ബോളിവുഡ് നായികാ ദീപിക പദുക്കോണിന്റെ ഫൊട്ടോഷൂട്ട് വൈറലായി; ഏറ്റെടുത്ത് ആരാധകർ

  ബോളിവുഡ് താരം ദീപികാ പദുകോണിൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ‘എല്ലേ’ എന്ന മാഗസിന് അനുവദിച്ച ദീപികയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.എല്ലേ മാഗസിന്റെ മാർച്ച് ലക്കത്തിനായാണ് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടന്നത്.

Read More

ഹിന്ദി ചിത്രം ‘ബാഗി 3’ പുതിയ വീഡിയോ സോങ് റിലീസ് ചെയ്തു

  ടൈഗര്‍ ഷ്‌റോഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാഗി 3. ബാഗി സീരിസിലെ മൂന്നാം പതിപ്പാണ് ഈ ചിത്രം. രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന്‍ ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. മൂന്നാം ഭാഗത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂര്‍ ആണ്. ബാഗിയുടെ ഒന്നാം ഭാഗത്തില്‍ ശ്രദ്ധ ആയിരുന്നു നായിക. 2018 ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പടങ്ങളില്‍ ഒന്നായിരുന്നു ബാഗി 2. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ സോങ് പുറത്തിറങ്ങി.

Read More

ആരാധകനെ അപമാനിച്ച യാമി ഗൗതമിനെതിരെ പ്രതിഷേധം

  ആരാധകനെ അപമാനിച്ചെന്ന ആരോപണവുമായി നടി യാമി ഗൗതമിനെതിരെ പ്രതിഷേധവുമായി ചിലര്‍ രംഗത്ത്. പരമ്പരാഗതമായി ധരിക്കുന്ന ഗമോസ അസമില്‍ നിന്നുള്ള ആരാധകൻ യാമി ഗൗതമിന്റെ കഴുത്തിലിടാൻ ശ്രമിക്കുകയായിരുന്നു. ആരാധകനെതിരെ യാമി പ്രതികരിച്ചത് ആണ് വിവാദമായത്. അസം സംസ്‍കാരത്തെ തന്നെ അപമാനിക്കുന്നതാണ് യാമി ഗൗതമിന്റെ പ്രവര്‍ത്തിയെന്നാണ് ചിലര്‍ പറയുന്നത്. താരത്തോടുള്ള സ്നേഹവും ആദരവും അറിയിക്കുകയായിരുന്നു ആരാധകന്റെ ലക്ഷ്യമെന്നും അതുകൊണ്ടാണ് ഗമോസ അണിയിക്കാന്‍ ശ്രമിച്ചതെന്നും അവര്‍ പറയുന്നു.

Read More

ആരാധകനോട് പ്രതികരിച്ച് നടി ”യാമി ഗൗതമി

വളരെ ഏറെ ആരാധകരുള്ള ഒരു നടിയാണ് യാമി ഗൗതമി. എന്നാൽ ഇന്ന് ഗമോസ കാരണം വിവാദത്തിൽ ആയിരിക്കുകയാണ് യാമി. തന്റെ ആരാധകനെ അപമാനിച്ചെന്ന ആരോപണവുമായിട്ടാണ് നടിക്കെതിരെ പ്രതിഷേധവുമായി കുറച്ചുപേർ രംഗത്ത് എത്തിയത്. ആസാം സംസ്കാരത്തിൽ പരമ്പരാഗതമായിട്ടുതന്നെ ധരിക്കുന്ന ഒന്നാണ് ഗമോസ, എന്നാൽ ആസാമിൽ നിന്നുള്ള യാമിയുടെ കടുത്ത ഒരു ആരാധകൻ ഗമോസ യാമിയുടെ കഴുത്തിലേക്ക് ഇടാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ തടയുകയും ആരാധകനെതിരെ യാമി പ്രതികരിക്കുകയും ചെയ്തു എന്നാൽ ഇതാണ് യാമിക്കെതിരെ വിവാദമായത്. ഇത് ആസാം സംസ്കാരത്തെ തന്നെ നടി അപമാനിച്ചു എന്നാണ് ചിലർ പറയുന്നത്.താരത്തിനോടുള്ള …

Read More

മുഴുനീള ആക്ഷനുമായി ടൈഗര്‍ ഷ്‌റോഫ്; ‘ബാഗി 3’ മാർച്ച് ആറിന് എത്തും

  ബോളിവുഡിന്റെ ആക്ഷൻ താരമായ ടൈഗര്‍ ഷ്‌റോഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാഗി 3’. ‘ബാഗി’ സീരിസിലെ മൂന്നാം പതിപ്പായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന്‍ തന്നെയാണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായിക. 2018 ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ബാഗി 2’. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം മാർച്ച് ആറിന് റിലീസ് ചെയ്യും.

Read More

പ്രേക്ഷകർ ഏറ്റെടുത്ത് ‘തപ്പഡ്’; തീയേറ്ററുകളിൽ മികച്ച റിപ്പോർട്ട്

  തപ്‌സി പന്നുവിനെ നായികയാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘തപ്പഡ്’. ഭർത്താവ് തല്ലിയപ്പോൾ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. രത്‌ന പഥക് ഷാ, തൻവി അസ്മി, ദിയ മിർസ, രാം കപൂർ, കുമുദ് മിശ്ര, നിധി ഉത്തം, മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ റിലീസ് വിജയകരമാക്കി മുന്നേറുകയാണ്. സൗമിക് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. അനുരാഗ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നു.

Read More

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ‘ഭൂത്’ പ്രദർശനം തുടരുന്നു

  കരൺ ജോഹർ നിർമ്മിക്കുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് ‘ഭൂത്’ . വിക്കി കൗശൽ ചിത്രത്തിൽ നായകനാകുന്നു. ഭാനുപ്രതാപ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 21ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭൂമി പട്‌നേക്കർ ആണ് ചിത്രത്തിലെ നായിക. പ്രശാന്ത് പിള്ള, രാം സമ്പത്ത്, തനിഷ് ബാഗ്ചി എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സിദ്ധാർഥ് കപൂറും, അശുതോഷും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ശ്രീ നാരായൺ സിംഗ് ആണ് ചിത്രത്തിൻറെ എഡിറ്റർ.

Read More

‘കൈതി’ ഇനി ബോളിവുഡിലേക്ക്; നായകനായി അജയ് ദേവ്ഗൺ

  കോളിവുഡില്‍ വമ്പൻ ഹിറ്റായിരുന്നു ‘കൈതി’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിൽ നായകനായത് കാർത്തി ആയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുകയാണ്. തമിഴില്‍ കാര്‍ത്തി അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് റീമേക്കില്‍ അജയ് ദേവ്ഗണാണ് അവതരിപ്പിക്കുക. അജയ് ദേവ്ഗണ്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ‘അതെ, തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഞാന്‍ ചെയ്യുന്നുണ്ട്. 2021 ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും’, എന്നുമാണ് അജയ് ട്വിറ്ററില്‍ കുറിച്ചത്.

Read More

‘ശുഭ് മംഗൾ സ്യാദ സാവധാൻ’ന്റെ പുതിയ വീഡിയോ ഗാനം എത്തി

  ബോളിവുഡ് താരങ്ങളായ ആയുഷ്മാൻ ഖുറാനയും ജിതേന്ദ്ര കുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ശുഭ് മംഗൾ സ്യാദ സാവധാൻ’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. സ്വവർഗരതിയെ പ്രമേയമാക്കിക്കൊണ്ടുള്ള ഈ ചിത്രം 2017ൽ ഇറങ്ങിയ ‘ശുഭ് മംഗൽ സാവധാൻ’ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. സുനിത, നീന ഗുപ്ത, മാൻവി, നീരജ്, ഭൂമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹിതേഷ് കേവല്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ആനന്ദ് എൽ. റായ്, ഭൂഷൺ കുമാർ …

Read More

കൈതിയുടെ ഹിന്ദി പതിപ്പ് ഉടൻ; നായക സ്ഥാനത്തേക്ക് അജയ് ദേവ്ഗണും

  കോളിവുഡിൽ വമ്പൻ ഹിറ്റായ കൈതിയുടെ ഹിന്ദി പതിപ്പിന്റെ അണിയറ ചർച്ചകളാണ് ഇന്ന് സിനിമാലോകത്ത് ചൂടേറുന്നത്. കൈതിയിൽ നായകനായ കാർത്തിക് നു പകരം ഹിന്ദിയിൽ നായകനാരെന്നാണ് പുതിയ ചർച്ചകൾ. അതേസമയം ഹിന്ദി പതിപ്പിൽ നായക സ്ഥാനത്തേക്ക് വരുവാൻ ഹൃത്വിക് റോഷനെ സമീപിച്ചിട്ടുണ്ടെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്ത ചിത്രത്തിൽ സൽമാൻ ഖാനാണെന്നാണ്. അതേസമയം കൈതി റീമേക്കിൽ അജയ് ദേവ്ഗണെയും പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേർന്നാണ് ഹിന്ദിയിൽ ചിത്രമൊരുക്കാൻ ഒരുങ്ങുന്നത്. കാർത്തി നായകനായി എത്തിയ …

Read More
error: Content is protected !!