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന കനികയുടെ ആരോപണം തെറ്റാണെന്നും താരത്തെ പോലെയല്ല, രോഗിയെപ്പോലെ പെരുമാറാൻ തയാറാകണമെന്നും ക്വാറന്റീൻ ചെയ്ത ലക്നൗ സഞ്ജയ് ഗാന്ധി പി ജി ഐ എം എസ് ആശുപത്രി ഡയറക്ടർ പി.കെ. ധിമൻ പറയുന്നു.

Read More

കോവിഡ് 19; കനിക കപൂറിന്റെ കൂടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളും

മുംബൈ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ തങ്ങിയ ലക്‌നൗവിലെ ഹോട്ടലില്‍ തന്നെയാണ് ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും തങ്ങിയതെന്ന് സ്ഥിതീകരിച്ചു. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ കനിക തങ്ങിയത് ലക്‌നൗവില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തങ്ങിയ ഹോട്ടലിലാണെന്ന് ഉത്തര്‍പ്രദേശ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാക്കി. മാര്‍ച്ച് 11 മുതല്‍ നഗരത്തിലുണ്ടായിരുന്ന കനിക കപൂറിന്റെ റൂട്ട് മാപ്പ് കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടത്തിലെയും യുപി ആരോഗ്യ വകുപ്പിലെയും ആയിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന 100 ടീമുകളാണ് ശ്രമം നടത്തികൊണ്ടിരിക്കുന്നത്. കനികയുമായി സമ്പര്‍ക്കത്തില്‍ വരാനിടയുള്ള 22,000 പേരെയാണ് …

Read More

കോവിഡ് 19; വിവാഹം മാറ്റിവച്ച് ബോളിവുഡ് താരങ്ങൾ

കോവിഡ് 19 ​ലോ​​​കം​ ​മു​​​ഴു​​​വ​​​നും​ ​പ​​​ട​​​രു​​​ന്ന​ ​ഈ പശ്ചാത്തലത്തിൽ വി​​​വാ​​​ഹം​ ​മാ​​​റ്റി​​​വ​​​ച്ച് ​ബോ​​​ളി​​​വു​​​ഡ് ​ന​​​ടി​ ​റി​​​ച്ച​ ​ഛ​​​ദ്ദ​​​യും​ ​ന​​​ട​ൻ​ ​അ​​​ലി​ ​ഫ​​​സ​​​ലും.​ ​അടുത്തമാസമാണ് ഇരുവരുടെയും​ ​വി​​​വാ​​​ഹം​ ​നിശ്ചയിച്ചിരുന്നത്.​ ​കോ​​​വി​​​ഡ് 19​ന്റെ​ ​സാ​​​ഹ​​​ച​​​ര്യ​​​ത്തി​ൽ​ ​വി​​​വാ​​​ഹ​ ​തീ​​​യ​​​തി​ ​മാ​​​റ്റാ​​​നാ​​​ണ് ​ഇ​​​രു​​​വ​​​രു​​​ടെ​​​യും​ ​തീ​​​രു​​​മാ​​​നം.വി​​​വാ​​​ഹം​ 2020​ ​ന്റെ​ ​അ​​​വ​​​സാ​​​ന​ ​പ​​​കു​​​തി​​​യി​​​ലേ​​​ക്ക് ​മാ​​​റ്റാ​നാണ് ​തീരുമാനം. 2016​​​ലാ​​​ണ് ​റി​​​ച്ച​​​യും​ ​അ​​​ലി​​​യും​ ​പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​വു​​​ന്ന​​​ത്.​

Read More

കൊറോണ; വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി,

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കൊറോണ പകരുന്ന ഈ പശ്ചാത്തലത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരോട് പങ്കുവച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള മാറ്റ് താരങ്ങള്‍ ജോര്‍ജ്ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. പിന്നെയാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്. ചിത്രത്തിലെ നായിക …

Read More

പ്രിയങ്ക ചോപ്രക്കും ഭര്‍ത്താവ് നിക്ക് ജൊനാസിനും എതിരെ വിമർശനവുമായി അര്‍ണാബ് ഗോസ്വാമി രംഗത്ത്

വിദേശത്തു നിന്നും വന്ന ഗായിക കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ പ്രിയങ്ക ചോപ്രക്കും ഭര്‍ത്താവ് നിക്ക് ജൊനാസിനും എതിരെ ഇപ്പോൾ അര്‍ണാബ് ഗോസ്വാമി രംഗത്ത് എത്തിയിരിക്കുകയാണ്. ഉത്തരവാദിത്വമില്ലാത്ത മറ്റൊരു ബോളിവുഡ്കാരി കൂടി ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ നിന്നും പറന്നെത്തി വലിയ ആള്‍ക്കാരുടെ ഹോളി പാര്‍ട്ടിയിലൊക്കെ പങ്കെടുത്തിട്ടുണ്ട് എന്ന് അര്‍ണാബ് ഗോസ്വാമി വിമര്ശിക്കുന്നുണ്ട്. ഇത്രയും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ആളുകള്‍ ലോകാരോഗ്യ സംഘടനയുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ആഗോള ഓര്‍ഗനൈസേഷന്റെ അംബാസഡറാകുന്നതില്‍ അര്‍ത്ഥമില്ല എന്നും അര്‍ണാബ് ഗോസ്വാമി പറയുന്നു.

Read More
error: Content is protected !!