”ഞാന്‍ ഇതുവരെ പ്രണയബന്ധത്തില്‍ ചതിവ് കാണിച്ചിട്ടില്ല. ഞാന്‍ വിഢ്ഡിയാവുകയാണെങ്കില്‍ പിന്നെന്തിനാണ് ആ ബന്ധം”- വെളിപ്പെടുത്തലുമായി ബോളിവുഡ് താരം

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ദീപിക പദുക്കോൺ. വിവാഹത്തിന് മുന്നേ തനിക്ക് ജീവിതത്തിൽ ഒരുപാട് മാനസിക പിരിമുറുക്കം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം. വിവാഹത്തിന് മുന്നേ രണ്‍ബീര്‍ കപൂറായിരുന്നു താരത്തിന്റെ കാമുകന്‍. തന്റെ ആദ്യത്തെ കാമുകന്‍ തന്നെ ചതിക്കുകയായിരുന്നു എന്നും രണ്ടാമതൊരു അവസരത്തിനായി കരഞ്ഞു യാചിച്ചിരുന്നതായിട്ടും പറയുകയാണ് ദീപിക. ”എന്നെ സംബന്ധിച്ചിടത്തോളം ലൈംഗികബന്ധം വെറും ശാരീരികബന്ധമല്ല. അതില്‍ വികാരങ്ങളുമുണ്ട്. ഞാന്‍ ഇതുവരെ പ്രണയബന്ധത്തില്‍ ചതിവ് കാണിച്ചിട്ടില്ല. ഞാന്‍ വിഢ്ഡിയാവുകയാണെങ്കില്‍ പിന്നെന്തിനാണ് ആ ബന്ധം. സിങ്കിളായി ഇരിക്കുകയല്ലേ നല്ലത്.” ”മുമ്പ് ഞാന്‍ ഒരുപാട് വേദനിച്ചു. …

Read More

എയര്‍പോര്‍ട്ടില്‍ മാസ്‌ക്ക് ധരിച്ചുള്ള ചിത്രങ്ങൾ ഷെയർ ചെയ്ത് ബോളിവുഡ് താരം

കൊറോണ ബാധയെ തുടർന്ന് സുരക്ഷിതരായിരിക്കാന്‍ സന്ദേശം പങ്കുവച്ച് ബോളിവുഡ് താരം പരിനീതി ചോപ്ര. എയര്‍പോര്‍ട്ടില്‍ നിന്നുള്ള മാസ്‌ക്ക് ധരിച്ച ഫോട്ടോകളാണ് പരിനീതി ഷെയർ ചെയ്തിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ചിത്രങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും വരുന്നുണ്ട്. എന്തിന് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് എന്നാണ് സമൂഹമാധ്യമങ്ങൾ ഉന്നയിക്കുന്ന ചോദ്യം. എയര്‍പോര്‍ട്ടില്‍ മാസ്‌ക്ക് ധരിച്ചുള്ള മൂന്ന് ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്. ”സങ്കടകരമാണ്, പക്ഷെ ഇതാണ് ഇപ്പോള്‍ സ്ഥിതി. സുരക്ഷിതമായി തുടരുക” എന്നാണ് താരം ചിത്രങ്ങള്‍ക്കൊപ്പം നൽകിയിരിക്കുന്നത്.

Read More

”ഷെയിം ഓണ്‍ യു രോഹിത് ഷെട്ടി”.. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രോഹിത് ഷെട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതിഷേധം…

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതിഷേധം ഉയരുകയാണ്. ഷെയിം ഓണ്‍ യു രോഹിത് ഷെട്ടി എന്ന ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ നിറയുന്നത്. രോഹിത് ഷെട്ടി ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് നടി കത്രീന കൈഫിന്റെ ആരാധകരെ ദേഷ്യത്തിലാക്കിയത്. അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, അജയ് ദേവ്ഗണ്‍ എന്നിവര്‍ നായകന്‍മാരായി എത്തുന്ന ‘സൂര്യവംശി’ എന്ന ചിത്രമാണ് രോഹിത് ഷെട്ടി ഒരുക്കുന്ന ഏറ്റവും പുതിയ സിനിമ. കത്രീന കൈഫാണ് ചിത്രത്തില്‍ നായിക എത്തുന്നത്. ഏത് നടനിലേക്ക് ആയിരുന്നു താങ്കള്‍ കൂടുതല്‍ ഫോക്കസ് ചെയ്തത് എന്നതായിരുന്നു …

Read More

”കോപ്പി – പേസ്റ്റ് കാജോള്‍” മകളുമായിട്ടുള്ള ചിത്രം ഷെയർ ചെയ്തു താരം

ബോളിവുഡിന്റെ പ്രിയ താരം കാജോളിന്റെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. കാജോള്‍ പങ്കുവെച്ച മകള്‍ നൈസയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചർച്ചവിഷയം. രണ്ടുപേരെയും കാണാൻ ഒരു പോലെയുണ്ടെന്ന് ആരാധകര്‍ പറയുന്നത്. കാജോള്‍ മക്കളുടെ ഫോട്ടോ മുമ്പും പങ്കുവെച്ചിട്ടുണ്ട്. ഒരു ഫോട്ടോഷൂട്ടിലെ ഫോട്ടോയാണ് താരം പങ്കുവച്ചത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. കോപ്പി – പേസ്റ്റ് കാജോള്‍ എന്നാണ് ആരാധകര്‍ പറയുന്നത്. പതിനാറുകാരിയായ നൈസയ്‍ക്ക് പുറമെ യഗ് എന്ന ഒരു മകൻ കൂടി കാജോള്‍- അജയ് ദേവ്‍ഗണ്‍ ദമ്പതിമാര്‍ക്ക് ഉണ്ട്.

Read More

ബോളിവുഡ് ചിത്രം ‘തപ്പഡ്’ വീഡിയോ സോങ് റിലീസ് ചെയ്തു

അനുഭവ് സിൻഹ സംവിധാനം ചെയ്ത് തപ്‌സി പന്നു നായികയായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് സിനിമയാണ് ‘തപ്പഡ്’. ഭർത്താവ് തല്ലിയപ്പോൾ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. സിനിമയിലെ പുതിയ വീഡിയോ ഗാനം ഇറങ്ങി. രത്‌ന പഥക് ഷാ, തൻവി അസ്മി, ദിയ മിർസ, രാം കപൂർ, കുമുദ് മിശ്ര, നിധി ഉത്തം, മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. 2018 ലെ മുൽക്ക് എന്ന ചിത്രത്തിന് ശേഷം തപ്‌സി പന്നു, സംവിധായകൻ അനുഭവ് സിൻഹ എന്നിവരുടെ …

Read More

ബോളിവുഡ് മൂവി ‘സന്ദീപ് ഓർ പിങ്കി ഫറാർ’ ; ആദ്യ വിഡിയോ സോങ് എത്തി,

അർജുൻ കപൂറും, പരിനീതി ചോപ്രയും പ്രധാനവേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘സന്ദീപ് ഓർ പിങ്കി ഫറാർ’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. മാർച്ച് 20ന് ചിത്രം വെള്ളിത്തിരയിലേക്ക് എത്തും. ബോളിവുഡിലെ പ്രിയപ്പെട്ട ഓൺ-സ്‌ക്രീൻ ജോഡികളിൽ ഒരാളാണ് അർജുൻ കപൂറും പരിനീതി ചോപ്രയും. ഇരുവരും നേരത്തെ ഇഷക്സാദെ, നമസ്‌തേ ഇംഗ്ലണ്ട് എന്നീ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചു. സന്ദീപ് ഓർ പിങ്കി ഫറാർ നേരത്തെ 2018 ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്നായിരുന്നു. പിന്നീട് റിലീസ് തീയതി 2019 മാർച്ചിലേക്ക് മാറ്റിവച്ചു. ചിത്രം 2020 മാർച്ച് 20 ന് വെള്ളിത്തിരയിലെത്തും.ദിബാകർ …

Read More

ന്യൂ ലുക്കിൽ താരം കത്രീന കൈഫ്

ബോളിവുഡിലെ ഏറ്റവും മോസ്റ്റ് എലിജിബിള്‍ ബാച്ചലര്‍മാരില്‍ ഒരാളാണ് നടി കത്രീന കൈഫ്. ഇപ്പോ താരത്തിന്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ട്രെഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങളാണ് കത്രീന ഷെയർ ചെയ്തിരിക്കുന്നത്. ലെഹങ്കയാണ് കത്രീന ധരിച്ചിരിക്കുന്ന വസ്ത്രം.    

Read More

‘എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിന്റെ ആരാധകനാണ്’- വാക്കുകൾ കുറിച്ച് അമിതാഭ് ബച്ചൻ

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’.ഈ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.ഈ ചിത്തത്തിന്റെ അഞ്ച് ഭാഷകളിലാണ് ട്രെയിലര്‍ പുറത്തുവിട്ടത്. എന്നാൽ ഇതാ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് കൊണ്ട് ബോളിവുഡിന്റെ സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് തരംഗമാവുകയാണ്. ‘എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിന്റെ ആരാധകനാണ്. അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ട്രെയിലര്‍ കണ്ടതിന് ശേഷം താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്’ എന്നാണ് അമിതാഭ് ബച്ചൻ ട്വിറ്ററില്‍ പങ്കുവച്ചത്.

Read More

”ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ റസ്റ്റോറന്റ് പൂട്ടിച്ചു”

ചണ്ഡീഗഢ്: ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ റസ്റ്റോറന്റ് പൂട്ടി. ഹരിയാനയിലെ കര്‍ണാനില്‍ ദേശീയപാതയിൽ ഉള്ള ഹീ-മാന്‍ റസ്റ്റോറന്റിനാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. കെട്ടിടനിര്‍മാണ നിയമത്തെ ലംഘിച്ചെന്നാരോപിച്ച് കര്‍ണാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവ് നൽകിയത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് പ്രമോദ് കുമാർ, ഹീ-മാന്‍ റസ്റ്റോറന്റിന്റെ കര്‍ണാല്‍ ഫ്രാഞ്ചസി ഉടമ.

Read More

ഷൂട്ടിംഗിനിടെ ബോളിവുഡ് താരത്തിന് പരുക്ക്

ബോളിവുഡ് താരം രൺദീപ് ഹൂഡയ്ക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു. സൽമാൻ ഖാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന രാധേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് രൺദീപ് ഹൂഡയ്ക്ക് പരുക്കേറ്റത്ത്. ഇൻസ്റ്റഗ്രാമിലൂടെ താരമാണ് പരുക്കേറ്റ വിവരം ആരാധകരോട് പറഞ്ഞത്. ‘നല്ലൊരു ഓട്ടത്തിന് ശേഷം നല്ല സെൽഫി. രാധെയുടെ ഷൂട്ടിംഗ് സെറ്റിനിടെയുണ്ടായ അപകടത്തിൽ തെന്നിയ മുട്ട് പൂർവസ്ഥിതിയിലേക്ക് മാറ്റാൻ പരിശ്രമിക്കുന്നു’- രൺദീപ് ഹൂഡ ട്വിറ്ററിലുടെ പറഞ്ഞു. വേഗം സുഖമാകട്ടെയെന്ന് ആശംസിച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് വഴി അറിയിച്ചു. പ്രഭു ദേവ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാധേ. ചിത്രത്തിൽ സൽമാൻ …

Read More
error: Content is protected !!